ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ജീവനക്കാർക്കായി തിരച്ചിൽ

ഭുവനേശ്വർ: ഒഡീഷ തീരത്ത് നിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ പനാമയുടെ പതാകയേന്തിയ ചരക്കുകപ്പൽ മുങ്ങിയതായി റിപ്പോർട്ട്. പാരദീപ് തുറമുഖത്തുനിന്ന് സിംഗപ്പൂരിലേക്ക് ഇരുമ്പയിരുമായി യാത്രതിരിച്ച എംവി ഓഷ്യൻ-വിന്നർ ആണ് അപകടത്തിൽപ്പെട്ടത്.

വെള്ളിയാഴ്ചയാണ് കപ്പൽ പാരദീപിൽനിന്ന് പുറപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ ഭൂരിഭാഗവും ചൈനീസ് പൗരന്മാരാണെന്നാണ് ലഭിക്കുന്ന വിവരം.

അപകടവിവരം ലഭിച്ചതിന് പിന്നാലെ ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും സംയുക്തമായി രക്ഷാപ്രവർത്തനവും തിരച്ചിലും ആരംഭിച്ചു. അപകടമേഖലയിലൂടെ സഞ്ചരിക്കുന്ന മറ്റ് കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കപ്പലിന്റെ യാത്രയും അപകടവുമായി ബന്ധപ്പെട്ട വിവരങ്ങളും മറൈൻ ട്രാഫിക്കിന്റെ കപ്പൽ ഗതാഗത നിരീക്ഷണ സംവിധാനത്തിൽ നിന്നാണ് ലഭിച്ചത്. കാണാതായ ജീവനക്കാരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: