ഏഴ് കുടുംബൾങ്ങൾക്ക് താക്കോൽ കൈമാറി എല്ലാവരും ഒരുമിച്ച് മാത്രമേ താമസം ആരംഭിക്കുകയുള്ളൂ എന്ന നിലപാടിൽ

വയനാട്: വയനാട് ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ട 178 കുടുംബങ്ങൾക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിയിൽ ആദ്യഘട്ടമായി ഏഴ് കുടുംബങ്ങൾക്ക് വീടുകളുടെ താക്കോൽ കൈമാറി.

എന്നാൽ, എല്ലാവരും ഒരുമിച്ച് മാത്രമേ താമസം ആരംഭിക്കുകയുള്ളൂ എന്ന നിലപാടിലാണ് ദുരന്തബാധിതർ. സാങ്കേതികമായി സർക്കാർ നടപടികളുടെ ഭാഗമായി താക്കോൽ സ്വീകരിച്ചെങ്കിലും, 178 കുടുംബങ്ങളും ഒരേ സമയം ചേർന്നുതന്നെ പുതിയ ജീവിതം ആരംഭിക്കണമെന്നതാണ് ഇവരുടെ തീരുമാനം.

ഇന്ന് നടന്ന ചടങ്ങിൽ കിഫ്കോണിന്റെയും ഊരാളുങ്കൽ സൊസൈറ്റിയുടെയും പ്രതിനിധികൾ ഗുണഭോക്താക്കളുമായി ചർച്ച നടത്തിയ ശേഷമാണ് താക്കോൽ വിതരണം നടന്നത്. ആദ്യമായിട്ടാണ് ടൗൺഷിപ്പിൽ കുടുംബങ്ങൾക്ക് താക്കോൽ നൽകുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: