കല്ലമ്പലത്തെ DTDC കൊറിയർ സർവീസ് വഴിയെത്തിയ പാഴ്സലിൽ ലഹരി, കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ



     

കല്ലമ്പലം : കൊറിയർ സർവീസ് വഴി ലഹരിമരുന്ന് വിതരണം ചെയ്ത യുവാവ് പിടിയിൽ. ചാത്തൻപാറ സ്വദേശി അരുൺ (36) ആണ് പിടിയിലായത്. കല്ലമ്പലം ഡിടിഡിസി കൊറിയർ സർവീസ് വഴി ലഹരിമരുന്ന് വരുത്തി വിതരണം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇയാൾ പിടിയിലായതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ കൈയിൽ നിന്ന് 220 ഗ്രാം കഞ്ചാവും 0.03 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘത്തിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

വിവിധ കേസുകളഉമായി ബന്ധപ്പെട്ട് 31 പേരാണ് ഇന്നലെ പിടിയിലായത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിൽ പരിശോധനകൾ തുടരുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കെ പ്രശാന്തൻ കാണി അറിയിച്ചു. അതിനിടെ മലപ്പുറം പെരിന്തൽമണ്ണ പുത്തനങ്ങാടിയിൽ 14 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഒളിവിൽ പോയ പ്രതിയെ എക്സൈസ് സംഘം പിടികൂടി. സക്കീർ എന്നയാളാണ് പിടിയിലായത്. സക്കീറും സംഘവും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് 14 കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. മലപ്പുറം സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ജയേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ഡാൻസാഫ് സംഘത്തിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: