Headlines

kerala14.in

പാന്റിന്റെ പോക്കറ്റിൽ എംഡിഎംഎയും ഗ്ലാസ് ട്യൂബും; വയനാട്ടിൽ യുവാവും യുവതിയും പിടിയിൽ

വയനാട്: മുത്തങ്ങ ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കോടികൾ വിലമതിക്കുന്ന 41 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. ബെംഗളൂരുവിൽ നിന്നും കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്നാണ് പൊലീസ് പിടികൂടിയത്. മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് ജസീൽ, കൊടുങ്ങല്ലൂർ സ്വദേശി സ്വെറ്റ്ലാന എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ബെംഗളൂരുവിൽനിന്നു വരികയായിരുന്ന ഇവരെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ബത്തേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്നു നടത്തിയ പരിശോധനയിൽ ജസീലിന്റെ പാന്റിന്റെ പോക്കറ്റിൽനിന്നു ലഹരിമരുന്നും ഇത് ഉപയോഗിക്കാനുള്ള ഗ്ലാസ് ട്യൂബും പൊലീസ്…

Read More

കുടുംബശ്രീയുമായുള്ള സഹകരണം അവസാനിപ്പിച്ച് സർക്കാർ; ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പുതിയ രീതിയിലേക്ക്

തിരുവനന്തപുരം: കെ-ഡിസ്ക് പദ്ധതികളിൽ നിന്ന് കുടുംബശ്രീയുടെ പങ്കാളിത്തം ഒഴിവാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറങ്ങി. ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതിന്റെ ഭാഗമായി കമ്മ്യൂണിറ്റി അംബാസഡർ സംവിധാനവും ജില്ലാതല പ്രോഗ്രാം മാനേജർമാരുടെ സേവനവും അവസാനിപ്പിച്ചു. എൽഡിഎഫ് കാലത്തെ പദ്ധതിയാണ് മാറ്റുന്നത്. അഭ്യസ്തവിദ്യർക്കിടയിലെ സർവ്വേയും നൈപുണ്യ വികസനവുമാണ് കുടുംബശ്രീയെ ഏൽപ്പിച്ചിരുന്നത്. ഓഗസ്റ്റ് 31 ന് ശേഷം കുടുംബശ്രീ സേവനം ആവശ്യമില്ലെന്നാണ് സർക്കാർ ഉത്തരവ്.

Read More

പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരേ ചികില്‍സാപ്പിഴവ് ആരോപണം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരേ വീണ്ടും ചികില്‍സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന് പരാതി. മേപ്പയ്യൂര്‍ സ്വദേശി രാഹുല്‍-രാഖി ദമ്പതികളുടെ കുഞ്ഞിന്റെ കൈ ആണ് പ്രസവത്തിനിടെ ഒടിഞ്ഞത്. കുട്ടിയുടെ തുടര്‍ചികില്‍സയിലും വീഴ്ചയുണ്ടായെന്ന് കുടുംബം ആരോപിച്ചു. ഈ മാസം ആറാംതീയതി ആയിരുന്നു രാഖിയുടെ പ്രസവം. കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന് പരിക്കേറ്റെന്ന് പറഞ്ഞ് കുട്ടിയെ എന്‍ഐസിയു യൂണിറ്റില്‍ അഡ്മിറ്റ് ആക്കി. കുഞ്ഞിന്റെ കൈക്ക് പ്ലാസ്റ്റര്‍ ഇട്ടെങ്കിലും പിന്നീട് പരിശോധന നടന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ പരിശോധിച്ച് ബാന്‍ഡേജ്…

Read More

പട്ടാപ്പകല്‍ മാല പൊട്ടിച്ച് ഓടി; മോഷ്ടാവിനെ പിന്തുടര്‍ന്ന് പിടികൂടി യുവതി

ആലപ്പുഴ: പട്ടാപ്പകല്‍ മാല പൊട്ടിച്ചോടിയ മോഷ്ടാവിനെ യുവതി പിന്തുടര്‍ന്ന് പിടികൂടി. ഭരണിക്കാവ് സ്വദേശി നെല്‍സനാണ് പട്ടാപ്പകല്‍ യുവതിയുടെ മാല പൊട്ടിച്ചെടുത്ത്. രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെ യുവതി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രജനിയുടെ ഭര്‍ത്താവ് റാം കിഷോര്‍ കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗമാണ്. കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന് സമീപം രജനി നടത്തുന്ന ബില്‍ഡിംഗ് പ്ലാന്‍ തയ്യാറാക്കുന്ന സ്ഥാപനത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിയാനെന്ന വ്യാജേനയാണ് പ്രതിയെത്തിയത്. സംസാരിച്ചു നില്‍ക്കുന്നതിനിടെ രജനിയുടെ പിറകില്‍ നിന്നും സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്താന്‍ ശ്രമിക്കുകയും, അത് തടയുന്നതിനിടെ കഴുത്തിലെ സ്വര്‍ണ്ണമാല…

Read More

ആശുപത്രി മുറിക്ക് വാടക 12,000 രൂപ, നക്ഷത്ര ഹോട്ടലിൽ 4500 മാത്രം, തീവെട്ടിക്കൊള്ളയ്ക്ക് പൂട്ടിടാൻ ശുപാർശ, കേന്ദ്രം ശരിവച്ചാൽ വമ്പൻ‍മാർക്ക് തിരിച്ചടി

    ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാനിരക്ക് നിയന്ത്രിക്കാൻ നിർണായക നീക്കവുമായി പാർലമെന്ററി സമിതി. ആശുപ്രതികളിലെ മുറി വാടക നിരക്കിൽ അടിയന്തരമായി നിയന്ത്രണം കൊണ്ടുവരാനും ബില്ലിങിൽ സുതാര്യത വരുത്താനും ശുപാർശ. രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനു മുൻപ് ചികിത്സാ നിരക്കുകൾ ആശുപത്രികൾ വെളിപ്പെടുത്തണം. ചില ആശുപത്രികൾ ചികിത്സയ്ക്ക് അമിത നിരക്കുകളാണ് ഈടാക്കുന്നത്. ഇതു പലപ്പോഴും ആശുപത്രികളും ഇൻഷുറൻസ് കമ്പനികളും തമ്മിലുള്ള തർക്കത്തിലേക്ക് വഴിവക്കും. രോഗികൾക്ക് ഇൻഷുറൻസ് പരിരക്ഷ വൈകാനും ഇടയാക്കും. ഇക്കാര്യങ്ങൾ പരിശോധിക്കാൻ അതിവേഗ ഓംബുഡ്സ്മാൻ സംവിധാനം വേണമെന്നും…

Read More

കുട്ടികൾക്ക് നീന്തൽ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്: ‘അക്വാഫിറ്റ്’ പദ്ധതി ആരംഭിക്കുന്നു

    തിരുവനന്തപുരം :വിദ്യാർഥികളെ നീന്തൽ പരിശീലിപ്പിക്കാൻ ‘അക്വാഫിറ്റ്’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമാണ് പദ്ധതി. വിദ്യാർഥികളുടെ ശാരീരികക്ഷമത, ജലസുരക്ഷാ അവബോധം, ജീവൻരക്ഷാ നൈപുണ്യം എന്നിവ വികസിപ്പിക്കുകയാണു ലക്ഷ്യം. ആദ്യഘട്ടത്തിൽ 14,000 വിദ്യാർഥികൾക്ക്് പരിശീലനം നൽകും. ഓരോ ജില്ലയിൽനിന്നും 1000 വിദ്യാർഥികൾക്കുവീതം. പരിശീലനത്തിനായി സ്‌കൂളിൽനിന്ന് അഞ്ചുകിലോമീറ്റർ പരിധിക്കുള്ളിലെ അനുയോജ്യമായ നീന്തൽക്കുളങ്ങൾ തിരഞ്ഞെടുക്കും. ഇതിന് തദ്ദേശസ്ഥാപനങ്ങളുടെയും മറ്റു വകുപ്പുകളുടെയും സഹകരണം തേടും. കേരളം നദികളും പുഴകളും ജലാശയങ്ങളും ഏറെയുള്ള സംസ്ഥാനമായതിനാൽ നീന്തൽ അറിയുക എന്നത് കായികപരമായ…

Read More

ലോട്ടറിയിൽ ബംപറടിച്ച് സർക്കാർ; അഞ്ചു വർഷത്തെ മിച്ചം 5,658 കോടി രൂപ

കൊച്ചി: സംസ്ഥാന സർക്കാറിൻ്റെ വരുമാനത്തിലെ നിർണായക ഘടകങ്ങളിലൊന്നായ ഭാഗ്യക്കുറി വകുപ്പിൽനിന്ന് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പ്രവർത്തന മിച്ചമായി ലഭിച്ചത് 5,658.05 കോടി രൂപ. 2021-22 മുതൽ 2025-26 വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ നിർധന രോഗികൾക്ക് ചികിത്സ സഹായം നൽകുന്ന കാരുണ്യ ചികിത്സ പദ്ധതിക്കായി 324.62 കോടി രൂപ കൈമാറിയെന്നും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. ഭാഗ്യക്കുറി വകുപ്പിൽനിന്നുള്ള വരുമാനം സർക്കാറിന്റെ പൊതുഖജനാവിലേക്കാണ് അടക്കുന്നത്. 500 കോടി മുതൽ 1,700 കോടി രൂപ വരെയാണ് ഓരോ വർഷവും പ്രവർത്തന മിച്ചമായി…

Read More

അപകടത്തിൽ പരുക്കേറ്റവരെ  സഹായിക്കാനെന്ന വ്യാജേന സമീപിച്ച സംഘം; 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

മുംബൈ: അപകടത്തിൽ പരുക്കേറ്റ 19കാരിയെ സഹായിക്കാനെന്ന വ്യാജേന സമീപിച്ച സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ പാൽഘറിൽ ആണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികൾക്കായി അന്വേഷണം തുടരുകയാണ് തലാസാരി മേഖലയിലാണ് തിങ്കളാഴ്ച സംഭവം നടന്നത്. ആൺസുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ ആംഗാവിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ടെത്തിയ പ്രതികൾ സഹായിക്കാമെന്ന് പറഞ്ഞ് ഇരുവരെയും സമീപിച്ചതായാണ് പൊലീസ് പറയുന്നത്. തുടർന്ന് പെൺകുട്ടിയുടെ ആൺസുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷം…

Read More

‘ഡൽഹിയിലെ പാറ്റ സമരം പോലെ നായന്മാരുടെ സമരം ഉയരണം’; ജി സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് കെ ബി ഗണേഷ് കുമാർ

എൻഎസ്എസിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ. എൻഎസ്എസ് ഇന്ന് ചിലയാളുകൾ കയ്യടക്കിയെന്ന് ഗണേഷ് കുമാർ പറഞ്ഞു. മന്നത് ആചാര്യൻ ഉണ്ടാക്കിയെടുത്ത മഹാ പ്രസ്ഥാനത്തിൽ ഇന്ന് ഏകാധിപത്യമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 64 വർഷമായി പിതാവ് ആർ ബാലകൃഷ്‌ണപ്പിള്ള എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് ആയിരുന്നുവെന്നും ജീവിച്ചിരുന്ന കാലം മുഴുവൻ ആർ ബാലകൃഷ്‌ണപിള്ളയെ അപമാനിച്ചെന്നും ഗണേഷ് കുമാർ പറഞ്ഞു.എൻഎസ്എസുമായുള്ള തർക്കത്തിന്റെ ഭാഗമായി ഗണേഷ് കുമാർ പങ്കെടുക്കുന്ന വേദി എൻഎസ്എസ് നിഷേധിച്ചിരുന്നു. തിരുവനന്തപുരം മന്നം…

Read More

മന്ത്രി അല്ലാത്ത ഒരാള്‍ കെപിസിസി പ്രസിഡന്റ് ആകണം; രാഹുല്‍ ഗാന്ധിയെ നിലപാട് അറിയിച്ച്‌ സണ്ണി ജോസഫ്

ഡൽഹി: കെപിസി അധ്യക്ഷ സ്ഥാനത്തേക്ക് മന്ത്രിസ്ഥാനമില്ലാത്ത ഫുള്‍ടൈം നേതാവിനെ വേണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് നിർദേശിച്ചതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ രാഷ്ട്രീയ കാര്യങ്ങളും കോണ്‍ഗ്രസിന്റെ സംഘടനാപരമായ വിഷയങ്ങളും വിശദമായി ചർച്ചയായി. “താൻ നിലവില്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗമായിരിക്കുന്ന സാഹചര്യത്തില്‍ കെപിസിസിക്ക് പുതിയൊരു ഫുള്‍ടൈം പ്രസിഡന്റ് വരുന്നതാണ് പാർട്ടിയുടെ പ്രവർത്തനങ്ങള്‍ക്ക് നല്ലത്” എന്ന് രാഹുല്‍ ഗാന്ധിയെ അറിയിച്ചതായി സണ്ണി ജോസഫ് പറഞ്ഞു. മന്ത്രിസ്ഥാനമില്ലാത്ത വ്യക്തിയായിരിക്കണം പുതിയ അധ്യക്ഷനാകേണ്ടത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial