കർണാടകയിലെ മൈസൂരു ജില്ലയിൽ കുർകുറെ പാക്കറ്റിനുള്ളിൽ ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ അഞ്ചുവയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു. ഹുൻസൂർ സ്വദേശിയായ മുകുന്ദ് മയൂർ ആണ് മരിച്ചത്. മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരമ്മയുടെയും ശങ്കർ നായകിന്റെയും പേരക്കുട്ടിയും സന്തോഷ്ഐശ്വര്യ ദമ്പതികളുടെ ഏകമകനുമാണ്.


