kerala14.in

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം

തിരുവനന്തപുരം: മനുഷ്യ – വന്യജീവി സംഘര്‍ഷം സംസ്ഥാനം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതുക്കിയ ദുരിതാശ്വാസ മാനദണ്ഡവും വിവിധ വകുപ്പുകളുടെ ചുമതലയും സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കും. ദുരന്ത പ്രതികരണനിധിയില്‍നിന്ന് 4 ലക്ഷം രൂപയും വനംവകുപ്പിന്റെ തനതു ഫണ്ടില്‍നിന്ന് 6 ലക്ഷം രൂപയുമാണ് നല്‍കുന്നത്.

Read More

തലശ്ശേരിയിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ പുനൂരിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. മുഹമ്മദ് ഫർസാൻ (9 ) മുഹമ്മദ് അബുബക്കർ (8 ) എന്നിവരാണ് മരിച്ചത്. ഇന്ന് നാലു മണി മുതൽ കുട്ടികളെ കാണാനില്ലയായിരുന്നു. തെരച്ചിലിനൊടുവിൽ വൈകിട്ട് ഏഴ് മണിയോടെ വീടിന് സമീപത്തെ കുളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. നാളെ പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

Read More

വീണ്ടും മോഹൻലാലിനെതിരെ രൂക്ഷവിമർശനവുമായി ആർ എസ് എസ്

ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ‘ഗള്‍ഫ് മാധ്യമം’ ആതിഥേയത്വം വഹിക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയതിലാണ് വിമര്‍ശനം. ”മോഹന്‍ലാല്‍ വെറുമൊരു നടന്‍ മാത്രമല്ല, ഇന്ത്യയുടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ എന്ന ഓണററി പദവി വഹിക്കുന്ന വ്യക്തിയാണ്. ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയില്‍, ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടന അദ്ദേഹത്തെ ആദരിക്കുന്നത് വളരെ വിരോധാഭാസവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്”-…

Read More

നീറ്റ് പരീക്ഷക്ക് വ്യാജ ഹാൾടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്‍റര്‍ ജീവനക്കാരിക്കെതിരെ വീണ്ടും പരാതി

തിരുവനന്തപുരം: നീറ്റ് പരീക്ഷക്ക് വ്യാജ ഹാൾടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്‍റര്‍ ജീവനക്കാരിക്കെതിരെ വീണ്ടും പരാതി. സമാനമായ തട്ടിപ്പ് മുൻപും നടത്തിയെന്നാണ് കേസ്. സെന്‍റര്‍ ദൂരെയായിരുന്നതിനാൽ പരീക്ഷക്ക് ഹാജരായിരുന്നില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്. തിരുപുറം സ്വദേശിനിയായ ഗ്രീഷ്മക്കെതിരെയാണ് വിവിധ എൻട്രൻസ് പരീക്ഷകൾക്കായി രജിസ്റ്റര്‍ ചെയ്യുന്നിന് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയതിനും പണം കബളിപ്പിച്ചതിനും നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്. 23,300 രൂപ വാങ്ങിയെന്നാണ് പരാതി. ഇത്തരത്തിൽ വ്യാപകമായി തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. വ്യാജ ഹാള്‍ക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ കേസില്‍…

Read More

രാജ്യത്ത് ഇനി  ഇ-പാസ്പോർട്ട്; ആദ്യ ഘട്ട വിതരണം തുടങ്ങി

രാജ്യത്ത് പഴയ പാസ്സ്പോർട്ടുകൾ ഇനി ഓർമകളിൽ മായും. ന്യൂ ജനറേഷൻ പാസ്പോർട്ട് ആണ് ഇനി വരുന്നത്. ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയ ഇലക്ട്രോണിക് ചിപ്പ് ഉൾപ്പെടുത്തി തയ്യാറാക്കുന്ന പുതിയ ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്തു തുടങ്ങിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നാം തീയ്യതിയാൻണ് വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് സേവ പ്രോഗ്രാം 2.0ക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായിരുന്നു ഇ-പാസ്പോർട്ടുകളുടെ വിതരണം. നിലവിൽ 12 റീജ്യണൽ പാസ്പോർട്ട് ഓഫീസുകൾ ഇ-പാസ്പോ‍ർട്ടുകൾ നൽകാൻ സജ്ജമായിക്കഴിഞ്ഞു. നാഗ്പൂർ, ഭുവനേശ്വർ, ജമ്മു, ഗോവ,…

Read More

ദുബായില്‍ മലയാളി യുവതിയുടെ മരണം; ആണ്‍ സുഹൃത്ത് പിടിയില്‍

ദുബായ്: ദുബായില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് പിടിയില്‍. തിരുവനന്തപുരം വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ (26) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. കരാമയില്‍ ഈമാസം ആദ്യമായിരുന്നു സംഭവം. അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെന്നാണ് വിവരം. നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് പ്രതി പിടിയിലായത്. സാമൂഹികമാധ്യമത്തിലൂടെയാണ് ആനിമോളും ഈ യുവാവും പരിചയത്തിലായതെന്നും ആനിമോളെ യുഎഇയില്‍ എത്തിച്ചത് ഇയാളാണെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഒന്നരവര്‍ഷം മുമ്പ് യുഎഇയില്‍…

Read More

200ലേറെ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; തമിഴ്‌നാടിനെ ഞെട്ടിച്ച പൊള്ളാച്ചി കേസ്; ഒന്‍പത് പ്രതികള്‍ക്ക് മരണംവരെ തടവ്

ചെന്നൈ: പൊള്ളാച്ചി കൂട്ടബലാത്സംഗ കേസില്‍ ഒന്‍പത് പ്രതികള്‍ക്ക് മരണംവരെ തടവ്. കോയമ്പത്തൂര്‍ മഹിളാ കോടതി ജഡ്ജി ആര്‍ നന്ദിനിദേവിയാണ് ശിക്ഷ വിധിച്ചത്. പരാതിക്കാരായ എട്ട് സ്ത്രീകള്‍ക്കായി എണ്‍പത്തിയഞ്ച് ലക്ഷം രൂപ നല്‍കാനും കോടതി വിധിച്ചു. ബലാത്സംഗം അടക്കം ചുമത്തപ്പെട്ട എല്ലാ വകുപ്പുകളും സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തി. പൊള്ളാച്ചി സ്വദേശികളായ എന്‍ ശബരിരാജന്‍ (32), കെ തിരുനാവുക്കരശ് (34), എം സതീഷ് (33), ടി വസന്തകുമാര്‍ (30), ആര്‍ മണി (32), പി ബാബു (33), ടി…

Read More

നന്തൻകോട് കൂട്ടക്കൊലക്കേസിൽ  പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി

കേരളം ഞെട്ടിയ തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ  പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി.തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. ഈ തുക അമ്മാവൻ ജോസ് സുന്ദരത്തിന് നല്‍കാനും കോടതി നിര്‍ദേശിച്ചു. കേദലിന് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായി കേസായി കോടതി ഇത് പരിഗണിച്ചിട്ടില്ല. രാവിലെ 11 മണിക്ക് തന്നെ കോടതിയില്‍ വാദം ആരംഭിച്ചിരുന്നു. 2017 ഏപ്രില്‍ 5നാണ്…

Read More

വഞ്ചിയൂരില്‍ വനിത അഭിഭാഷകയ്ക്ക് ക്രൂരമര്‍ദ്ദനം; മുതിർന്ന അഭിഭാഷകൻ ബെയ്ലിൻ ദാസ് മർദ്ധിച്ചതായി പരാതി നൽകി

തിരുവനന്തപുരം: വഞ്ചിയൂരില്‍ വനിത അഭിഭാഷകയ്ക്ക് ക്രൂരമര്‍ദ്ദനം. മുതിര്‍ന്ന അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് മര്‍ദ്ദിച്ചതായി അഡ്വ. ശ്യാമിലി ജസ്റ്റിന്‍ പരാതി നല്‍കി. വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ശ്യാമിലിക്ക് മുഖത്താണ് മര്‍ദ്ദനമേറ്റത്. ജൂനിയര്‍ അഭിഭാഷകന് തന്നോടുള്ള ഈഗോയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും സംഭവത്തില്‍ ബാര്‍ കൗണ്‍സിലിലും ബാര്‍ അസോസിയേഷനിലും പരാതി നല്‍കുമെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു. ‘ഓഫീസില്‍ ഒരു ഇന്റേണ്‍ ഇഷ്യൂ ഉണ്ടായിരുന്നു. അതിന്റെ കാരണം എന്താണ് എന്ന് അറിയില്ല. ചിലപ്പോള്‍ പ്രൊഫഷണല്‍ ഈഗോ ആകാം. ഇപ്പോള്‍ ഒരു ജൂനിയര്‍…

Read More

പഴകിയ മത്സ്യം ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ വഴിയുണ്ട്;മാര്‍ഗ്ഗങ്ങള്‍ വിശദീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

മലപ്പുറം:പഴകിയ മത്സ്യങ്ങള്‍ വാങ്ങി കഴിച്ച് ഇനി വയറു കേടാവാന്‍ നില്‍ക്കണ്ട. ഒറ്റനോട്ടത്തില്‍ തന്നെ ഏത് സാധാരണക്കാരനും മീനിന്റെ പഴക്കം നിശ്ചയിക്കാം. അതിനുള്ള വഴികളാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നത്. മായം കലര്‍ത്തിയ മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളെ പോലെ തന്നെയാണ് മത്സ്യവും. നിരവധി ഇടങ്ങളില്‍ ഇപ്പോഴും പഴകിയ മത്സ്യം പുതിയത് എന്നും പറഞ്ഞ് വില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവ എളുപ്പത്തില്‍ തിരിച്ചറിയാന്‍  മൂന്നു മാര്‍ഗ്ഗങ്ങളുണ്ട്. ഏതൊരു മീനിനെയും ദേഹത്ത് വിരല്‍ കൊണ്ട് ചെറുതായൊന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial