Headlines

kerala14.in

പാലക്കാട് പന്നിക്ക് വച്ച വൈദ്യുതി കെണിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പട്ടാമ്പി : പന്നിക്ക് വെച്ച വൈദ്യുതി കെണിയിൽ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു. തത്തനംപുളളി മുളളത്ത്പ്പടി രവിപ്രസാദാണ് (30) ദാരുണമായി കൊല്ലപ്പെട്ടത്. കുലുക്കല്ലൂർ തത്തനംപുളളിയിൽ കൃഷിയിടത്തിൽ ആയിരുന്നു സംഭവം. സംഭവത്തെ തുടർന്ന് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൃഷിയിടത്തിന്റെ ഉടമ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് രവി മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലഉടമ മനോജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മനോജിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കൊപ്പം പൊലീസ് അറിയിച്ചു.

Read More

സ്വാതന്ത്ര്യദിനം മുതല്‍ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ ഭരണം ഇനി എസ്ഐമാർക്ക്; കോട്ടയത്ത് 18 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസുകള്‍

ഓഗസ്റ്റ് 15 മുതൽ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ എസ്ഐമാരുടെ ഭരണത്തിലേക്ക് തിരിക എത്തും. ഇതോടെ ജില്ലയില്‍ 18 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസുകള്‍ നിലവില്‍ വരും.  എസ്എച്ച്ഒമാര്‍ സീനിയോരിറ്റി അനുസരിച്ചു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായി ചാര്‍ജെടുക്കും. രണ്ടു സ്റ്റേഷനുകളുടെ ചുമതല ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കായിരിക്കും. ഇതിനു പുറമെ കണ്‍ട്രോള്‍ റൂം, ട്രാഫിക്, സൈബര്‍ പോലീസ് എന്നിവയുടെ ചുമതലയും സിഐമാര്‍ക്കായിരിക്കും. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ അന്വേഷണവും തെളിവുകള്‍ ശേഖരിക്കുന്നതും സിഐമാരുടെ നേതൃത്വത്തിലായിരിക്കും. എസ്ഐമാര്‍ സ്റ്റേഷന്‍ ചുമതല വഹിക്കുന്നതിനാൽ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍…

Read More

കണ്ണൂരിൽ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂർ: ഹെൽത്ത്‌ ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ എച്ഛ് ഐ ദീപ ലേഖയാണ് പഞ്ചായത്ത്‌ യോഗത്തിനിടെ കുഴഞ്ഞു വീണ് മരിച്ചത്. 51 വയസായിരുന്നു. കോഴിക്കോട് വടകര മേപ്പയിൽ സ്വദേശിയാണ് ദീപ ലേഖ. കുഴഞ്ഞു വീണയുടനെ ദീപയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിണറായിയിലേക്ക് ഇവരെ സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയതിനു പിന്നാലെയാണ് സംഭവം.

Read More

വിദ്യാർത്ഥി സമര അധിക്ഷേപം; ടി.ജി. മോഹൻദാസിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: ഡൽഹിയിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ ടി.ജി. മോഹൻദാസിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം എസിജെഎം കോടതിയുടേതാണ് വിധി. ടി ജി മോഹൻദാസിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് കോടതി നടപടി. തെളിവ് ശേഖരണത്തിന് കസ്റ്റഡി അനിവാര്യമാണെന്നും മോഹൻദാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാല്‍, പ്രോസിക്യൂഷൻ വാദം തെറ്റാണെന്നായിരുന്നു മോഹൻകുമാറിന്റെ അഭിഭാഷകൻ വാദിച്ചത്. പൊലീസ് വീട്ടിലെത്തിയാണ് ഫോൺ ഉൾപ്പെടെ പിടിച്ചെടുത്തതൊന്നും മോഹൻദാസ് കോടതിയെ അറിയിച്ചു. കസ്റ്റഡി…

Read More

ഓഫീസിൽ വെച്ച് എലിവിഷം കഴിച്ചു; ചികിത്സയിലിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു

    കാസർകോട്: ഓഫീസിൽ വെച്ച് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു. എതിർത്തോട് സ്വദേശി ആശ ആണ് മരിച്ചത്. 41 വയസ്സായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എലി വിഷം കഴിച്ച് അവശനിലയിൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റവന്യൂ വകുപ്പിൽ നിന്ന് ആശയെ എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലം മാറ്റിയിരുന്നു.

Read More

സ്ത്രീ സംവരണ സീറ്റിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടു; കൊച്ചിയിൽ കെഎസ്ആർടിസി കണ്ടക്ടറുടെ മൂക്ക് ഇടിച്ചുതകർത്ത് യാത്രക്കാരൻ

          കൊച്ചി: _കൊച്ചിയിൽ കെഎസ്ആർടിസി കണ്ടക്ടറുടെ മൂക്കിടിച്ച് തകർത്ത് യാത്രക്കാരൻ. ഇടുക്കി ചെറുതോണി സ്വദേശിയായ യാത്രക്കാരൻ ഷിബിനാണ് ആക്രമണം നടത്തിയത്. ബസിന്റെ സ്ത്രീ സംവരണ സീറ്റിലിരുന്ന ഇയാളോട് കണ്ടക്ടർ മാറാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഷിബിന്‍ പുറത്തിറങ്ങി ബസ്സിനു മുൻപിൽ നിൽക്കുകയായിരുന്നു. മാറാൻ ആവശ്യപ്പെട്ടതോടെയാണ് ഷിബിൻ കണ്ടക്ടറെ ആക്രമിച്ചത്. കണ്ടക്ടർ ആലപ്പുഴ സ്വദേശി ബിആര്‍ രമേശിന്റെ മൂക്കിൻ്റെ അസ്ഥിയാണ് തകർന്നത്. കണ്ടക്ടറുടെ പരാതിയിൽ അക്രമിയെ പോലീസ് പിടികൂടി.

Read More

കർണാടകയിൽ കോൺഗ്രസ് നേതാവിനെ വെടിവെച്ചു കൊന്നു

ബെംഗളൂരു: കർണാടകയിലെ ഉഡുപ്പി ജില്ലയിൽ കോൺഗ്രസ് നേതാവിനെ പട്ടാപ്പകൽ വെടിവെച്ചു കൊന്നു. മുദരങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്റും കരാറുകാരനുമായ ഡേവിഡ് ഡിസൂസയാണ് കൊല്ലപ്പെട്ടത്. ഡേവിഡ് ഡിസൂസക്ക് ബാറും പൊതുഗതാഗത സർവീസ് സ്ഥാപനവും ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഉഡുപ്പിയിലെ പഡുബിദ്രിയിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന തന്റെ കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് എത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് ബൈണ്ഡൂരിൽ വെച്ച് പിടികൂടുകയായിരുന്നു….

Read More

നിതിൻ രാജിന്റെ മരണം; കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം തലസ്ഥാനത്തെത്തി. നിതിന്‍ രാജിന്റെ കുടുംബാംഗങ്ങളുടെ മൊഴി എടുക്കും. കേസിൽ ഹൈക്കോടതി നടത്തിയ ഇടപെടലിന് പിന്നാലെ ചുമതലപ്പെടുത്തിയ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘമാണ് തിരുവന്തപുരത്ത് എത്തിയത്. രാവിലെ നിതിന്റെ വീട്ടിലെത്തുന്ന അന്വേഷണ സംഘം മാതാപിതാക്കളുടേയും സഹോദരിയുടേതുമടക്കമുള്ളവരുടെ മൊഴിയെടുക്കും അതേസമയം, കേസിലെ പ്രതി ഡോ.എംകെ റാമിനെ കഴിഞ്ഞ ആഴ്ച അഞ്ചരക്കണ്ടി…

Read More

സ്വർണവിലയിൽ വർദ്ധനവ്; ഈ  മാസത്തെ ഏറ്റവും ഉയർന്ന നില

സ്വർണ വിലയിൽ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആ​ഗസ്റ്റ് മാസത്തിൻ്റെ തുടക്കം മുതൽ തന്നെ സ്വർണവില മുകളിലേക്ക് കുതിച്ചുയരുകയായിരുന്നു. ചെറിയ തരത്തിൽ ചിലദിവസങ്ങളിൽ കുറഞ്ഞിരുന്നുവെങ്കിലും അതൊന്നും ആശ്വാസത്തിന് വകനൽകുന്നതായിരുന്നില്ല. ആ​ഗസ്റ്റ് നാലിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം എത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,05,600 രൂപയായിരുന്നു വില. പിന്നീടങ്ങോട് വിലയിൽ വിലയ ഉയർച്ചയാണ് ഉണ്ടായത്. ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില 109920 രൂപയിലേക്ക് എത്തി. ഇന്ന് അത് വീണ്ടും…

Read More

ശബരിമല നെയ്യ് ക്രമക്കേടില്‍ കേസെടുത്ത് വിജിലന്‍സ് ; പി എസ് പ്രശാന്തും അജികുമാറും പ്രതി പട്ടികയിൽ

തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടില്‍ കേസെടുത്ത് വിജിലന്‍സ്. വിജിലന്‍സിന്റെ എഫ്ഐആറില്‍ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡൻ്റ് പി എസ് പ്രശാന്തും, ബോര്‍ഡ് അംഗം അജികുമാറും, മുരാരി ബാബുവും പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മില്‍മയില്‍ നിന്നും നെയ്യ് വാങ്ങിയ ടെന്‍ഡറില്‍ ഉള്‍പ്പെടെ ഗുരുതരമായ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നാണ് വിജിന്‍ലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. ദേവസ്വം വിജിലന്‍സാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയത്. പിന്നീട് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വിജിലന്‍സിന്റെ പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തത്. വിജിലന്‍സ് എസ്പി സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial