Headlines

kerala14.in

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ വീണ്ടും മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ ബുധനാഴ്ച വരെ കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ മൂന്ന് ഡിഗ്രി…

Read More

പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് സ്വർണവും പണം മോഷ്ടിച്ചു; പ്രതികൾ പിടിയിൽ

       പത്തനംതിട്ട : പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് സ്വർണവും പണം മോഷ്ടിച്ച പ്രതികൾ പിടിയിൽ. ഓമല്ലൂർ മഞ്ഞിനിക്കര റബ്ബർ ഫാക്ടറിക്ക് സമീപം താമസിക്കുന്ന സിജോ സുനിൽ (20), ഇലവുംതിട്ട മെഴുവേലി സ്വദേശി ശ്രീരാഗ് (19) എന്നിവരാണ് ഇലവുംതിട്ട പൊലീസിന്‍റെ പിടിയിലായത്. ഇലവുംതിട്ടയിലെ ബാർ ഹോട്ടലിന്‍റെ പാർക്കിങിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്നാണ് ഒരു പവൻ തൂക്കം വരുന്ന സ്വർണ നെക്ലസും 30,000 രൂപയും പ്രതികൾ കവർന്നത്. സെപ്റ്റംബർ 4 വെള്ളിയാഴ്ച രാത്രി 9…

Read More

മദ്യപാനത്തിനിടെ തർക്കം യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി;സുഹൃത്തുക്കൾ അറസ്റ്റിൽ

തിരുവല്ല: തിരുവല്ല ഇരവിപേരൂരിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. ജുവൽ ജോൺ എന്ന യുവാവാണ് മരിച്ചത്. സംഭവത്തിൽ ജുവലിന്റെ സുഹൃത്തുക്കളായ വൈശാഖിനെയും ജോജോയെയും തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Read More

ജന്മദിനത്തിൽ യുവതിയെ ഹോട്ടൽ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ 23കാരൻ അറസ്റ്റിൽ

ലക്നൗ: സ്വന്തം ജന്മദിനത്തിൽ പെൺസുഹൃത്തിനെ ഹോട്ടൽ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയ 23കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ഗുഡ്ഗാവിലെ ക്വിക്ക് കൊമേഴ്‌സ് കമ്പനിയിൽ ജോലി ചെയ്തിരുന്ന 22കാരിയാണ് കൊല്ലപ്പെട്ടത്. നാട്ടിലേക്ക് വരുന്നതിനിടെ യുവതിയെ തടഞ്ഞുനിർത്തിയ പ്രതി ഫിറോസാബാദിലെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഹോട്ടൽ മുറിയിലെത്തിച്ച ശേഷം ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അടുത്ത ദിവസം വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി എതിർത്തു. ഇതോടെ പ്രതി യുവതിയുടെ…

Read More

ബാറുടമകളില്‍ നിന്നും മാസപ്പടി വാങ്ങിയ 6 എക്സൈസ് ഉദ്യോഗസ്ഥർക്ക്  സസ്പെൻഷൻ

തിരുവനന്തപുരം: കോട്ടയത്ത് ബാറുടമകളില്‍ നിന്നും മാസപ്പടി വാങ്ങിയ സംഭവത്തില്‍ കൂടുതല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പ്രവന്റീവ് ഓഫീസര്‍മാരായ എം മാനുവല്‍, ലാലു തങ്കച്ചന്‍, പ്രവീണ്‍ ശിവാനന്ദ്, ടി സന്തോഷ്, കെ ഷൈജു, സിവില്‍ എക്‌സൈസ് ഓഫീസര്‍ എഎസ് വിശാഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മാസപ്പടി വാങ്ങിയ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാറിനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അശോക് കുമാര്‍ മാസപ്പടി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മാസപ്പടിയില്‍ ഡെപ്യൂട്ടി കമ്മീഷണറെ സഹായിച്ചതായി കണ്ടെത്തിയ…

Read More

വിളക്ക് കൊളുത്തുന്നതിനിടെ പൊള്ളലേറ്റ ബാലിക മരിച്ചു

മഞ്ചേരി: വിളക്ക് തെളിക്കുന്നതിനിടെ ഉടുപ്പിൽ തീപടർന്ന് പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തൃക്കലങ്ങോട് ആമയൂർ കോലോർക്കുന്ന് വീട്ടിൽ അവനി (7) മരിച്ചു.         ആമയൂർ  എൽ പി സ്കൂൾ രണ്ടാംക്ലാസ് വിദ്യാർഥിനിയാണ്. രണ്ടുമാസം മുമ്പാണ് ഗുരുതരമായി പൊള്ളലേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ആശുപത്രിവിട്ട് വീട്ടിലെത്തിയെങ്കിലും ന്യൂമോണിയ ബാധയെത്തുടർന്ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛൻ: സുനീഷ്. അമ്മ: ജിൻഷി. സഹോദരൻ: അമയ് മഹാദേവ്.

Read More

എൽ.പി.ജി ഇ-കെ.വൈ.സി: സമയപരിധി നാളെ അവസാനിക്കും

ന്യൂഡൽഹി:ഗാർഹിക എൽ.പി.ജി കണക്ഷനുകളുടെ ഇ-കെ.വൈ.സി പൂർത്തിയാക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. നേരത്തെ ഈ മാസം 23 ആയിരുന്നു അവസാന തീയതി. പിന്നീട് നീട്ടിയ സമയപരിധിയാണ് നാളെ അവസാനിക്കുന്നത്.എൽ.പി.ജി കണക്ഷനുകളുടെ ഇ-കെ.വൈ.സിക്ക് ആധാർ ബയോമെട്രിക് പരിശോധന നിർബന്ധമാണ്. സബ്സിഡി നിരക്കിൽ പാചകവാതകം റീഫിൽ ലഭിക്കുന്നത് തുടരാൻ ഇ-കെ.വൈ.സി പൂർത്തിയാക്കണമെന്ന് പൊതുമേഖലാ എണ്ണ കമ്പനികളായ ഇന്ത്യൻ ഓയിൽ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ എന്നിവ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

Read More

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; കര്‍ണാടകയില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

ബെംഗലൂരു: കര്‍ണാടക പബ്ലിക് കമ്മീഷന്‍ പരീക്ഷാ ക്രമക്കേടില്‍ ഐഎഎസ് ഓഫീസര്‍ കസ്റ്റഡിയില്‍. കെപിഎസ്‌സി നടത്തിയ വെറ്ററിനറി ഓഫീസര്‍ തസ്തികതയ്‌ലേക്കുള്ള പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയിനെ തുടര്‍ന്നാണ് ഗ്യാനേന്ദ്ര കുമാര്‍ ഗംഗ്വാര്‍ ഐഎഎസിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗംഗ്വാറിനെ, തുടര്‍ച്ചയായി രണ്ട് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്.ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ഈ നടപടിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളിയാഴ്ച സിഐഡി സംഘം അദ്ദേഹത്തെ ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കര്‍ണാടക വ്യവസായ-വാണിജ്യ വകുപ്പില്‍…

Read More

കൊല്ലത്ത് ഹോട്ടലിന് മുകളിൽ നിന്ന് ചാടിയ ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശിനിയായ യുവതി മരിച്ചു

യുവതിക്ക് ഒപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിയായ യുവാവ് പൊലീസ് നിരീക്ഷണത്തിൽ.കൊല്ലത്ത് ഹോട്ടൽ കെട്ടിടത്തിൽ നിന്നു ചാടി യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര എൻഎച്ച് ജംക്‌ഷന് കിഴക്ക് വിഷ്ണു നിവാസിൽ‌ നാഗപ്പന്റെ മകൾ വൃന്ദ (27) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6നാണു സംഭവം. കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകൾ നിലയിൽ നിന്നു താഴേക്കു ചാടുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. നിലത്തു വീണ യുവതി തൽക്ഷണം മരിച്ചു. യുവതിയും ഒപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിയായ യുവാവും ഈ മാസം…

Read More

ട്രെയിനിൽ ഉറങ്ങിയ യാത്രക്കാരിയുടെ ചിത്രം പകർത്തി; യുവാവ് പിടിയിൽ

കോഴിക്കോട്: ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ. തിരുവനന്തപുരം എരവൂർ സ്വദേശി റെജിയാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി എറണാകുളം-ഓഖ എക്സ്പ്രസിലായിരുന്നു സംഭവം. ട്രെയിനിൽ യാത്രചെയ്യുന്നതിനിടെ ഷൊർണൂരിൽവെച്ചാണ് ഇയാൾ യാത്രക്കാരിയുടെ ചിത്രമെടുത്തതെന്നാണ് പരാതി. പരാതിക്കാരിയും സഹോദരിയും ഇവരുടെ മകളും ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു. ഇതിനിടെ ഉറങ്ങുകയായിരുന്ന സഹോദരിയുടെയും മകളെയും ചിത്രം പ്രതി പകർത്തിയെന്നാണ് പരാതി. തുടർന്ന് ഇവർ ടിടിഇയെ വിവരമറിയിച്ചു. ട്രെയിൻ കോഴിക്കോട് എത്തിയതോടെ ആർപിഎഫും റെയിൽവേ പൊലീസും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial