Headlines

kerala14.in

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും

         കൊച്ചി : വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന് അയ്യായിരം രൂപ പിഴ ഈടാക്കണം. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും അയ്യായിരം രൂപ പിഴ നൽകണമെന്നും ഹൈക്കോടതി നിർദേശം. ട്രാൻസ്‌പോർട്ട് കമ്മിഷണർ നൽകിയ റിപ്പോർട്ടിലാണ് ഹൈക്കോടതി നിർദേശം. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കണം. അതി തീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകൾ, കളർ ലൈറ്റുകൾ എന്നിവ അനുവദനീയമല്ല. ഇത്തരം ലൈറ്റുകൾ കാൽനടക്കാരെയും മറ്റു വാഹനങ്ങളെയും അപകടത്തിൽ ആക്കുമെന്ന് കോടതി വിലയിരുത്തി. ശബ്ദവും…

Read More

ഓണ വിപണി ലക്ഷ്യമിട്ട് ഒഡീഷയിൽനിന്ന് കേരളത്തിലെത്തിച്ച 10 കിലോ കഞ്ചാവുമായി രണ്ട് യുവതികൾ പിടിയിൽ

കൊല്ലം: ഓണ വിപണി ലക്ഷ്യമിട്ട് ഒഡീഷയിൽനിന്ന് കേരളത്തിലെത്തിച്ച 10 കിലോ കഞ്ചാവുമായി രണ്ട് യുവതികൾ പിടിയിൽ. ഡാൻസാഫ് സംഘവും കുണ്ടറ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഒഡീഷയിലെ ഗജപതി ജില്ലക്കാരായ മിനി പ്രധാൻ (35), അഫ്രിൻ (38) എന്നിവരാണ് അറസ്റ്റിലായത്. ഓണാഘോഷം മുന്നിൽക്കണ്ടാണ് യുവതികൾ കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. ട്രെയിൻ മാർഗം ആലപ്പുഴയിലെത്തിയ ഇരുവരും കഞ്ചാവുമായി ഓട്ടോറിക്ഷയിൽ കുണ്ടറയിലേക്ക് വരുന്നതിനിടെയാണ് പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 10 കിലോ കഞ്ചാവ് കണ്ടെത്തിയത്….

Read More

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ജീവനക്കാർക്കായി തിരച്ചിൽ

ഭുവനേശ്വർ: ഒഡീഷ തീരത്ത് നിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ പനാമയുടെ പതാകയേന്തിയ ചരക്കുകപ്പൽ മുങ്ങിയതായി റിപ്പോർട്ട്. പാരദീപ് തുറമുഖത്തുനിന്ന് സിംഗപ്പൂരിലേക്ക് ഇരുമ്പയിരുമായി യാത്രതിരിച്ച എംവി ഓഷ്യൻ-വിന്നർ ആണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ചയാണ് കപ്പൽ പാരദീപിൽനിന്ന് പുറപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ ഭൂരിഭാഗവും ചൈനീസ് പൗരന്മാരാണെന്നാണ് ലഭിക്കുന്ന വിവരം. അപകടവിവരം ലഭിച്ചതിന് പിന്നാലെ ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും സംയുക്തമായി രക്ഷാപ്രവർത്തനവും തിരച്ചിലും ആരംഭിച്ചു. അപകടമേഖലയിലൂടെ സഞ്ചരിക്കുന്ന മറ്റ് കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കപ്പലിന്റെ യാത്രയും…

Read More

ഹോട്ടലില്‍ ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല; മാനേജരെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് വിദ്യാര്‍ഥികള്‍

തൃശൂര്‍: തൃശൂരിലെ അല്‍മിയ റെസ്റ്റോറന്റില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം. വിദ്യാര്‍ഥികള്‍ ബ്ലേഡ് കൊണ്ട് ഹോട്ടല്‍ മാനേജര്‍ അനീഷിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടികളുമാണ് ബിയറുമായി ഹോട്ടലില്‍ എത്തിയത്. തുടര്‍ന്ന് ഇവര്‍ മേശപ്പുറത്ത് ബിയര്‍ കുപ്പികള്‍ തുറന്നുവെച്ച് കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ മാനേജര്‍ തടയുകയായിരുന്നു. പിന്നീട് വിദ്യാര്‍ഥികളുമായി സംസാരിച്ച് ഒത്തുതീര്‍പ്പാക്കി മടങ്ങിയ അയച്ചു. എന്നാല്‍ ഒരു മണിക്കൂറിന് ശേഷം എട്ടോളം പേരുമായെത്തി മൂര്‍ച്ചയുള്ള…

Read More

തമിഴ്‌നാട്ടിൽ കോവിഡ് കാലത്ത് പ്രായപൂർത്തിയാവാത്ത 4 പെൺകുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് വധശിക്ഷ

തിരുനെൽവേലി : പ്രായപൂർത്തിയാവാത്ത നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സുവിശേഷ പ്രസംഗകന് തിരുനെൽവേലി പോക്സോ സ്പെഷ്യൽ കോടതി വധശിക്ഷ വിധിച്ചു. തിരുനെൽവേലി തേവർകുളം സ്വദേശിയായ എസ്. അബ്രഹാമിനെയാണ് (47) ജഡ്ജ് കെ. സുരേഷ് കുമാർ ശിക്ഷിച്ചത്. വധശിക്ഷയ്ക്ക് പുറമെ ഇരകളായ നാല് പെൺകുട്ടികൾക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. 2022-ൽ തേവർകുളം സ്വദേശിയായ എട്ടുവയസ്സുകാരി പീഡനത്തിനിരയായതോടെയാണ് വിവരം പുറത്തറിയുന്നത്. പള്ളിയിൽ മ്യൂസിക് ക്ലാസിന് പോയിരുന്ന കുട്ടിയെ സമീപത്തെ ഒഴിഞ്ഞ…

Read More

ജന്തർ മന്തറിൽ ജാതി സംവരണത്തിനെതിരെ പ്രതിഷേധം

ന്യൂഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണ സമ്പ്രദായം അവസാനിപ്പിച്ച് സാമ്പത്തിക മാനദണ്ഡം മാത്രം പരിഗണിച്ച് സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. ‘റിസർവേഷൻ ഹട്ടാവോ ആന്ദോളൻ’ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന് ആദ്യം പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും പിന്നീട് വൈകിട്ട് നാല് മണിവരെ 500 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകി. എന്നാൽ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും പ്രതിഷേധക്കാർ സ്ഥലത്ത് തുടരുകയായിരുന്നു. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ ജന്തർ മന്തറിൽനിന്ന് നീക്കി. ഇൻസ്റ്റാഗ്രാമിലെ ‘റിസർവേഷൻ ഹട്ടാവോ…

Read More

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു; ആറുവയസ്സുകാരൻ ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു

അമരാവതി: ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ ആറുവയസ്സുകാരൻ ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രപ്രദേശിലെ അമരാവതി വൺ ടൗൺ മേഖലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പ്രണയ് തേജ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആരോഗ്യവാനായാണ് പ്രണയ് തേജ സ്കൂളിലേക്ക് പോയതെന്ന് കുടുംബം പറഞ്ഞു. എന്നാൽ മണിക്കൂറുകൾക്കകം കുട്ടിക്ക് എന്തോ സംഭവിച്ചെന്ന വിവരം കുടുംബത്തെ തേടിയെത്തുകയായിരുന്നു. ഉച്ചയോടെ ബന്ധുവിന്റെ സ്ഥാപനത്തിന് സമീപം ജോലി ചെയ്യുന്ന പാചകക്കാരാണ് കുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്. സ്കൂൾ അധികൃതർ…

Read More

വിവാഹബന്ധം വേർപെടുത്താതെ രണ്ടാമതും വിവാഹം കഴിച്ചു, ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ സമരം

തൃശൂർ : ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. തൃശൂർ എടക്കഴിയൂർ സ്വദേശി ഡോ. ഐഷയാണ് 14 ദിവസമായി ഭർതൃ വീടിനു മുന്നിൽ സമരം ഇരിക്കുന്നത്. വിവാഹ ബന്ധം നിയമപരമായി വേർപ്പെടുത്താതെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചതിലാണ് ഡോക്ടറുടെ പ്രതിഷേധം. സ്വർണവും പണവും തട്ടിയെന്നും പരാതിയുണ്ട്. എന്നാൽ, ഭാര്യ വിവാഹമോചനത്തിന് തയ്യാറായിരുന്നില്ലെന്നാണ് ഡോ. അലിയുടെ വിശദീകരണം.

Read More

പേരുമാറ്റത്തിന് ഒരുങ്ങി കൊച്ചി മെട്രോ; ഇനി ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ്, ശുപാർശ സമർപ്പിച്ച് കെഎംആർഎൽ

       കൊച്ചി: പേരുമാറ്റത്തിന് ഒരുങ്ങി കൊച്ചി മെട്രോ. കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന പേര് ശുപാർശ ചെയ്തു. പേരുമാറ്റത്തിന് സർക്കാരിന് ശുപാർശ സമർപ്പിച്ച് കെ എം ആർ എൽ. ഇതിനായി സംസ്ഥാന സർക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം തേടി കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബഹ്റ സർക്കാരിന് ശുപാർശ സമർപ്പിച്ചു. കൊച്ചിയിലെ മെട്രോ സർവീസുകൾക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പേര് മാറ്റം. ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം…

Read More

സൗദി അറേബ്യയില്‍ പന്നി ഇറച്ചി വില്‍പ്പന നടത്തുന്ന ഹോട്ടല്‍ തുടങ്ങുകയാണെന്ന് വ്യാജ പ്രചാരണം; പരാതി നല്‍കി റാപ്പര്‍ വേടന്‍

        സൗദി അറേബ്യയില്‍ പന്നി ഇറച്ചി വില്‍പ്പന നടത്തുന്ന ഹോട്ടല്‍ തുടങ്ങുകയാണെന്ന വ്യാജ പ്രചാരണത്തിന് എതിരെ പരാതി നല്‍കി റാപ്പര്‍ വേടന്‍. പ്രോഗ്രാമുകള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുള്ള സമയങ്ങളില്‍ ചിലര്‍ തനിക്കെതിരെ ഗൂഡാലോചന നടത്തി അപവാദപ്രചാരണം നടത്തുന്നെന്ന് പരാതിയില്‍ പറയുന്നു. ഡിജിപിക്കും സൈബര്‍ പൊലീസിനുമാണ് പരാതി നല്‍കിയത്. സൗദി അറേബ്യയില്‍ പന്നി ഇറച്ചി വില്‍പ്പന നടത്തുന്ന ഹോട്ടല്‍ തുടങ്ങുകയാണ് തന്റെ ലക്ഷ്യമെന്ന് എന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് റാപ്പര്‍ വേടന്റെ ആവശ്യം….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial