kerala14.in

ആലപ്പുഴയിൽ നാലംഗ കുടുംബത്തെ സി.പി.എം പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിക്കാൻ ശ്രമിച്ചതായി പരാതി

ആലപ്പുഴ: ആലപ്പുഴ നൂറനാട് ഒരു നാലംഗ കുടുംബത്തെ സി.പി.എം പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കൈക്കുഞ്ഞടക്കം താമസിക്കുന്ന വീട്ടിൽ പാർട്ടി കൊടി നാട്ടി വീട് പൂട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ആദിക്കാട്ടുകുളങ്ങര സ്വദേശികളായ അർഷാദ്, ഭാര്യ റജൂല, ഇവരുടെ രണ്ട് മക്കൾ എന്നിവർക്കാണ് ദുരനുഭവം നേരിട്ടത്. സി.പി.എം പാലമേൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി നൗഷാദ്, മുഹമ്മദലി, അൻഷാദ് എന്നിവർക്കെതിരെ കുടുംബം നൂറനാട് പോലീസിൽ പരാതി നൽകി. പോലീസെത്തിയാണ് വീട് തുറന്നു നൽകിയത്. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ്…

Read More

സി പി ഐ പാലക്കാട് ജില്ലാ സമ്മേളനത്തിൽ നിന്ന് വിട്ടു നിന്ന് കെ ഇ ഇസ്മയിൽ

പാലക്കാട്: സിപിഐ പാലക്കാട് ജില്ലാസമ്മേളനം നാളെ തുടങ്ങാൻ ഇരിക്കെ മുതിർന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മായിൽ ആയുർവേദ ചികിത്സയിൽ പ്രവേശിക്കുന്നു. ജില്ലാ നേതൃത്വത്തോടുഉള്ള വിയോജിപ്പിനിടെയാണ് സ്വന്തം നാട്ടിലെ സമ്മേളനത്തിനിടക്ക് ഇസ്‌മായിൽ ചികിത്സക്ക് പോകുന്നത്. പാർട്ടിമെമ്പർ അല്ലാത്തതിനാൽ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ല. കെ.ഇ. ഇസ്മയിലിനെ സമ്മേളനത്തിലേക്ക് ക്ഷണിക്കില്ലെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. അതേസമയം, വെള്ളിയാഴ്‌ച സിപി ഐ ജില്ലാ സമ്മേളനം നടക്കാനിരിക്കെ കെ.ഇ. ഇസ്മയിലിന്റെ സസ്പെൻഷൻ പിൻവലിക്കാമെന്ന് സംസ്ഥാന നിർവാഹകസമിതി തീരുമാനമെടുത്തെങ്കിലും ആറുമാസകാലാവധി തീരുന്ന ഓഗസ്റ്റിൽ തീരുമാനമെടുക്കാമെന്നാണ് ജില്ലാ…

Read More

കനത്ത മഴയെ തുടർന്ന് നാളെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നാളെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വയനാട് കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. റെഡ് അലർട്ട് പ്രഖ്യാപിക്കുകയും കനത്ത മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അവധി. അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. എന്നാൽ പ്രഖ്യാപിച്ച എല്ലാ പരീക്ഷകൾക്കും നിശ്ചയിച്ച പ്രകാരം നടക്കും.

Read More

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം, കര്‍ശന നടപടിയെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. റിപ്പോർട്ടിൽ ചില അനാസ്ഥകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നാളെ ലഭ്യമാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ മകനാണ് മിഥുൻ. മിഥുന്റെ കുടുംബത്തിന് പിന്തുണ നൽകും.മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകും.സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുക.പൊതുവിദ്യാഭ്യാസ മന്ത്രിയാണ്…

Read More

നാളെ സംസ്ഥാന വ്യാപകമായി                   കെ എസ് യു പഠിപ്പുമുടക്ക്

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്‌ പ്രതിഷേധം ശക്തമാക്കുന്നു.. നാളെ സംസ്ഥാന വ്യാപകമായി സ്കൂ‌ളുകളിൽ കെ എസ് യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്‌തതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൻ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.

Read More

അമേരിക്കൻ പൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ ഇന്ത്യക്കാർക്ക് അവകാശമില്ലെന്ന നിർണായക വിധിയുമായി മുംബൈ ഹൈക്കോടതി

മുബൈ: അമേരിക്കൻ പൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ ഇന്ത്യക്കാർക്ക് അവകാശമില്ലെന്ന നിർണായക വിധിയുമായി മുംബൈ ഹൈക്കോടതി. ബന്ധുക്കളായാൽപ്പോലും ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ മൗലികാവകാശങ്ങൾ അനുവദിക്കുന്നില്ലെന്നും കോടതി പറഞ്ഞു. യു.എസ് പൗരത്വമുള്ള തങ്ങളുടെ ബന്ധുവിന്‍റെ കുഞ്ഞിനെ ദത്തെടുക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ദമ്പതികൾ നൽകിയ ഹർജിയിലാണ് നിർണായക കോടതി വിധി. ജസ്റ്റിസ് രേവതി മോഹിത് ഡേരേ, നീര ഗോഖലെ എന്നിവരടങ്ങുന്ന ബഞ്ചാണ് ബുധനാഴ്ച വിധി പ്രഖ്യാപിച്ചത്. കേസിൽ പറയുന്ന കുട്ടി ഏതെങ്കിലും തരത്തിലുള്ള സംരക്ഷണം ആവശ്യമുള്ള സാഹചര്യത്തിലല്ല…

Read More

ഓടുന്ന ബസിൽ വച്ച് പ്രസവിച്ച കുഞ്ഞിനെ യുവതി റോഡിലേക്ക് വലിച്ചെറിഞ്ഞു കൊന്നു

മുംബൈ: ഓടുന്ന ബസിൽ വച്ച് പ്രസവിച്ച കുഞ്ഞിനെ യുവതി റോഡിലേക്ക് വലിച്ചെറിഞ്ഞു കൊന്നു. മഹാരാഷ്ട്രയിലെ പർഭാനിയിലാണ് ഈ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. സംഭവത്തിൽ 19കാരിയായ റിഥികയെയും കാമുകനായ അൽത്താഫ്(21)നെയും അറസ്റ്റ് ചെയ്തു. യുവാവ് ഭർത്താവാണെന്ന് യുവതി പറയുന്നുണ്ടെങ്കിലും ഇതിന് തെളിവില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച രാവിലെ 6:30 ഓടെയാണ് സംഭവം. പൂനെയിൽ നിന്ന് പർഭാനിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന റിതിക ധേരെയും അൽതാഫ് ഷെയ്ഖും. പ്രൈവറ്റ് സ്ലീപ്പർ ബസിനുള്ളിൽ വെച്ചാണ് റിഥിക പ്രസവിച്ചത്. കുഞ്ഞ് ജനിച്ച ഉടനെ തുണിയിൽ…

Read More

നടി ആര്യയുടെ കാഞ്ചീവരം എന്ന ബുട്ടീക്കിന്റെ പേരിൽ തട്ടിപ്പ് നടത്തിയെന്ന് പരാതി

കൊച്ചി: നടി ആര്യയുടെ കാഞ്ചീവരം എന്ന ബുട്ടീക്കിന്റെ പേരിൽ തട്ടിപ്പ് നടത്തിയെന്ന് പരാതി. കാഞ്ചീവരം എന്ന പേരിലുള്ള റീട്ടൈൽ ഷോപ്പിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപേജുകൾ നിർമിച്ചും അതേ വീഡിയോകൾ എഡിറ്റ് ചെയ്ത് ഉപയോഗിച്ചുമാണ് തട്ടിപ്പ്. പതിനായിരത്തിലധികം വിലയുള്ള സാരികൾക്ക് ആയിരമോ രണ്ടായിരമോ വില പ്രദർശിപ്പിച്ചാണ് തട്ടിപ്പ്. ‘ഇക്കഴിഞ്ഞ മെയ്മാസത്തിലാണ് എന്റെ ഉടമസ്ഥതയിലുള്ള കാഞ്ചീവരം എന്ന പേരിലുള്ള ബുട്ടീക്കിന്റെ ഇൻസ്റ്റഗ്രാം പേജ് വഴി സാരികൾ വാങ്ങാൻ ശ്രമിച്ചവർക്ക് പണം നഷ്ടമായതായുള്ള വിവരങ്ങൾ ലഭിച്ചത്. പലരും സാരികൾക്ക് വീഡിയോയിൽ കണ്ടിട്ടുള്ള…

Read More

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറത്തിറക്കി സംസ്ഥാന ജലസേചന വകുപ്പും, കേന്ദ്ര ജല കമ്മീഷനും. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് വിവധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാനും അറിയിപ്പുണ്ട്. അപകടകരമായ സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും നിർദേശം നൽകിയിട്ടുണ്ട്. പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി…

Read More

കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറി; കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ്‌ മരിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ആണ് മരിച്ചത്. കൊല്ലം തേവലകരയിലെ ബോയ്സ് സ്‌കൂളിൽ രാവിലെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. കെട്ടിടത്തിന്റെ മുകളിൽ ഉയർന്ന വോൾട്ടേജ് ലൈനുകൾ കടന്നുപോകുന്ന ഭാഗത്താണ് ചെരുപ്പ് വീണത്. അപകടത്തെ തുടർന്ന് സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കുട്ടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial