ഓഗസ്റ്റിൽ ബാങ്കുകൾക്ക് 14 ദിവസം അവധി; കേരളത്തിൽ 11 ദിവസം സേവനം ഉണ്ടാകില്ല
തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിൽ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ബാങ്കുകൾക്ക് ആകെ 14 ദിവസമാണ് അവധി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അവധിക്കാല കലണ്ടർ പ്രകാരമാണ് പ്രാദേശിക, ദേശീയ അവധികൾ, ഞായറാഴ്ചകൾ, രണ്ടാം ശനിയാഴ്ച, നാലാം ശനിയാഴ്ച എന്നിവ ഉൾപ്പെടുത്തി അവധി നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ ഓഗസ്റ്റ് മാസത്തിൽ ആകെ 11 ദിവസമാണ് ബാങ്കുകൾ പ്രവർത്തിക്കാതിരിക്കുക. ഞായറാഴ്ചകൾ, രണ്ടാം ശനിയാഴ്ച, നാലാം ശനിയാഴ്ച, സ്വാതന്ത്ര്യദിനം, ഒന്നാം ഓണം, തിരുവോണം, ശ്രീനാരായണ ഗുരു ജയന്തി എന്നിവയാണ് കേരളത്തിലെ പ്രധാന ബാങ്ക്…

