Headlines

kerala14.in

ശ്വേത മേനോന് ആശ്വാസം; അൻസിബ ഹസന് തിരിച്ചടി, ആവശ്യം കോടതി തള്ളി

ശ്വേത മേനോൻ നൽകിയ ഹർജിയിൽ കക്ഷി ചേർക്കണമെന്ന നടി അൻസിബ ഹസന്റെ ആവശ്യം എറണാകുളം മുൻസിഫ് കോടതി തള്ളി. താരസംഘടനയായ അമ്മയുടെ ഭരണസമിതിയുമായി ബന്ധപ്പെട്ട ഹർജിയിലാണ് അൻസിബയ്ക്ക് തിരിച്ചടി ലഭിച്ചത്. ആദ്യം രാജി പ്രഖ്യാപിക്കുകയും പിന്നീട് അപ്രതീക്ഷിതമായി തിരിച്ചെത്തുകയും ചെയ്ത അമ്മ പ്രസിഡൻ്റ് ശ്വേത മേനോന് ആശ്വാസമാണിത്.രമേശ് പിഷാരടി എംഎൽഎ നേരത്തെ ഈ കേസിൽ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് അൻസിബ കോടതിയിൽ എത്തിയത്. അൻസിബയുടെ ആവശ്യം തള്ളിയതോടെ ശ്വേത മേനോന്റെ ഹർജിയിൽ ശക്തമായ എതിർപക്ഷം ഇല്ല. അമ്മ…

Read More

ഇനി കേരളം; പേര് മാറ്റല്‍ ബില്ല് പാസാക്കി ലോക്‌സഭ, നടപടി ക്രമങ്ങള്‍ അവസാനിച്ചത് ആറ് മിനിറ്റുകള്‍ക്കുള്ളില്‍

ന്യൂഡല്‍ഹി: കേരളം ബില്‍ 2026 പാസാക്കി ലോക്‌സഭ. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കി മാറ്റുന്നതിനുള്ള ബില്ലാണ് ഇന്ന് ലോക്‌സഭ പാസാക്കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ബില്ല് അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയില്‍ ചര്‍ച്ചകളില്ലാതെയാണ് കേന്ദ്രം ബില്ലിന് അംഗീകാരം നല്‍കിയത്.ആറ് മിനിറ്റുകള്‍ കൊണ്ടാണ് നടപടി ക്രമങ്ങള്‍ കേന്ദ്രം പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ പോലും ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല എന്ന് നിത്യാനന്ദ റായ് സഭയില്‍ പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍…

Read More

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

  മൂവാറ്റുപുഴ:ഹാഫ് കുക്‌ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ മരിച്ചു. വാഴക്കുളം സ്‌റ്റാർ ചപ്പാത്തി കട ഉടമ പള്ളിക്കുന്നേൽ റെജിമോൾ ജസ്‌റ്റിൻ (52) ആണ് ദാരുണമായ അപകടത്തെ തുടർന്ന് മരിച്ചത്. വിൽപനയ്ക്കായുള്ള ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ കൈ യന്ത്രത്തിൽ കുരുങ്ങുകയായിരുന്നു. യന്ത്രത്തിൽ നിന്നുള്ള അസാധാരണമായ ശബ്ദവും മണവും പുറത്തു വന്നതിനെ തുടർന്ന് സ്ഥാപനത്തോടു ചേർന്നുള്ള വീട്ടിൽ നിന്നു മകൻ എത്തിയപ്പോഴാണ് റെജിമോളെ യന്ത്രത്തിൽ കൈ കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ…

Read More

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്

          അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിന് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ആലുവ സൈബര്‍ റൂറല്‍ പൊലീസാണ് നോട്ടീസ് നല്‍കിയത് നേരത്തെ തൊപ്പി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കിയിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ എന്ന് നിരീക്ഷിച്ചാണ് അന്ന് ഹര്‍ജി തീര്‍പ്പാക്കിയത്. മുന്‍പ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും എത്തിയിരുന്നില്ല. നേരത്തെ, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന്…

Read More

‘ഞാന്‍ കാശിക്ക് പോകുന്നു’; മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിന് കണ്ണൂരില്‍ 17കാരന്‍ നാടുവിട്ടു

         കണ്ണൂർ : മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതോടെ കണ്ണൂര്‍ പെരിങ്ങത്തൂരില്‍ 17കാരന്‍ നാടുവിട്ടെന്ന് പരാതി. പ്ലസ്ടു വിദ്യാര്‍ഥിയെയാണ് കാണാതായത്. കാശിക്ക് പോകുന്നു എന്ന് കത്തെഴുതി വച്ചാണ് നാടുവിട്ടത്. താന്‍ കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള കാലം അവിടെ താമസിച്ച് ദൈവത്തോടലിലും എന്നുമാണ് കത്തിലുള്ളത്. ശനിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് പതിവായിരുന്നുവെന്നും ഇതില്‍ കൂടുതല്‍ സമയം ചിലവഴിക്കുമായിരുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. പണം കൊടുത്തു കളിക്കുന്ന ഈ ഗെയിം രക്ഷിതാക്കള്‍ വിലക്കി. പിന്നീട്…

Read More

കെ. ആർ. നാരായണനെ അറിയാം; പുതുതലമുറയ്ക്കായി സംസ്ഥാനതല പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: മുൻ രാഷ്ട്രപതി കെ. ആർ. നാരായണന്റെ ജീവിതവും ചിന്തകളും ഭരണഘടനാ മൂല്യങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി കെ. ആർ. നാരായണൻ ഫൗണ്ടേഷൻ സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന ‘കെ. ആർ. നാരായണനെ അറിയുക’ പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സാധാരണ കുടുംബപശ്ചാത്തലത്തിൽനിന്ന് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയായ രാഷ്ട്രപതി സ്ഥാനത്തെത്തിയ കെ. ആർ. നാരായണൻ യുവതലമുറയ്ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യം, സാമൂഹികനീതി, സമത്വം, മതനിരപേക്ഷത, ഭരണഘടനാ മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിച്ച അദ്ദേഹത്തിന്റെ…

Read More

കർക്കടകവാവ്: ബലിതർപ്പണ തീരങ്ങളിലും പുഴകളിലും ഇറങ്ങുന്നതിന് നിയന്ത്രണം

       കർക്കടകവാവ് ബലിതർപ്പണത്തോടനുബന്ധിച്ച് നിലവിലെ പ്രതികൂല കാലാവസ്ഥയും ശക്തമായ മഴയ്ക്കുള്ള സാധ്യതയും മുൻനിർത്തി ജില്ലാ ഭരണകൂടം സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി. ശക്തമായ ഒഴുക്കും ഉയർന്ന തിരമാലകളും സാധ്യതയുള്ളതിനാൽ പുഴകളിലും നദികളിലും കടലിലും ഇറങ്ങിയുള്ള ബലിതർപ്പണം കർശനമായി നിരോധിച്ചിരിക്കുന്നതായി ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു. നദികളിലെയും കടലിലെയും ശക്തമായ ഒഴുക്കും കാറ്റും കണക്കിലെടുത്ത് ആരും ജലാശയങ്ങളിൽ ഇറങ്ങരുതെന്നും തർപ്പണ ചടങ്ങുകൾക്കായി കരയിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള തടികൊണ്ടുള്ള പ്ലാറ്റ്‌ഫോമുകളോ സുരക്ഷിതമായ മറ്റ് സൗകര്യങ്ങളോ മാത്രം ഉപയോഗിക്കണമെന്നും ജില്ലാ കളക്ടറുടെ…

Read More

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരന്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഐജ ആര്‍ മഹേഷിന്റെ സഹോദരന്‍ മരിച്ച നിലയില്‍. കാസര്‍കോട് പൂച്ചക്കാട് സ്വദേശി അര്‍ജുന്‍ മഹേഷ് (24) ആണ് മരിച്ചത്. മംഗലാപുരത്തെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെയാണ് ഷാര്‍ജയില്‍ നിന്ന് അര്‍ജുന്‍ മംഗലാപുരത്ത് വിമാനമിറങ്ങിയത്. നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഏക മലയാളി വിദ്യാര്‍ത്ഥിയാണ് കാസര്‍കോട് പൂച്ചക്കാട് സ്വദേശിയായ ഐജ ആര്‍ മഹേഷ്. ജൂണ്‍ രണ്ടിനാണ് ഐജയെ പാലാ ബ്രില്യന്‍സ് കോച്ചിംഗ് സെന്ററിലെ…

Read More

അയോധ്യ സംഭാവന തട്ടിപ്പ്: CBI അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് സന്യാസിമാരുടെ പ്രതിഷേധം

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് സന്യാസിമാരുടെ പ്രതിഷേധ മാർച്ച്. മണ്ടി ഹൗസിൽ നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. എന്നാൽ തൊട്ടടുത്തുള്ള ഫിറോസ്ഷാ റോഡിൽ വെച്ച് പൊലീസ് മാർച്ച് തടഞ്ഞു. ഇതിനെ തുടർന്ന് സന്ന്യാസിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ് നീക്കി. പ്രതിഷേധത്തിന് പിന്തുണയുമായി പൂർണിയ എംപി പപ്പു യാദവും സ്ഥലത്ത് എത്തിയിരുന്നു.

Read More

കള്ളന്മാരെ പേടിച്ച് അഞ്ചുലക്ഷം രൂപ കുഴിച്ചിട്ടു, സ്ഥലം മറന്നുപോയി; വർഷങ്ങൾക്ക് ശേഷം കണ്ട കാഴ്‌ച

അദ്ധ്വാനിച്ചുണ്ടാക്കുന്ന പണത്തിൽ നിന്ന് ചെറിയൊരു തുകയെങ്കിലും പിന്നീടുള്ള ആവശ്യങ്ങൾക്കായി മാറ്റിവയ്‌ക്കണമെന്ന് ഭൂരിഭാഗംപേരും ആഗ്രഹിക്കാറുണ്ട്. സുരക്ഷ മുൻനിർത്തി പലരും ബാങ്ക് അക്കൗണ്ടുകളിലാണ് പണം സൂക്ഷിക്കാറുള്ളത്. എന്നാൽ, ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്‌തമായി മണ്ണിനടിയിൽ രഹസ്യമായി പണം കുഴിച്ചിട്ടയാളാണ് രാജസ്ഥാനിലെ പച്‌പദ്ര സ്വദേശി മാംഗിലാൽ മേഘ്‌വാൾ. ഒരു വർഷം മുമ്പ് സ്ഥലം വിറ്റ് കിട്ടിയ അഞ്ച് ലക്ഷം രൂപയാണ് ഇയാൾ ഇത്തരത്തിൽ കുഴിച്ചിട്ടത്.ഈ പണംകൊണ്ട് തന്റെ കൃഷിയിടത്തിൽ ഒരു മുറി പണിയാനാണ് മാംഗിലാൽ ഉദ്ദേശിച്ചിരുന്നത്. വീട്ടിൽ വച്ചിരുന്നാൽ പണം മോഷണം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial