Headlines

kerala14.in

വയോധികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട് വയോധികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ. പോത്തൻകോട് സ്വദേശി ജിത്തുവാണ് അറസ്റ്റിലായത്. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയുടെ വീട്ടിൽ പ്രതി അതിക്രമിച്ച് കടക്കുകയായിരുന്നു. രാത്രി വീടിന്റെ വാതിൽ പൊളിച്ച് അകത്തുകയറിയാണ് ജിത്തു വയോധികയെ പീഡിപ്പിച്ചത്. പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ജിത്തുവിനെ കോടതി റിമാൻഡ് ചെയ്തു.

Read More

സംസ്ഥാനത്ത് മികച്ച പോളിങ് ശതമാനം

തിരുവനന്തപുരം: തീപാറുന്ന പ്രചാരണങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ഒടുവിൽ നടന്ന പോളിങ് പൂർത്തിയാക്കി സംസ്ഥാനത്തെ വോട്ടർമാർ. കടുത്ത ചൂടിനെ അവഗണിച്ചും വോട്ടർമാർ കൂട്ടത്തോടെ എത്തിയതോടെ സംസ്ഥാനത്ത് മികച്ച പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. വൈകുന്നേരം അഞ്ച് മണി പിന്നിടുമ്പോൾ തന്നെ പോളിങ് 75 ശതമാനം കടന്നിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉയർന്ന പോളിങ് നിരക്കാണ് ഇത്തവണ ദൃശ്യമായത്. വോട്ടർ പട്ടിക പുതുക്കിയതും വോട്ടിങ് ശതമാനം വർധിക്കാൻ കാരണമായിട്ടുണ്ട്. അന്തിമ പോളിങ് ശതമാനം ലഭ്യമായിട്ടില്ല. ആറു മണിവരെയാണ് വോട്ടെടുപ്പ് സമയപരിധിയെങ്കിലും…

Read More

വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥൻ മരിച്ചു.

തൃശൂർ: വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥൻ മരിച്ചു. പേരാമ്പ്ര തേശേരി കരുവാൻ വീട്ടിൽ ഗോപി (61) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ അംബിക ഗുരുതരാവസ്ഥയിൽ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. വൈകീട്ട് അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. സ്വന്തം വീട് പേരാമ്പ്രയിലാണെങ്കിലും ഭാര്യ വീടായ അവിട്ടത്തൂരിലാണ് ഗോപി താമസിക്കുന്നത്. ചാലക്കുടി നിയോജക മണ്ഡലത്തിലെ തേശ്ശേരി പള്ളി ബൂത്തിൽ വോട്ട് ചെയ്ത് തിരിച്ച് അവിട്ടത്തൂരിലേക്ക് പോകുമ്പോൾ കല്ലേറ്റുംകര – ഇരിങ്ങാലക്കുട റൂട്ടിൽ മുസ്ലിം പള്ളിയ്ക്ക്…

Read More

പോക്കറ്റ് മണി ഫീച്ചറുമായി ഗൂഗിൾ പേ; നിയന്ത്രണം രക്ഷകർത്താക്കൾക്ക്

ന്യൂഡൽഹി: ഡിജിറ്റൽ പേയ്‌മെന്റ് ലോകത്തേക്ക് കുട്ടികളെ സുരക്ഷിതമായി പരിചയപ്പെടുത്താൻ പുതിയ സംവിധാനവുമായി ഗൂഗിൾ പേ. രക്ഷിതാക്കളുടെ നിയന്ത്രണത്തിൽ തന്നെ കുട്ടികൾക്ക് പണം ചെലവഴിക്കാനാവുന്ന ‘പോക്കറ്റ് മണി’ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തട്ടിപ്പാണെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനാൽ ജാഗ്രത ആവശ്യമാണ് എന്താണ് ‘പോക്കറ്റ് മണി’ ഫീച്ചർ? യുപിഐ സർക്കിൾ സംവിധാനത്തിന്റെ ഭാഗമായാണ് ഇത് പ്രവർത്തിക്കുന്നത്. പ്രധാന ഉപയോക്താവായ രക്ഷിതാവ് തന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് കുട്ടിക്കോ മറ്റ് ആശ്രിതർക്കോ പണമടയ്ക്കാനുള്ള അനുമതി നൽകാം….

Read More

ചൂണ്ടുവിരലിലെ മുറിവ്; വോട്ടു ചെയ്യാൻ അക്ഷര കാത്തിരുന്നത് അഞ്ച് മണിക്കൂർ

തൃശൂർ മണ്ഡലത്തിലെ കൂർക്കഞ്ചേരിയിൽ അക്ഷര എന്ന പെൺകുട്ടിക്കാണ് പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുമതി നിഷേധിച്ചത്. മിക്‌സിയിൽ കുരുങ്ങി ചൂണ്ടുവിരലിന് മുറിവേറ്റതിനാൽ ആ വിരലിൽ മഷി പുരട്ടാൻ കഴിയില്ലെന്ന കാരണത്താലാണ് വോട്ട് തടഞ്ഞത്. ഉച്ചയ്ക്ക് ഒരു മണി മുതൽ കാത്തിരുന്നിട്ടും അധികൃതർ വഴങ്ങാത്തതോടെ എൽ ഡി എഫ് നേതാവ് വി എസ് സുനിൽകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തി പ്രതിഷേധിച്ചു. സംഭവം വാർത്ത ആയതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇടപെടുകയും വിവരങ്ങൾ തേടുകയും ചെയ്തു‌ അക്ഷര വോട്ട് ചെയ്തിട്ടില്ലെന്ന്…

Read More

സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു: പലയിടങ്ങളിലും വോട്ടിങ് യന്ത്രം തകരാറിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു. രാവിലെ മുതൽ തന്നെ വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചിലയിടങ്ങളിൽ യന്ത്രത്തകരാർ മൂലം വോട്ടിങ് വൈകിയെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ച് മുന്നേറുകയാണ്. വൈകുന്നേരം 6 മണി വരെയാണ് വോട്ടുചെയ്യാൻ സമയം. രാവിലെ ആറര മുതൽ വോട്ടർമാരുടെ നീണ്ടനിര സംസ്ഥാനത്തെ പല ബൂത്തുകളിലും കാണാമായിരുന്നു. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്നോടിയായി നടക്കേണ്ട മോക്ഡ്രിൽ പലയിടത്തും സാങ്കേതിക തടസ്സങ്ങൾ കാരണം മുടങ്ങിയത് ആശങ്കയ്ക്കിടയാക്കി. തകരാറിലായ മെഷിനുകൾ മാറ്റിസ്ഥാപിച്ചാണ് പോളിംഗ് പ്രക്രിയ തുടർന്നത്. പോളിങ് അവസാനിക്കുന്ന ആറുമണിക്കും വോട്ടുചെയ്യാനുള്ളവരുടെ…

Read More

പൂഞ്ഞാറിലും ബിജെപി വോട്ടിന് പണം നൽകുന്ന വിഡിയോ പുറത്ത്

കോട്ടയം: കോട്ടയം പൂഞ്ഞാറിലും ബിജെപി വോട്ടിന് പണം നൽകുന്ന വിഡിയോ പുറത്ത്. പാലക്കാട് ബി.ജെ.പി സ്ഥാനാർഥിയുടെ നേതൃത്വത്തിൽ വോട്ടിന് പണം നൽകിയെന്ന വിവാദത്തിന് പിന്നാലെയാണ് പുതിയ വീഡിയോയ് പുറത്ത് വന്നിരിക്കുന്നത്. വോട്ട് ആവശ്യപ്പെട്ട് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ബി.ജെ.പി ഭാരവാഹിയായ മുഹമ്മദ് ഷാജി പണം നൽകുന്നതായാണ് വീഡിയോ. അദ്ദേഹം അരുവിക്കരയിലെ ഒരു വീട്ടിൽ ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പ്രദേശിക ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് വിഡിയോ ചിത്രീകരിച്ചത്. വിഡിയോ ചിത്രീകരിച്ചതിനെതിരെ വീട്ടുടമയും ഷാജിയും ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. ഷാജി ബി.ജെ.പിയുടെ…

Read More

വിഷു തിരക്ക് പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റയിൽവേ

തിരുവനന്തപുരം: വിഷു തിരക്ക് പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റയിൽവേ. ചെന്നൈ സെൻട്രൽ-മംഗലാപുരം-ചെന്നൈ എഗ്മോർ, മംഗലാപുരം-തിരുവനന്തപുരം നോർത്ത്-മംഗലാപുരം ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. ട്രെയിൻ നമ്പർ 06127 ചെന്നൈ സെൻട്രൽ-മംഗലാപുരം സ്പെഷ്യൽ ഇന്ന് രാത്രി 11.55നാണ് ചെന്നൈയിൽ നിന്ന് പുറപ്പെടുക. നാളെ (ഏപ്രിൽ 9) വൈകുന്നേരം നാല് മണിക്കാണ് മംഗലാപുരത്തെത്തുക. മടക്ക ട്രെയിൻ 06128 മംഗലാപുരം-ചെന്നൈ എഗ്മോർ സ്പെഷ്യൽ നാളെ രാത്രി എട്ട് മണിയോടെ മംഗലാപുരത്ത് നിന്ന് പുറപ്പെടും. അടുത്ത ദിവസം(ഏപ്രിൽ 10) ഉച്ചയ്ക്ക് 12.30-ാടെ ചെന്നൈ എഗ്മോറിലെത്തും….

Read More

വോട്ടിന് വേണ്ടി വയോധികയ്ക്ക് പണം നല്‍കിയ സ്ത്രീ പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനൊപ്പം നില്‍ക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പാലക്കാട്: വോട്ടിന് വേണ്ടി വയോധികയ്ക്ക് പണം നല്‍കിയ സ്ത്രീ പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനൊപ്പം നില്‍ക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. കോണ്‍ഗ്രസാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ശോഭക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് പുറത്തു വിട്ടത്. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എത്തിയപ്പോഴാണ് സ്ത്രീ പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിരുന്നത്. ഇന്ന് കണ്ണാടിയില്‍ യുവതി ശോഭ സുരേന്ദ്രന്റെ കാറില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു…

Read More

തൃശ്ശൂർ ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയിൽ നിന്ന് 750 ഭക്ഷ്യ കിറ്റുകൾ പിടികൂടി

തൃശ്ശൂർ: തൃശ്ശൂർ കാച്ചേരിയിൽ അച്ചാർ കമ്പനിയിൽ നിന്നും ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. 750 ഭക്ഷ്യ കിറ്റുകളാണ് പിടികൂടിയത്. ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയില്‍ നിന്നാണ് കിറ്റ് പിടികൂടിയത്. എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് അച്ചാർ കമ്പനിയിൽ ഇത്തരത്തില്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെയും പൊലീസിനെയും അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് കിറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഭക്ഷ്യ കിറ്റുകൾക്ക് പുറമേ ചാക്ക് കണക്കിന് അരിയും എത്തിച്ചിട്ടുണ്ടെന്നും എല്‍ഡിഎഫ് പ്രവര്‍ത്തകർ പറഞ്ഞു. അതേസമയം വിഷുവായി ബന്ധപ്പെട്ട് കിറ്റുകള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായിയാണ് ഇത്തരം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial