Headlines

kerala14.in

അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ പുതിയ ടോൾ ചട്ടങ്ങൾ നടപ്പിലാക്കി; ഇന്ന് മുതൽ പ്രാബല്യത്തിൽ

കൊച്ചി: ദേശീയപാതകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഇനി കർശന നിയന്ത്രണങ്ങൾ. അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ പുതിയ ടോൾ ചട്ടങ്ങൾ നടപ്പിലാക്കി. ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമങ്ങൾ റോഡ് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണവും ലക്ഷ്യമിട്ടുള്ളതാണ്. പുതിയ ടോൾ നിരക്കുകൾ ഇങ്ങനെ—10% വരെ അധിക ഭാരം – പിഴയില്ല10% മുതൽ 40% വരെ അധിക ഭാരം – നിലവിലെ ടോൾ നിരക്കിന്റെ ഇരട്ടി40% ന് മുകളിൽ അധിക ഭാരം – ടോൾ നിരക്കിന്റെ…

Read More

പ്രതിസന്ധികൾ എന്തുതന്നെയായാലും പഠനം പൂർത്തിയാക്കി ഡോക്ടറായി മാത്രമേ മടങ്ങൂ എന്ന് നിതിൻ സുഹൃത്തിന് അയച്ച സന്ദേശം പുറത്തുവന്നു

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരണപ്പെട്ട നിതിൻ രാജിന്റെ നിശ്ചയദാർഢ്യം വെളിപ്പെടുത്തുന്ന പുതിയ ശബ്ദരേഖകൾ പുറത്തുവന്നു. പ്രതിസന്ധികൾ എന്തുതന്നെയായാലും പഠനം പൂർത്തിയാക്കി ഡോക്ടറായി മാത്രമേ മടങ്ങൂ എന്ന് നിതിൻ സുഹൃത്തിന് അയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ചില അധ്യാപകർ തനിക്ക് പിന്തുണ നൽകുന്നുണ്ടെന്നും മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അറിയിക്കണമെന്ന് അവർ നിർദ്ദേശിച്ചതായും ഓഡിയോയിലുണ്ട്. അതേസമയം തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ…

Read More

സാമ്രാട്ട് ചൗധരി ഇന്ന് ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത‌് അധികാരമേൽക്കും

പട്‌ന: ബിഹാർ രാഷ്ട്രീയത്തിൽ രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന നിതീഷ് കുമാർ യുഗത്തിന് ഔദ്യോഗികമായി വിരാമമാകുന്നു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഒരു ബിജെപി നേതാവ് മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷനും നിലവിലെ ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത‌് അധികാരമേൽക്കും. പട്‌നയിലെ ലോക്‌ഭവനിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ഗവർണർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. നിതീഷ് കുമാർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് എൻഡിഎ നിയമസഭാ കക്ഷി നേതാവായി സാമ്രാട്ട് ചൗധരിയെ…

Read More

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) തങ്ങളുടെ ഓഹരി ഉടമകള്‍ക്ക് ആദ്യമായി 1:1 ബോണസ് ഓഹരി പ്രഖ്യാപിച്ചു

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) തങ്ങളുടെ ഓഹരി ഉടമകള്‍ക്ക് ആദ്യമായി 1:1 ബോണസ് ഓഹരി പ്രഖ്യാപിച്ചു. അതായത്, നിങ്ങളുടെ കൈവശമുള്ള ഓരോ ഓഹരിക്കും ഒരു അധിക ഓഹരി സൗജന്യമായി ലഭിക്കും. നിങ്ങളുടെ പക്കല്‍ എല്‍ഐസിയുടെ 100 ഓഹരികള്‍ ഉണ്ടെങ്കില്‍ ബോണസ് ലഭിക്കുന്നതോടെ അത് 200 ആയി ഉയരും. 2022 മേയില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം എല്‍ഐസി പ്രഖ്യാപിക്കുന്ന ആദ്യത്തെ ബോണസ് ഇഷ്യൂ ആണിത്. ഏകദേശം 22 ലക്ഷം ഓഹരി ഉടമകള്‍ക്ക് ഇതിന്റെ…

Read More

വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിന് പഠന പിന്തുണയും പരീക്ഷയും നടത്താൻ വിദ്യാഭ്യാസ വകുപ്പ്

വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് നേടാത്ത അഞ്ചുമുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിന് പഠന പിന്തുണയും പരീക്ഷയും നടത്താൻ വിദ്യാഭ്യാസ വകുപ്പ്. മുൻ വർഷം , എട്ട്, ഒൻപത് ക്ലാസുകളിൽ മിനിമം മാർക്ക് നിശ്ചയിച്ചിരുന്നു. അതിന് തുടർച്ചയായാണ് ഈ വർഷം അഞ്ച് മുതലുള്ള ക്ലാസുകളിൽ ഇത് നിശ്ചയിച്ചത്. ഇത് പ്രകാരം അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിൽ ഔട്ട് സ്റ്റാൻഡിങ്,വെരിഗുഡ്, ഗുഡ്, സാറ്റിസ്ഫാക്ടറി, നീഡ്സ് ഇംപ്രൂവ്മെന്റ് എന്നിങ്ങനെ എ,ബി,സി,ഡി,ഇ എന്നിങ്ങനെ ഗ്രേഡ്തിരിച്ചിട്ടുണ്ട്. 30 ൽ…

Read More

ഛത്തീസ്ഗഢിലെ പവർ പ്ലാന്റിൽ സ്ഫോടനംഅപകടം10 പേർ മരിച്ചതായും 40ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

റായ്പൂർ: ഛത്തീസ്ഗഢിലെ വേദാന്ത പവർ പ്ലാന്റിൽ സ്ഫോടനം.അപകടത്തില്‍ 10 പേർ മരിച്ചതായും 40ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ബോയിലർ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രാഥമിക വിവരം. സക്‌തി ജില്ലയിലെ സിംഗിതാരായ് ഗ്രാമത്തിലുള്ള പ്ലാന്റിലാണ് സംഭവം. പ്രാഥമിക വിവരങ്ങൾ പ്രകാരം ബോയിലർ ട്യൂബിലുണ്ടായ സ്ഫോടനമാണ് അപകടകാരണം. ചില തൊഴിലാളികൾ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നതായും ആശങ്കയുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Read More

നിതിൻ രാജിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുമെന്ന് സിപിഐഎം

കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിൽ അധ്യാപകരുടെ ജാതിവെറിക്ക് ഇരയായി ജീവൻ നഷ്ടപ്പെട്ട നിതിൻ രാജിന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനും പിന്തുണ നൽകുന്നതിനുമായി സിപിഐഎം ഒരു വീട് നിർമ്മിച്ച് നൽകുമെന്ന് സിപിഐഎം ജില്ലാ ആക്ടിങ് സെക്രട്ടറി എഎ റഹീം. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം 19-ാം തീയതി ആരംഭിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വീടിനു തറക്കല്ലിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീട് നിർമ്മിക്കാനുള്ളതീരുമാനം കുടുംബവുമായി ആശയവിനിമയം നടത്തിയ ശേഷമാണ് എടുത്തതെന്നും കുടുംബം ഇത് അംഗീകരിച്ചതായും…

Read More

കുവൈത്തിൽ കുടുങ്ങിപ്പോയ മലയാളി യുവതി ശ്വേതയ്ക്ക് ഒടുവിൽ ആശ്വാസവാർത്ത

സ്വന്തം വിവാഹത്തിന് പോലും എത്താൻ കഴിയാത്തവിധം കുവൈത്തിൽ കുടുങ്ങിപ്പോയ മലയാളി യുവതി ശ്വേതയ്ക്ക് ഒടുവിൽ ആശ്വാസവാർത്ത. വിസ നടപടികൾ പൂർത്തിയാക്കി ശ്വേത നാളെ രാവിലെ കേരളത്തിലെത്തും. ഈ വരുന്ന ശനിയാഴ്ചയാണ് വടകര സ്വദേശി അശ്വിനുമായുള്ള ശ്വേതയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. കുവൈറ്റ് അംബാസിഡര്‍ക്കാണ് ജോണ്‍ ബ്രിട്ടാസ് കത്തയച്ചത്. ശ്വേതയുടെ വിസ റദ്ദാക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടത്. സമാന ആവശ്യം ഉന്നയിച്ച് കെസി വേണുഗോപാലും കുവൈറ്റ് അംബാസിഡര്‍ക്ക് കത്തയക്കുകയായിരുന്നു. പി പി സുനീര്‍ എംപിയും ഇടപെട്ടിരുന്നു. കല്യാണത്തിന്…

Read More

വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ്. ഇന്നലെ ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റാണ്. ഏപ്രിലിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. കനത്ത വേനൽ ചൂടിന്റെ പശ്ചാത്തലത്തിലാണ് വൈദ്യുതി ഉപഭോഗം ഇത്രയും വർധിക്കുന്നത്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5933 മെഗാ വാട്ട് ആയി. പീക്ക് സമയത്ത് (peak hour) വൈദ്യുതി ഉപഭോഗം 5933 മെഗാവാട്ടിൽ എത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്.

Read More

ഡോ.ആര്‍സുവിന്ഗുരുപൂജാ പുരസ്കാരം സമര്‍പ്പിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഹിന്ദി സംഘടനയായ നിരാലാ ഹിന്ദി അക്കാദമിയുടെ ഈ വര്‍ഷത്തെ ഗുരുപൂജാ പുരസ്കാരം പ്രശസ്ത ഹിന്ദി പണ്ഡിതനും എഴുത്തുകാരനും വിവര്‍ത്തകനുമായ ഡോ.ആര്‍സുവിന് കവി കുരീപ്പുഴ ശ്രീകുമാര്‍ സമ്മാനിച്ചു.. 25000/-രൂപയും ഫലകവുമടങ്ങിയതാണ് ‘കേരളത്തിലെ ഹിന്ദി വിദ്യാര്‍ത്ഥികളുടെ ഗുരുദക്ഷിണ’യായി നല്‍കപ്പെടുന്ന ഈ പുരസ്കാരം. തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ നടന്ന സമ്മേളനം ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്സന്‍ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. കേരള സര്‍വ്വകലാശാല ഹിന്ദി വിഭാഗം മുന്‍ മേധാവി ഡോ.എസ്.തങ്കമണി അമ്മ,അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാധാകൃഷ്ണന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial