പ്രായപൂർത്തിയാകും മുൻപ് ഒരു വ്യക്തി ചെയ്ത കുറ്റകൃത്യത്തിൻ്റെ വിവരം ഫയലിൽ നിന്ന് നീക്കം ചെയ്യണമെന്ന നിർദേശവുമായി ഹൈക്കോടതി
കൊച്ചി : പ്രായപൂർത്തിയാകും മുൻപ് ഒരു വ്യക്തി ചെയ്ത കുറ്റകൃത്യത്തിൻ്റെ വിവരം ഫയലിൽ നിന്ന് നീക്കം ചെയ്യണമെന്ന നിർദേശവുമായി ഹൈക്കോടതി. പൊലീസിനും ജുവനൈൽ ജസ്റ്റിസ് ബോർഡിനുമാണ് ഹൈക്കോടതി ഇത് സംബന്ധിച്ച നിർദേശം നൽകിയത്. ഒരു സാഹചര്യത്തിലും ഈ വിവരങ്ങൾ ലഭ്യമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കണ്ണൂർ സ്വദേശി നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഉത്തരവ് പുറപ്പെടുവിച്ചത്. തലശ്ശേരി ജുവനൈൽ കോടതി 2011 ൽ പരിഗണിച്ച കേസിൽ ഹർജിക്കാരൻ എതിർകക്ഷിയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയതടക്കമുള്ള…

