തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിൽ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ബാങ്കുകൾക്ക് ആകെ 14 ദിവസമാണ് അവധി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അവധിക്കാല കലണ്ടർ പ്രകാരമാണ് പ്രാദേശിക, ദേശീയ അവധികൾ, ഞായറാഴ്ചകൾ, രണ്ടാം ശനിയാഴ്ച, നാലാം ശനിയാഴ്ച എന്നിവ ഉൾപ്പെടുത്തി അവധി നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തിൽ ഓഗസ്റ്റ് മാസത്തിൽ ആകെ 11 ദിവസമാണ് ബാങ്കുകൾ പ്രവർത്തിക്കാതിരിക്കുക. ഞായറാഴ്ചകൾ, രണ്ടാം ശനിയാഴ്ച, നാലാം ശനിയാഴ്ച, സ്വാതന്ത്ര്യദിനം, ഒന്നാം ഓണം, തിരുവോണം, ശ്രീനാരായണ ഗുരു ജയന്തി എന്നിവയാണ് കേരളത്തിലെ പ്രധാന ബാങ്ക് അവധി ദിനങ്ങൾ.
ബാങ്ക് ശാഖകൾ അടഞ്ഞിരിക്കുമെങ്കിലും ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, യു.പി.ഐ. ഉൾപ്പെടെയുള്ള ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ പതിവുപോലെ ലഭ്യമാകും.
കേരളത്തിലെ ബാങ്ക് അവധികൾ:
– ഓഗസ്റ്റ് 2 – ഞായറാഴ്ച
– ഓഗസ്റ്റ് 8 – രണ്ടാം ശനിയാഴ്ച
– ഓഗസ്റ്റ് 9 – ഞായറാഴ്ച
– ഓഗസ്റ്റ് 15 – സ്വാതന്ത്ര്യദിനം
– ഓഗസ്റ്റ് 16 – ഞായറാഴ്ച
– ഓഗസ്റ്റ് 22 – നാലാം ശനിയാഴ്ച
– ഓഗസ്റ്റ് 23 – ഞായറാഴ്ച
– ഓഗസ്റ്റ് 25 – ഒന്നാം ഓണം
– ഓഗസ്റ്റ് 26 – തിരുവോണം
– ഓഗസ്റ്റ് 28 – ശ്രീനാരായണ ഗുരു ജയന്തി
– ഓഗസ്റ്റ് 30 – ഞായറാഴ്ച


