ശിവൻകുട്ടിയെ കൊന്നത് 13-കാരിയും സംഘവും; ലക്ഷ്യം ഐഫോണും ബൈക്കും വാങ്ങല്; ക്വട്ടേഷൻ ഏറ്റെടുത്തത് കുട്ടികള്
ആലപ്പുഴ: കരുവാറ്റയില് മാടപ്പുരയ്ക്കല് പടീറ്റതില് ശിവൻകുട്ടി എന്ന 67കാരനെ ക്രൂരമായി കൊലപ്പെടുത്തിയത് പ്രായപൂർത്തിയാകാത്തവരെന്ന് പോലീസ് ബന്ധുവായ 13കാരിയാണ് കൊലപാതകത്തിന് ക്വട്ടേഷൻ നല്കിയത്. വീട്ടിലെ സ്വർണാഭരണങ്ങള് മോഷ്ടിക്കാനായി നടത്തിയ കൊലപാതകത്തിന്റെ ലക്ഷ്യം പെണ്കുട്ടിക്ക് ഐ ഫോണും പ്രതികള്ക്ക് ബൈക്കും വാങ്ങലായിരുന്നെന്ന് പോലീസ് പറയുന്നു. കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപത്തെ വാടകവീട്ടിലാണ് ശിവൻകുട്ടി താമസിച്ചിരുന്നത്. കൊലപാതകം നടത്തുന്നതിന്റെ ദൃശ്യങ്ങള് പ്രതികള് വീഡിയോ കോളിലൂടെ പെണ്കുട്ടിക്ക് കാണിച്ചു കൊടുത്തതായി പോലീസ് പറയുന്നു. കൈകാലുകള്കൂട്ടിക്കെട്ടി അതിക്രൂരമായായിരുന്നു കൊലപാതകം. ഇന്നലെ രാവിലെയാണ് ശിവൻകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്….

