മാർക്കറ്റിൽ വിൽപ്പന നടത്തുന്ന സ്ഥലവുമായി ബന്ധപ്പെട്ടുള്ള തർക്കം പിക്കപ്പ് വാൻ ഡ്രൈവറെ വഴിയോര കച്ചവടക്കാരൻ തലയറുത്ത് കൊന്നു
പട്ന: ബിഹാറിലെ അരാരിയ ജില്ലയിൽ ഒരു പിക്കപ്പ് വാൻ ഡ്രൈവറെ ഒരു വഴിയോര കച്ചവടക്കാരൻ തലയറുത്ത് കൊന്നു. തുടർന്ന് പ്രദേശവാസികൾ കച്ചവടക്കാരനെ തല്ലിക്കൊന്നു. സംഭവത്തിൽ വ്യത്യസ്ത സമുദായങ്ങളിൽ നിന്നുള്ളവർ ഉൾപ്പെട്ടതിനാൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വ്യാഴാഴ്ചയാണ് സംഭവം. മാർക്കറ്റിൽ വിൽപ്പന നടത്തുന്ന സ്ഥലവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ്സംഘർഷത്തിലേക്ക് നയിച്ചത്. നബി ഹുസൈൻ എന്ന അലി ഹുസൈൻ(42), രവി ചൗഹാൻ (30) എന്നിവരാണ് മരിച്ചത്. അരാരിയ മാർക്കറ്റിൽ കടലമാവ് വിൽപ്പനക്കാരനായ രവി ചൗഹാന്‍റെ മരവണ്ടിക്ക് സമീപം ഹുസൈൻ തന്‍റെ വാൻ പാർക്ക്…

