Headlines

kerala14.in

കൊച്ചി തീരത്ത് ചെരിഞ്ഞ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം

കൊച്ചി: കൊച്ചി തീരത്ത് ചെരിഞ്ഞ കപ്പലില്‍ നിന്നുള്ള വസ്തുക്കള്‍ വീണ്ടെടുക്കാന്‍ തീവ്രശ്രമം. തീരത്തു നിന്നും 38 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറായാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടത്. ചുഴിയില്‍പ്പെട്ടാണ് കപ്പല്‍ ചെരിഞ്ഞതെന്നാണ് സൂചന കപ്പലില്‍ നിന്ന് കണ്ടെയ്നറുകള്‍ നീക്കി അപകടാവസ്ഥ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ്. കപ്പലില്‍ ഏകദേശം 400 കണ്ടെയ്നറുകളുണ്ടെന്നാണ് പ്രാഥമിക വിവരം. നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും മൂന്ന് കപ്പലുകളും ഒരു വിമാനവുമാണ് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്. കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള മറൈന്‍ ഓയലും രാസവസ്തുക്കളും കടലില്‍ പരന്നാല്‍ അപകടകരമായ സ്ഥിതിയുണ്ടാകും. കപ്പല്‍ 25…

Read More

പാന്റ്സ് തയ്ച്ചത് ഇഷ്ടപ്പെട്ടില്ല, തിരുവനന്തപുരത്ത് ടെയ്ലറെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ടെയ്ലറെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവില്‍പ്പോയ ഹോട്ടല്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റുചെയ്തു പാന്റ്സ് തയ്ച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് ഇയാള്‍ അക്രമം നടത്തിയത്. കടയിലെത്തി കത്രികകൊണ്ട് തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ ഇയാള്‍ മുങ്ങുകയായിരുന്നു. തൂത്തുക്കുടി ശ്രീവൈകുണ്ഠം സെയ്‌തുങ്കനല്ലൂർ സ്വദേശിയും, നാഗർകോവിലിലെ ഹോട്ടല്‍ ജീവനക്കാരനുമായ ചന്ദ്രമണി(37)യാണ് അറസ്റ്റിലായത്. തിട്ടുവിള സ്വദേശിയും നാഗർകോവില്‍ ഡതി സ്കൂ‌ളിനു സമീപം തയ്യല്‍ക്കട നടത്തിവന്ന ശെല്‍വം(60) ആണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രിയോടെ തയ്യല്‍ക്കടയില്‍ പോയ ആളാണ് ശെല്‍വം കുത്തേറ്റ് മരിച്ചനിലയില്‍ കിടക്കുന്നതുകണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ വടശ്ശേരി പൊലീസ്…

Read More

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത രണ്ടുദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പുള്ളത്. സംസ്ഥാനത്തെ ശേഷിക്കുന്ന ഒമ്പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്…

Read More

നടുറോഡില്‍ യുവതിയുമായി ബിജെപി നേതാവിന്റെ ലൈംഗിക ബന്ധം; പാര്‍ട്ടി ഭാരവാഹിയല്ലെന്ന് നേതൃത്വം

ഭോപ്പാല്‍: മധ്യപ്രദേശിലെ എട്ടുവരിപ്പാതയില്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ബിജെപി നേതാവ് മനോഹര്‍ലാല്‍ ധാക്കഡിനെ തള്ളി പാര്‍ട്ടി നേതൃത്വം. ധാക്കഡ് ബിജെപി ഭാരവാഹിയല്ലെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് രാജേഷ് ദീക്ഷിതിന്റെ വിശദീകരണം. ബിജെപി സംസ്ഥാന സംസ്ഥാന പ്രസിഡന്റ് വി ഡി ശര്‍മയും ധാക്കഡ് ബിജെപിയുടെ പ്രാഥമിക അംഗമല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പുതുതായി നിര്‍മിച്ച ഡല്‍ഹി-മുംബൈ എട്ടുവരി പാതയില്‍ ഇയാള്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പൊതുസ്ഥലത്ത് അനുയോജ്യമല്ലാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ മനോഹര്‍ ധാക്കഡിനെതിരെ കേസെടുത്തിട്ടുണ്ട്….

Read More

പത്തനംതിട്ട ശാരിക കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ 17 വയസ്സുകാരിയെ മുത്തച്ഛന് മുന്നിലിട്ട് തീ കൊളുത്തിക്കൊന്ന കേസില്‍ പ്രതി സജിലിന് ജീവപര്യന്തം കഠിന തടവ്. രണ്ടുലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി. പിഴത്തുക ശാരികയുടെ മാതാപിതാക്കള്‍ക്ക് നല്‍കും. 2017 ല്‍ കടമ്മനിട്ടയില്‍ പ്ലസ്ടൂ വിദ്യാര്‍ഥിനി ശാരികയെ തീ കൊളുത്തിക്കൊന്ന കേസിലാണ് വിധി. അയല്‍വാസിയും കാമുകനുമായ സജിലാണ് പ്രതി. വിളിച്ചിട്ട് കൂടെച്ചെല്ലാന്‍ വിസമ്മതിച്ചതിന് ആയിരുന്നു പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. പത്തനംതിട്ട അഡീഷണല്‍ പ്രിന്‍സപ്പല്‍ കോടതിയുടേതാണ് വിധി. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു….

Read More

തലസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നാല് കുടുംബങ്ങളിലെ 11 പേരെ മാറ്റി പാർപ്പിച്ചു. പ്രകൃതി ദുരന്തം മൂലം ഏപ്രിൽ ഒന്ന് മുതൽ ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 15 മരണങ്ങളാണ്. ഇതിൽ മിന്നലേറ്റത് മരിച്ചത് നാലുപേരാണ്. പാറ വീണ് ഒരാൾ മരിച്ചു. സംസ്ഥാനത്തുടനീളം മൂന്ന് വീടുകൾക്ക് പൂർണ്ണമായി നാശനഷ്ടം സംഭവിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് വീടുകൾ തകർന്നത്. 122 വീടുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. അതേസമയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്…

Read More

യുവാവിനെ ഹണിട്രാപ്പിൽ മർദ്ദിച്ച് അവശനാക്കിയ ശേഷം കവർച്ച

തിരുവനന്തപുരം: യുവാവിനെ ഹണിട്രാപ്പിൽ മർദ്ദിച്ച് അവശനാക്കിയ ശേഷം കവർച്ച. കഴക്കൂട്ടത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. കാട്ടാക്കട സ്വദേശി അനുരാജിനെയാണ് ആക്രമിച്ച് കവർച്ച നടത്തിയത്. 15 ലക്ഷം രൂപ വരുന്ന ഔഡി കാറും സ്വർണാഭരണങ്ങളും പണവും മൊബൈൽഫോണും ഇയാളിൽ നിന്ന് തട്ടിയെടുത്തു. ഹണി ട്രാപ്പിൽ പെടുത്തിയ ശേഷമാണ് മർദ്ദിച്ചവശനാക്കിയത്. സംഭവവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

പിറന്നാള്‍ ദിനത്തില്‍ ഗാന്ധിഭവനിലെ കുട്ടികള്‍ക്കും അച്ഛനമ്മമാര്‍ക്കും പിറന്നാള്‍ സദ്യയൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

പിറന്നാള്‍ ദിനത്തില്‍ ഗാന്ധിഭവനിലെ കുട്ടികള്‍ക്കും അച്ഛനമ്മമാര്‍ക്കും പിറന്നാള്‍ സദ്യയൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പിറന്നാള്‍ സമ്മാനമായി നിരാലംബരും അശരണരുമായ 1500ലധികം കുടുംബാംഗങ്ങള്‍ക്കായി സമ്പൂര്‍ണ സദ്യയൊരുക്കാനുള്ള തുകയാണ് മുഖ്യമന്ത്രി നല്‍കിയത്. മുമ്പ് ഗാന്ധിഭവന്‍ സന്ദര്‍ശിച്ച വേളയില്‍ ഇവിടുത്തെ അച്ഛനമ്മമാരോടും കുട്ടികളോടും സ്‌നേഹപൂര്‍വവും കരുണയോടും പെരുമാറിയ അദ്ദേഹം, ഗാന്ധിഭവനിലെ പ്രവര്‍ത്തനങ്ങളെ വളരെയധികം അഭിനന്ദിക്കുകയും ചെയ്തിരുന്നു. ആ സ്‌നേഹം പുതുക്കലാണ് പിറന്നാള്‍ ദിനത്തില്‍ സദ്യ ഒരുക്കി നല്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് ഗാന്ധിഭവൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. പ്രളയക്കെടുതിയില്‍ കേരളം ദുരിതത്തിലായ ഓണക്കാലത്ത് ഗാന്ധിഭവനിലെ…

Read More

ഉത്തര്‍പ്രദേശില്‍ മരത്തണലില്‍ കിടന്നുറങ്ങയാളുടെ മുകളില്‍ മാലിന്യം തള്ളിയതിന് പിന്നാലെ മരണം

ബറേലി: ഉത്തര്‍പ്രദേശില്‍ മരത്തണലില്‍ കിടന്നുറങ്ങയാളുടെ മുകളില്‍ മാലിന്യം തള്ളിയതിന് പിന്നാലെ മരണം. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം. പച്ചക്കറി വില്‍പ്പനകാരനായ സുനില്‍ കുമാറാണ് ദാരുണമായ സംഭവത്തിൽ മരിച്ചത്. കക്രിയ എന്ന പ്രദേശത്തെ ശ്മശാനത്തിന് സമീപത്തുള്ള മരത്തണലില്‍ സുനില്‍ കുമാര്‍ ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് ഇവിടേക്ക് ട്രോളിയില്‍ മാലിന്യവുമായി കോൺട്രാക്ടറായ നയീം ശാസ്ത്രിയും തൊഴിലാളികളും എത്തുന്നത്. പിന്നാലെ സുനില്‍ കുമാര്‍ കിടന്ന മരത്തിനടുത്തേക്ക് ഇവര്‍ മാലിന്യം തള്ളുകയായിരുന്നു. എന്നാൽ മാലിന്യത്തിനടില്‍ ആളുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രിയും തൊഴിലാളികളും നാട്ടുകാരുടെ സഹായത്തോടെ…

Read More

ശക്തമായ കാറ്റിലും മഴയിലും കെ എസ് ഇ ബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടങ്ങള്‍

സംസ്ഥാനത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെ എസ് ഇ ബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടങ്ങള്‍. നിലവിലെ കണക്കുകള്‍ പ്രകാരം 257 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2,505 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം വിതരണമേഖലയില്‍ ഏകദേശം 26.89 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 7,12,679 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തകരാര്‍ സംഭവിച്ചു. 5,39,976 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് നല്‍കി. ബാക്കിയുള്ള വൈദ്യുതി തകരാറുകള്‍ പരിഹരിക്കാനുള്ള ഊര്‍ജിത ശ്രമം സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ടെന്നും ഉപഭോക്താക്കള്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial