കേന്ദ്ര സർക്കാരിനെതിരായ സിപിഐ സമരം; ബുക്ക് ചെയ്ത പ്രത്യേക ട്രെയിൻ റദ്ദാക്കി ഇന്ത്യൻ റെയിൽവേ
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സിപിഐ പ്രഖ്യാപിച്ച ഡൽഹി സമരത്തിന് പ്രവർത്തകരെ എത്തിക്കാൻ ബുക്ക് ചെയ്ത പ്രത്യേക ട്രെയിൻ റദ്ദാക്കി. 22 ബോഗികളുള്ള ട്രെയിനിനായി റെയിൽവേയ്ക്ക് മുൻകൂറായി നൽകിയ 10 ലക്ഷം രൂപയും തിരിച്ചുനൽകി. സമരം തടസ്സപ്പെടുത്താനുള്ള കേന്ദ്രനീക്കത്തിന്റെ ഭാഗമാണ് ട്രെയിൻ റദ്ദാക്കിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു സെപ്റ്റംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിലാണ് സിപിഐയുടെ സമരം. കേരളത്തിൽനിന്നുള്ള പ്രവർത്തകരെ പ്രത്യേക ട്രെയിനിൽ ഡൽഹിയിലെത്തിക്കാനായിരുന്നു തീരുമാനം. ഇതിനായി 10 ലക്ഷം രൂപ റെയിൽവേയ്ക്ക് മുൻകൂറായി നൽകിയിരുന്നു….

