കേരളം നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചരണം
തിരുവനന്തപുരം: 23 ദിവസത്തെ തീവ്ര പ്രചാരണത്തിനൊടുവിൽ കേരളത്തിൽ ഇന്ന് നിശ്ശബ്ദ പ്രചാരണം. നാളെയാണ് പതിനാറാം കേരള നിയമസഭയെ തിരഞ്ഞെടുക്കാനുള്ള നിർണായക വോട്ടെടുപ്പ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ് സമയം. ആകെ 883 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 53,984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2.71 കോടി വോട്ടർമാരാണ് ഇത്തവണ വിധി നിർണയിക്കുക. പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ മുതൽ 43 കേന്ദ്രങ്ങളിൽ ആരംഭിക്കും. ഏകദേശം…

