പത്താംക്ലാസ് വിദ്യാർഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തച്ചമ്പാറ: പൊന്നങ്കോട് പത്താംക്ലാസ് വിദ്യാർഥിനിയെ വീടിനോടു ചേർന്നുള്ള കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നങ്കോട് പാലക്കണിവീട്ടിൽ റഷീദ് – സാബിറ ദമ്പതിമാരുടെ മകൾ റിദ ഫാത്തിമയാണ് (16) അന്തരിച്ചത്.

ബുധനാഴ്ച ഉച്ചയ്‌ക്ക് 12.30-ന് വീടിനോടുചേർന്നുള്ള പുറത്തെ കുളിമുറിയിലാണ് സംഭവം. കുളിക്കാൻകേറി ഏറെനേരമായിട്ടും കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് സംഭവം കാണുന്നതെന്ന് വീട്ടുകാർ പറഞ്ഞു. ഉടൻ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തച്ചമ്പാറ ദേശബന്ധു സ്കൂളിലാണ് റിദ പഠിക്കുന്നത്. മരണകാരണം വ്യക്തമായിട്ടില്ല

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: