ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ സമ്പൂർണമായി തകർക്കുമെന്ന് ഡോണള്‍ഡ് ട്രംപ്
ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ സമ്പൂർണമായി തകർക്കുമെന്ന് വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ നല്‍കിയ 48 മണിക്കൂര്‍ അന്ത്യശാസനത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന് നരകത്തില്‍ ജീവിക്കാമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കും. പവര്‍ പ്ലാന്റുകള്‍, പാലങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഒറ്റദിവസം കൊണ്ട് തീര്‍ക്കും. ഇതുവരെയില്ലാത്ത ആക്രമണമുണ്ടാകും -ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കുന്നതിനായി ഇറാന്‍ ഭരണകൂടത്തിന് ഇന്നലെയാണ് ട്രംപ് വീണ്ടും 48…

