Headlines

kerala14.in

പ്രതീക്ഷകളുടെയും
ഒരുമയുടെയും ഓണക്കാലം:
രാധാകൃഷ്ണൻ കുന്നുംപുറം

ഓർമ്മകളിലെ കരിവളക്കിലുക്കംപോലെ   തൊട്ടുവിളിക്കുന്നചിലഅനുഭവയാത്രകളുണ്ട്. കാലത്തിൻ്റെ കൽപ്പടവുകളിൽ ഇതളടർന്നപൂവിതൾ പോലെനിറമുള്ള ഇന്നലകൾ.മധുരമുള്ള ചില പൂക്കാലങ്ങൾ വരും കാല ജീവിതത്തിൻ്റെപ്രതീക്ഷകളാണ്.അവസാനിക്കാത്ത മലയാള മനസ്സിലെ ശുഭപ്രതീക്ഷകളുടെ ആവർത്തനഭംഗിയാണ് ഓണം സമ്മാനിക്കുന്നത്. പ്രതിസന്ധികളിലെ നിരാശകളിൽ ചോർന്നുപോകാത്ത ശുഭകരമായ പുലരികളുടെ  അടയാളവിശുദ്ധിയാണ് മലയാള മനസ്സിലെ ഓണം ഒത്തുചേരലിൻ്റെ, പങ്കുവയ്ക്കലിൻ്റെ മനോഹരകാലം. ഇല്ലായ്മകളിലെ കൊച്ചു കൊച്ചു സന്തോഷങ്ങളുടെ ഓണകാഴ്ചകൾക്ക് എന്നും വല്ലാത്ത വർണ്ണഭംഗിയാണ്. “മാനുഷരെല്ലാരുമൊന്നുപോലെ”എന്ന സമത്വ സംസ്ക്കാരം ലോകമാകെ ഓണം കൈമാറുന്നു. ബന്ധങ്ങളുടെ ചാരുത നമ്മൾകണ്ടെറിയുന്നു.മറ്റൊരാളെപറഞ്ഞറിയിക്കാനാവാത്ത അനുഭവ സുഖത്തിൽ തിരിച്ചറിവിൻ്റെ പുതിയ പാഠങ്ങൾ ഓണം പറഞ്ഞു…

Read More

പിതാവിന്റെ നിർദേശപ്രകാരം കാമുകിയെ കൊലപ്പെടുത്തി യുവാവ്

തെലങ്കാന: തെലങ്കാനയില്‍ പിതാവിന്റെ നിർദേശപ്രകാരം കാമുകിയെ കൊലപ്പെടുത്തി യുവാവ്. യുവതിയുടെ സ്വന്തം പിതാവിന്റെ നിർദേശാനുസരണമാണ് ടെക്കിയായ കാമുകൻ മുപ്പത്തിമൂന്നുകാരിയെ കൊലപ്പെടുത്തിയത് കുടുംബത്തിന് നാണക്കേടുണ്ടാക്കി എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. മാനസ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മകളുടെ ജീവിതരീതി കുടുംബത്തിന് നാണക്കേടുണ്ടാക്കുന്നുവെന്നും അതുകൊണ്ട് അവളെ കൊലപ്പെടുത്തണമെന്നും മാനസയുടെ പിതാവ് കാമുകൻ നിർദേശം നല്‍കുകയും യുവാവ് ഈ നിർദേശം അനുസരിക്കുകയുമായിരുന്നു അന്വേഷണത്തില്‍ ഗൂഢാലോചനയ്ക്കും കൊലപാതകത്തിനും പിന്നില്‍ കൊല്ലപ്പെട്ട യുവതിയുടെ കാമുകനും പിതാവും തന്നെയാണെന്ന് പൊലീസിന് മനസിലായി. തുടർന്ന് കൊലപാതകം നടത്തിയ പങ്കാളിയെയും…

Read More

തിരക്കുള്ള ബസ്സിൽ യാത്ര ചെയ്ത് സ്വർണമാല മോഷണം; പ്രതി നാല് മാസത്തിനു ശേഷം പിടിയിൽ

         പാലക്കാട്: ബസ്സിൽ യാത്ര ചെയ്യവേ വീട്ടമ്മയുടെ ബാഗിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച സ്ത്രീ പിടിയിൽ. പാലക്കാട്ടെ കോട്ടമൈതാനത്ത് നിന്നും ടൗൺ സ്റ്റാൻ്റിലേക്ക് ബസിൽ യാത്ര ചെയ്ത വീട്ടമ്മയുടെ ബാഗിൽ നിന്നാണ് രണ്ട് പവന്‍റെ സ്വർണ്ണമാല മോഷ്ടിച്ചത്. മെയ് മാസത്തിലായിരുന്നു സംഭവം. ലഭിച്ച സിസിടിവി ദൃശ്യങ്ങൾ വച്ച് നാല് മാസമായി പ്രതിക്കായുള്ള അന്വേഷണത്തിൽ ആയിരുന്നു പൊലീസ്. പ്രതി ഓണത്തിരക്കിൽ ഗോവിന്ദാപുരത്ത് നിന്നും തൃശൂർ ബസിൽ കയറിയ വിവരം ലഭിച്ചു. കൊല്ലങ്കോട് പൊലീസിൻ്റെ സഹായത്തോടെ പാലക്കാട് സൗത്ത് പൊലീസ്…

Read More

‘ദീദിയാണ് എന്‍റെ നേതാവ്’; വിമത തൃണമൂൽ കോണ്‍ഗ്രസ് എംഎൽഎ കാസിം സിദ്ദിഖി മതയുടെ ക്യാംപിലേക്ക് തിരികെയെത്തി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ വിമതരായ എംഎൽഎമാരിലെ ഒരാളായ കാസിം സിദ്ദിഖി മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ ക്യാമ്പിലേക്ക് മടങ്ങിയെത്തി. പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിൽ ചേർന്ന് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ഈ മടക്കം. നോർത്ത് 24 പർഗാനാസിലെ അംദംഗ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ താൻ എപ്പോഴും മമത ബാനർജിക്കൊപ്പമായിരുന്നുവെന്നും അവിടെ തന്നെ തുടരുമെന്നും വ്യക്തമാക്കി. മമത ബാനർജിയുടെ നേതൃത്വത്തിൽ തന്നെയാണ് പ്രവർത്തിക്കുക എന്ന് പറഞ്ഞാണ് തന്നെ വിമത വിഭാഗം കൊണ്ടുപോയതെന്ന് കാസിം വെളിപ്പെടുത്തി….

Read More

കണ്ണൂർ  പിലാത്തറ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു മരണം

         കണ്ണൂർ പിലാത്തറയിൽ റോഡ് സൈഡിൽ നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ലോറി ഇടിച്ചു കയറി രണ്ടുപേർ മരണപ്പെട്ടു. മരണപ്പെട്ടത് വർക്ഷോപ്പ് തൊഴിലാളികൾ ആണെന്നാണ് അറിയുന്നത്. ഇന്ന് പുലർച്ചെ നാലുമണിയോടുകൂടിയാണ് അപകടം റോഡരികിൽ നിർത്തിയിട്ട് റിപ്പയർ ചെയ്യുകയായിരുന്ന ലോറിയിലേക്കാണ് ടാങ്കർ ലോറി ഇടിച്ചു കയറിയത് ലോറിയുടെ തകരാറ് പരിഹരിച്ചിരുന്ന രണ്ട് വർക്ഷോപ്പ് തൊഴിലാളികളാണ് മരിച്ചത് എന്നാണ് പ്രാഥമിക വിവരം.

Read More

കുടുംബശ്രീ ഇനി എ.ഐ.യും പഠിപ്പിക്കും; തൊഴിലും നൽകും; നാലുമാസത്തിനകം 30,272 പേർക്ക് തൊഴിൽ ഉറപ്പാക്കും

കോഴിക്കോട്: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ.) 2.0 പദ്ധതിയിൽ പുതുതലമുറ കോഴ്‌സുകളും ഉൾപ്പെടുത്തി. എ.ഐ. ഡെവലപ്പർ, സൈബർ സെക്യൂരിറ്റി, ഡ്രോൺ ഓപ്പറേറ്റർ തുടങ്ങിയ മേഖലകളിൽ സൗജന്യ പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കുകയാണ് ലക്ഷ്യം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ നാലുമാസത്തിനകം സംസ്ഥാനത്ത് 30,272 പേർക്ക് തൊഴിൽ ഉറപ്പാക്കും. കഴിഞ്ഞ സാമ്പത്തികവർഷം 1,211 പേർക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കിയിരുന്നു. ശേഷിക്കുന്ന 29,061 പേർക്കാണ് ഡിസംബറിനകം പരിശീലനം…

Read More

ഇന്ന്മുതൽ സിംകാർഡ് നിയമങ്ങളിൽ മാറ്റം

ന്യൂഡൽഹി: നിങ്ങളുടെ പേരിൽ ഒന്നിലധികം മൊബൈൽ നമ്പറുകളുണ്ടോ? എങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. സിം കാർഡുകൾ സംബന്ധിച്ച് പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) തീരുമാനിച്ചു. ഈ നിയമം 2026 ഓഗസ്റ്റ് 24 മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരും. നിശ്ചിത പരിധിക്കപ്പുറം മൊബൈൽ കണക്ഷനുകൾ ഉള്ള ഉപഭോക്താക്കളെ തിരിച്ചറിയാൻ നിർദേശിച്ചുകൊണ്ട് എല്ലാ ടെലികോം കമ്പനികൾക്കും ടെലി കമ്യൂണിക്കേഷൻസ് വകുപ്പ് സർക്കുലർ നൽകിയിട്ടുണ്ട്. അത്തരം ഉപഭോക്താക്കൾക്ക് ഇനി അവരുടെ പേരിൽ പുതിയ മൊബൈൽ നമ്പർ ലഭിക്കില്ലെന്ന് വ്യക്തമായി…

Read More

‘കേന്ദ്രം വാഗ്ദാനങ്ങൾ ലംഘിച്ചു’; വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി

കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. സർക്കാർ വാഗ്ദാനങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് സിജെപി സമരത്തിന് ആഹ്വാനം ചെയ്ത്. കേന്ദ്രത്തിനെതിരെ അണിനിക്കാൻ രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചെയ്താണ് സിജെപി രംഗത്ത് വന്നത്. അടുത്ത ഘട്ട സമരപരിപാടികൾ നാളെ പ്രഖ്യാപിക്കുമെന്ന് സിജെപി പറഞ്ഞു. വിദ്യാർത്ഥികൾക്കെതിരായ എഫ്ഐആറുകൾ പിൻവലിക്കുന്നതിലും റദ്ദാക്കുന്നതിലും കേന്ദ്രത്തിന് ഒളിച്ചുകളിയെന്ന് സിജെപി ചൂണ്ടിക്കാട്ടിയാണ് സമരത്തിന് ആഹ്വാനം നൽകിയത്.നേരത്തെ സിജെപിക്ക് നൽകിയ ഉറപ്പ് സർക്കാർ കോടതിയെ ഔദ്യോഗികമായി അറിയിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവ് നിലവിൽ…

Read More

അഭിമാനം പണയം വെക്കില്ല; പോരിനുറച്ച്‌ സിപിഐ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി സിപിഎം-സിപിഐ തർക്കം മുറുകുന്നു. വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാനും ആവശ്യമെങ്കില്‍ എല്‍ഡിഎഫ് പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കാനുമാണ് സിപിഐയുടെ തീരുമാനം പാർട്ടിയുടെ അഭിമാനം നഷ്ടപ്പെടുത്തി മുന്നണിയുടെ ഭാഗമായി തുടരേണ്ടതില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം. പിണറായി വിജയന്റെ രാഷ്ട്രീയ ശൈലിക്കെതിരെയും സിപിഐയില്‍ വിമർശനം ശക്തമാണ്. പിണറായി ശൈലിയുടെ പ്രത്യാഘാതം സിപിഎമ്മിന് മാത്രമല്ല സിപിഐക്കും നേരിടേണ്ടിവരുന്നുണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. വലിയ പരാജയമുണ്ടായിട്ടും ശൈലിയില്‍ മാറ്റമില്ല. ഇതിന്റെ തെളിവാണ് പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച…

Read More

ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ

പത്തനംതിട്ട: ക്ഷേത്രത്തിനുള്ളിൽ ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. ഇലവുംതിട്ട ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലെ പൂജാരി ഇലന്തൂർ പൂക്കോട്, മെട്ടയിൽ വീട്ടിൽ എം.പി. ബിജുമോനാണ് (52) ഇലവുംതിട്ട പൊലീസിൻ്റെ പിടിയിലായത്. ക്ഷേത്രത്തിലെ കഴകം ജോലി ചെയ്യുന്ന വിജയമ്മയുടെ (63) മാലയാണ് ഇയാൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. വിജയമ്മ ക്ഷേത്രത്തിന് ഉൾവശം വൃത്തിയാക്കുന്ന സമയത്ത് ബിജുമോൻ ബൈക്കിലെത്തി ക്ഷേത്രത്തിന് കുറെ ദൂരെയായി പാർക്ക് ചെയ്തു. തുടർന്ന് സമീപത്തുള്ള റബർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial