നാല് മാസം ഗര്‍ഭിണിയായ പൊലീസുകാരിയെ ഭര്‍ത്താവ് തലക്കടിച്ചു കൊന്നു
ഡല്‍ഹി: ഡല്‍ഹിയില്‍ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് ഡംബെല്‍ കൊണ്ട് തലക്കടിച്ചു കൊന്നു. ഡല്‍ഹി പൊലീസിലെ സ്വാറ്റ് കമാൻഡോയായ കാജല്‍ ചൗധരിയാണ് (27) കൊല്ലപ്പെട്ടത് സാമ്പത്തിക കാര്യങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങള്‍ക്കിടയാണ് ഭർത്താവ് അങ്കുർ കാജല്‍ ചൗധരിയെ ക്രൂരമായി ആക്രമിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ കാജല്‍ ചൗധരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. ജനുവരി 22 നാണ് കൊലപാതകം നടക്കുന്നത്. കാജല്‍ നാലുമാസം ഗര്‍ഭിണിയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ ക്ലാർക്കായി ജോലി ചെയ്യുകയാണ് ഭര്‍ത്താവ് അങ്കുർ. ആക്രമിക്കപ്പെട്ട ദിവസം സഹോദരി തന്നെ…

