നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില് വീണ്ടും മാറ്റം. നാളെ പന്ത്രണ്ട് ജില്ലകളില് തീവ്ര മഴ കണക്കിലെടുത്ത് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതല് കാസര്കോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില് ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു തെക്കന് ഗുജറാത്ത് തീരം മുതല് മുതല് വടക്കന് കേരള തീരം വരെ തീരദേശ ന്യൂന മര്ദ്ദ പാത്തി ദുര്ബലമായി. ഇതിന്റെ ഭാഗമായി ഏഴുവരെയുള്ള ദിവസങ്ങളില് ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര…

