സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: സ്‌ട്രോങ് റൂമുകളിലെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവാദം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സുരക്ഷ നിരീക്ഷിക്കാന്‍ പ്രതിനിധികളെ നിയോഗിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്ട്രോങ് റൂമുകളുടെ സമീപത്ത് സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തും.സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ സമയം നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ കത്ത് നല്‍കി.സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍…

