Headlines

പട്ടാപ്പകല്‍ മാല പൊട്ടിച്ച് ഓടി; മോഷ്ടാവിനെ പിന്തുടര്‍ന്ന് പിടികൂടി യുവതി



ആലപ്പുഴ: പട്ടാപ്പകല്‍ മാല പൊട്ടിച്ചോടിയ മോഷ്ടാവിനെ യുവതി പിന്തുടര്‍ന്ന് പിടികൂടി. ഭരണിക്കാവ് സ്വദേശി നെല്‍സനാണ് പട്ടാപ്പകല്‍ യുവതിയുടെ മാല പൊട്ടിച്ചെടുത്ത്. രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെ യുവതി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രജനിയുടെ ഭര്‍ത്താവ് റാം കിഷോര്‍ കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗമാണ്.

കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന് സമീപം രജനി നടത്തുന്ന ബില്‍ഡിംഗ് പ്ലാന്‍ തയ്യാറാക്കുന്ന സ്ഥാപനത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിയാനെന്ന വ്യാജേനയാണ് പ്രതിയെത്തിയത്. സംസാരിച്ചു നില്‍ക്കുന്നതിനിടെ രജനിയുടെ പിറകില്‍ നിന്നും സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്താന്‍ ശ്രമിക്കുകയും, അത് തടയുന്നതിനിടെ കഴുത്തിലെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കുകയുമായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: