kerala14.in

നിയന്ത്രണം വിട്ട കാർ മൂന്ന് പേരെ ഇടിച്ചു തെറിപ്പിച്ചു ലോട്ടറി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

കോട്ടയം: വെളിയന്നൂർ താമരക്കാട് നിയന്ത്രണം നഷ്ടപ്പെട്ട കാർ വഴിയാത്രക്കാരെ ഇടിച്ചിട്ടു. മൂന്ന് പേരെയാണ് കാർ ഇടിച്ചത്. അപകടത്തിൽ ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ സ്വദേശി മാത്യു പി. ജെ (65) ആണ് മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8 മണിക്കായിരുന്നു സംഭവം. വെളിയന്നൂർ താമരക്കാട് വെച്ചാണ് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരായ മൂവരെയും ഇടിച്ചിട്ടത്. പാലാ ഭാഗത്ത് നിന്നും എറണാകുളത്തേക്ക് പോയ കാറാണ് വഴിയാത്രക്കാരെ ഇടിച്ചത്.

Read More

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു. ഇന്ദിരാ ഭവനിലെത്തിയായിരുന്നു ചുമതലയേറ്റത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ സണ്ണി ജോസഫിന് ചുമതല കൈമാറി. പുതിയ കെപിസിസി അധ്യക്ഷന് ചുമതല കൈമാറുന്ന ചടങ്ങിൽ തന്റെ കാലയളവിലെ നേട്ടങ്ങൾ കെ സുധാകരൻ എണ്ണിയെണ്ണിപറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ തിളക്കമാർന്ന ജയം നേടാൻ സാധിച്ചുവെന്നും ഭൂരിപക്ഷ കണക്കുകളിലും കോൺഗ്രസിന് തന്റെ കാലയളവിൽ മികച്ച നേട്ടങ്ങൾ ഉണ്ടായെന്നും കെ. സുധാകരൻ പറഞ്ഞു. വര്‍ക്കിങ് പ്രസിഡന്റുമാരായി എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി.സി വിഷ്ണുനാഥ് എന്നിവരും…

Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ താഴേക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ താഴേക്ക്. പവന് ഇന്ന് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് 1,320 രൂപയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 71,040 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 165 രൂപയാണ് കുറഞ്ഞത്. അതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 8885 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7320 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ…

Read More

മതനിയമപ്രകാരം ചൂതാട്ടംനിയമം വിരുദ്ധംചെസ്സിന് അനിശ്ചിത കാലത്തേക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം

ചെസ്സിന് അനിശ്ചിത കാലത്തേക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. രാജ്യത്തെ മതനിയമപ്രകാരം ചൂതാട്ടം നിയമവിരുദ്ധമാണ്. താലിബാനിലെ കായിക ഡയറക്ടറേറ്റാണ് ചെസ്സ് വിലക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അഫ്ഗാനിലെ കായിക മത്സരങ്ങള്‍ നിയന്ത്രിക്കുന്നത് കായിക ഡയറക്ടറേറ്റാണ്. ചൂതാട്ടത്തിന് വഴിയൊരുക്കുമെന്ന ആശങ്കയെതുടര്‍ന്നാണ് താലിബാന്‍ സര്‍ക്കാരിന്റെ നടപടി. അനിശ്ചിത കാലത്തേക്കാണ് വിലക്ക് എന്നാണ് വിവരം. ശരിഅത്ത് നിയമപ്രകാരം ചെസ്സ് ചൂതാട്ടത്തിനുള്ള മാർമായിട്ടാണ് കണക്കാക്കുന്നതെന്ന് താലിബാന്‍ വക്താവ് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കപ്പെടുന്നതുവരെ അഫ്ഗാനില്‍ ചെസ്സ് കളിക്കുന്നതിന് വിലക്കുണ്ട്. നിയമം തെറ്റിച്ചാൽ കടുത്ത ശിക്ഷയായിരിക്കുമെന്നും…

Read More

സ്വർണം ധരിച്ചു വിവാഹവേദിയിൽ എത്തണം വരന്റെ ഭീക്ഷണിയെ തുടർന്ന് വധു വിവാഹത്തിൽ നിന്നും പിന്മാറി

ഹരിപ്പാട്: സ്വര്‍ണത്തിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങള്‍ ധരിക്കാന്‍ വരന്റെ വീട്ടുകാര്‍ വിസമ്മതിച്ചതിന്റെ പേരില്‍ യുവതി വിവാഹത്തില്‍ നിന്നും പിന്മാറി. വരന്റെ വീട്ടുകാര്‍ നടത്തിയ ഭീഷണിയും ആക്ഷേപവും കാരണമാണ് മകള്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ കരീലക്കുളങ്ങര പൊലീസില്‍ പരാതി നല്‍കി. ഹല്‍ദി ചടങ്ങ് ദിവസമാണ് സംഭവം. ആലപ്പുഴ ഹരിപ്പാടിനടുത്തുള്ള ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്. ഹല്‍ദി ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വരന്റെ വീട്ടുകാര്‍ വീട്ടിലെത്തുകയും വിവാഹദിവസം മണ്ഡപത്തില്‍ എത്തുമ്പോള്‍ വധു സ്വര്‍ണ്ണം ധരിക്കണം…

Read More

രാജ്യദ്രോഹിയെന്ന് വിളിച്ച്‌ അധിക്ഷേപം; വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരേ സൈബറാക്രമണം

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും വെടിനിർത്തല്‍ ധാരണയിലെത്തിയതിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ കടുത്ത സൈബറാക്രമണം മിസ്രിയെയും അദ്ദേഹത്തിന്റെ മകള്‍ക്കുനേരെയും അധിക്ഷേപകരമായ കമന്റുകളാണ് സൈബറിടത്തില്‍ ഒരുവിഭാഗം ആളുകളില്‍ നിന്നുണ്ടായത്. രാജ്യദ്രോഹിയെന്നും ചതിയനെന്നുമുള്ള കമന്റുകളാണ് പലരും പോസ്റ്റ് ചെയ്തത്. ചിലർ മിസ്രിയുടെയും മകളുടെയും പൗരത്വം തന്നെ ചോദ്യം ചെയ്തു. മിസ്രിയുടെ മകള്‍ അഭിഭാഷകയാണ്. റോഹിംഗ്യൻ അഭയാർഥികള്‍ക്ക് വേണ്ടി നിയമസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ചിലർ കമന്റുകളുമായി വന്നത്. ഇതിന് പുറമെ ദി വയർ എന്ന മാധ്യമസ്ഥാപനത്തിനെ അനുകൂലിച്ചെഴുതിയതിനെയും…

Read More

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലയ്ക്കും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Read More

കിളിമാനൂർ വീടിനുള്ളിൽ യുവാവ് മരിച്ച നിലയിൽ; മൃതദേഹത്തിന് 7 ദിവസത്തെ പഴക്കം, അന്വേഷണം തുടങ്ങി പൊലീസ്

         കിളിമാനൂർ : കിളിമാനൂറിൽ കാട്ടുംപുറത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടുംപുറം, അരിവാരിക്കുഴി നജില മൻസിലിൽ നബീലി(46) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏഴ് ദിവസത്തോളം പഴക്കമുണ്ട്. വീട്ടിൽ അമ്മയ്ക്കും ഇളയ സഹോദരിക്കുമൊപ്പമാണ് നബീൽ താമസിക്കുന്നത്. സഹോദരിയുടെ ചികിത്സയ്ക്കായി അമ്മയും സഹോദരിയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുകയാണ്. ഈ മാസം നാലാം തീയതി വരെ നബീലിനെ പുറത്ത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാർട്ടത്തിന് ശേഷം മാത്രമേ…

Read More

നിർത്തിവച്ച ഐപിഎൽ മെയ് 16ന് പുനരാരംഭിച്ചേക്കും; ഫൈനൽ മെയ്‌ 30നെന്നും റിപ്പോർട്ട്

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷത്തെത്തുടർന്ന് 2025 ഐപിഎൽ താൽക്കാലികമായി നിർത്തിവച്ചതിന് ദിവസങ്ങൾക്ക് ശേഷം, ലീഗ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആദ്യ സൂചന നൽകി. ഐപിഎൽ മെയ് 16ന് പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നീ മൂന്ന് വേദികളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഒരു ദിവസം രണ്ടു മത്സരങ്ങൾ വച്ച് ലീഗ് റൗണ്ട് പൂർത്തിയാക്കും. ഫൈനൽ മെയ്‌ 30നെന്നും റിപ്പോർട്ടുകൾ പറയുന്നു. ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാത്രി ഉണ്ടാകും. സുരക്ഷാ കാരണങ്ങളാൽ ടൂർണമെന്റ്…

Read More

കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി

കുറ്റിപ്പുറം മഞ്ചാടിക്കടുത്ത് റെയിൽവേ ലൈനിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ ഒരാളെ കണ്ടെത്തി. ആനക്കര കൂടല്ലൂര്‍ താമസിക്കുന്ന കർണാടക സ്വദേശിയായ സുബിൻ റാം (36) ആണ് മരണപ്പെട്ടത്. പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം എന്നാണെന്നാണ് അറിയുന്നത്. കുറ്റിപ്പുറം റെയിൽവേ പോലീസും കുറ്റിപ്പുറം സ്റ്റേഷനിലെ പോലീസുകാരും ചേർന്ന് മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial