ഏതെടുത്താലും വെറും പതിനാറ് രൂപ; ആയിരങ്ങൾ ഒഴുകിയെത്തി; കടയുടമയ്ക്കെതിരെ കേസ്
കാൺപുർ: വെറും 16 രൂപയ്ക്ക് ഇഷ്ടമുള്ള വസ്ത്രം വാങ്ങാമെന്ന സമൂഹമാധ്യമ പരസ്യം നൽകിയതിനെ തുടർന്ന് കടയിൽ വൻ ജനത്തിരക്ക്. ഉത്തർപ്രദേശിലെ കാൺപുരിലെ ആലാം മാർക്കറ്റിലാണ് സംഭവം. തിരക്ക് നിയന്ത്രിക്കാൻ കട അടച്ചതോടെ സംഘർഷമുണ്ടാകുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഓഗസ്റ്റ് 16ന് അർധരാത്രിക്ക് ശേഷമുള്ള ആദ്യ 16 മിനിറ്റിൽ ഉപഭോക്താക്കൾക്ക് ഏത് വസ്ത്രവും 16 രൂപയ്ക്ക് വാങ്ങാമെന്നായിരുന്നു കടയുടമ റായിസ് ആലത്തിന്റെ പ്രഖ്യാപനം. ഇതോടെ ഓഗസ്റ്റ് 15ന് രാത്രി 11 മണിയോടെ തന്നെ കടയ്ക്കു മുന്നിൽ ആളുകൾ…

