kerala14.in

റംസാൻ പ്രമാണിച്ച് സപ്ലൈകോയുടെ ‘റംസാൻ നിലാവ്’ കിറ്റ്; 15 ഇനങ്ങൾ 786 രൂപയ്ക്ക്

തിരുവനന്തപുരം: റംസാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാൻ നിലാവെന്ന് പേരിട്ടിരിക്കുന്ന കിറ്റിൽ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കിറ്റ് ഉപഭോക്താവിന് 786 രൂപയ്ക്ക് നല്കും. ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കൻ മസാല, പെരുഞ്ചീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50g കുരുമുളകുപൊടി, ഒരു കിലോ വീതം റവ, പഞ്ചസാര, 250 ഗ്രാം ശബരി ഗോൾഡ്…

Read More

വീടിനുളളില്‍ സ്ഥാപിച്ച  എസിയിൽ നിന്ന് അഞ്ച് പാമ്പുകളെ കണ്ടെത്തി

തിരുവനന്തപുരം: ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയർ കണ്ടീഷനറിനുള്ളില്‍ (എസി) നിന്ന് അഞ്ച് പാമ്പുകളെ കണ്ടെത്തി ചെറുവയ്ക്കല്‍ സ്വദേശിയായ ടെക്നോപാർക്ക് ജീവനക്കാരൻ മാധവ് ജെ പണിക്കരുടെ വീട്ടിലെ കിടപ്പുമുറിയിലെ എസിയുടെ അകത്തുനിന്നാണ് പാമ്പുകളെ കണ്ടെത്തിയത്. മാധവ് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ എസിയുടെ അടിഭാഗത്ത് വാലുപോലെ എന്തോ ശ്രദ്ധയില്‍പ്പെട്ടത് കണ്ട് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. പിന്നാലെ മാധവ് വനം വകുപ്പിലെ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ടോർച്ചടിച്ച്‌ നോക്കിയപ്പോഴാണ് കൊമ്പേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പാണെന്ന് മനസിലായത്….

Read More

ട്യൂഷന് പോകാത്തതിന് അച്ഛൻ വഴക്ക് പറഞ്ഞു; എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാനിരിക്കേ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

ആലപ്പുഴ:എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാനിരിക്കെ പത്താം ക്ലാസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പൂങ്കാവ് കൊച്ചീകാരൻ വീട്ടില്‍ അജോയുടെ മകള്‍ എസ്‌തേർ (15)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ട്യൂഷന് പോകാത്തതിന് പിതാവ് കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. പിന്നാലെ മുറിയിലേക്ക് കയറിയ കുട്ടി ജനലില്‍ തോർത്ത് ചുറ്റി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. മൃതദേഹം ചെട്ടികാട് സർക്കാർ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മണ്ണഞ്ചേരി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Read More

ലഖ്നോവിലെ മുസ് ലിം ബാലന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; ബിജെപി നേതാവിന്റെ ബന്ധു ഉള്‍പ്പെടെ നാല് പേര്‍ക്കെതിരേ കേസ്

ലഖ്നോ: ലഖ്നോവിലെ കൃഷ്ണനഗറില്‍ ഉനൈസ് ഖാന്‍ എന്ന കുട്ടി മരിച്ച സംഭവത്തില്‍ ബിജെപി നേതാവ് അരവിന്ദ് ത്രിപാഠിയുടെ ബന്ധു ഉള്‍പ്പെടെ നാല് പേര്‍ക്കെതിരേ കേസ്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വൈകുന്നേരം നോമ്പ് തുറന്നപ്പോള്‍ ചില പരിചയക്കാര്‍ കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചുവരുത്തി കാറില്‍ കയറ്റി കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതി പ്രകാരം, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെ പ്രതികള്‍ ഉനൈസിന്റെ വീട്ടില്‍ എത്തി കൃഷ്ണനഗറിലെ ബാരിഗവാനില്‍ ഒരു ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍…

Read More

പി കെ ശശിയെ സിപിഐഎം പുറത്താക്കി

പാലക്കാട്: സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ പി കെ ശശിക്കെതിരെ നടപടി. പി കെ ശശിയെ സിപിഐഎം പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് പി കെ ശശി രംഗത്തെത്തി. പുറത്താക്കാനുള്ള സമ്പൂര്‍ണ അധികാരം പാര്‍ട്ടിക്കുണ്ടെന്ന് പി കെ ശശി പറഞ്ഞു. ദീര്‍ഘകാലത്തെ സിപിഐഎം ബന്ധം അവസാനിച്ചു. പക്ഷേ പോരാട്ടം തുടരും. കള്ളന്മാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും പി കെ ശശി…

Read More

‘വീണ്ടും ലോഡ് ഷെഡ്ഡിങ്, സ്‌കൂളുകൾ അടച്ച് പൂട്ടൽ ഭീഷണിയിൽ’;വാർത്ത’യ്ക്ക് പിന്നിൽ

കൊച്ചി: ഇന്നത്തെ ദേശാഭിമാനി,ജനയുഗം പത്രമെടുത്ത് വായിക്കുമ്പോള്‍ ഒരു അമ്പരപ്പ് ഉണ്ടാകും. കാരണം ഒന്നാം പേജില്‍ ഈ പത്രങ്ങൾ നല്‍കുന്ന വാര്‍ത്തയേ അല്ല ഉള്ളത്. ‘ഇന്ന് മുതല്‍ ലോഡ് ഷെഡ്ഡിങ്, നാല്‍പത് ശതമാനം സ്‌കൂളുകളും അടച്ച് പൂട്ടല്‍ ഭീഷണിയില്‍, പൂട്ടലിന്റെ വക്കില്‍ കെഎസ്ആര്‍ടിസി, പെന്‍ഷനുകള്‍ മുടങ്ങിയിട്ട് പതിനെട്ട് മാസം’ എന്നിങ്ങനെയെല്ലാമാണ് ഒന്നാം പേജില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ വാര്‍ത്തയല്ല. പിആര്‍ഡി നല്‍കിയിരിക്കുന്ന പരസ്യമാണ്. ദേശാഭിമാനിയിലും ജനയുഗത്തിലും മാത്രമല്ല, ദ ഹിന്ദു, മാധ്യമം തുടങ്ങിയ പത്രങ്ങളും ഇത് നല്‍കിയിട്ടുണ്ട്….

Read More

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 720 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 720 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെയെത്തി. 1,19,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 14,990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. നാലുദിവസത്തിനിടെ 7000 രൂപയാണ് കുറഞ്ഞത്. ഇന്നലെ മാത്രം പവന് 2280 രൂപയാണ് കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. സുരക്ഷിത…

Read More

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതാൻ ഒരുങ്ങുന്നത്. ഇന്ന് എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ നടക്കും. പ്ലസ് ടു പരീക്ഷ മറ്റന്നാൾ ആയിരിക്കും നടക്കുന്നത്. സംസ്ഥാനത്ത് 3,031 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമായിക്കഴിഞ്ഞു എസ്എസ്എൽസി പരീക്ഷ രാവിലെ 9.30 മുതലും ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ ഉച്ചക്ക് ശേഷവുമാണ് നടക്കുന്നത്. രണ്ടാം വർഷ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് മറ്റന്നാളാണ് പരീക്ഷ തുടങ്ങുന്നത്. എസ്എസ്എൽസി പരീക്ഷ മാർച്ച് 30നും…

Read More

അമ്മത്തൊട്ടിലിൽ നിന്നും അലാറാം മുഴങ്ങി, ഓടിയെത്തിയ ജീവനക്കാർ കണ്ടത് കുഞ്ഞിനെയല്ല, പകരം ഒരു പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ ‘പണക്കിഴി

     തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ നിന്ന് വൈകുന്നേരം അതിഥിയുടെ വരവ് അറിയിച്ച് അലാറം മുഴങ്ങി. പുതിയ അതിഥിയെ വരവേൽക്കാൻ ദത്തെടുക്കൽ കേന്ദ്രത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സിംഗ് സൂപ്രണ്ട് അജിതാ റാണിയും കേയർടേക്കർമാരും ശബ്ദം കേട്ടതിന് പിന്നാലെ ഓടിയെത്തി. എന്നാൽ, ഇത്തവണ അതിഥിയില്ല പകരം പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ ഒരു കൂട്ടം നാണയ തുട്ടുകൾ ആണ് കണ്ടത്. പത്ത് രൂപയുടെ 28 എണ്ണം, 20, 5, 2, 1 എന്നിവയുടെ യഥാക്രമം 2,50, 79,67…

Read More

ഫിന്‍ അലന് റെക്കോഡ് സെഞ്ചുറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കിവീസ് ടി20 ലോകകപ്പ് ഫൈനലില്‍

      കൊല്‍ക്കത്ത : ന്യൂസിലന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലില്‍. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചാണ് കിവീസ് ഫൈനലില്‍ കടന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. മാര്‍കോ ജാന്‍സന്റെ (30 പന്തില്‍ പുറത്താവാതെ 55) പ്രകടനമാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 12.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസിലന്‍ഡ് ലക്ഷ്യം മറികടന്നു. ഫിന്‍ അലന്‍ (33 പന്തില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial