kerala14.in

കോവിഡ് മരണങ്ങള്‍ ഏറ്റവും കൂടുതല്‍ മറച്ചുവച്ചത് ഗുജറാത്ത്, 2021 ല്‍ രണ്ടു ലക്ഷത്തോളം അധിക മരണങ്ങള്‍, കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ ആറിരട്ടിയെന്ന് റിപ്പോര്‍ട്ട്. സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ (സിആര്‍എസ്) രേഖപ്പെടുത്തിയ മരണങ്ങളുടെ എണ്ണമാണ് പുതിയ വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നത്. പത്രവാര്‍ത്തകള്‍ പങ്കുവച്ച് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസാണ് കോവിഡ് മരണങ്ങളിലെ അന്തരം സംബന്ധിച്ച് ചൂണ്ടിക്കാട്ടുന്നത്. കോവിഡ് മഹാമാരി ലോകത്ത് പടര്‍ന്നുപിടിച്ച കാലത്തിന് തൊട്ടുമുന്‍പുള്ള വര്‍ഷമായ 2019 ലെ മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് രാജ്യത്തെ മരണ സംഖ്യയിലെ ഉയര്‍ച്ച വ്യക്തമാകുന്നത്. 2021 ല്‍ 20 ലക്ഷം മരണങ്ങളാണ് രാജ്യത്ത്…

Read More

രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ട്, പരിഭ്രാന്തിയോടെ വാങ്ങിക്കൂട്ടേണ്ട: ഇന്ത്യന്‍ ഓയില്‍

         തിരുവനന്തപുരം: രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധനം സ്‌റ്റോക്കുണ്ടെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അറിയിപ്പുമായി ഇന്ത്യന്‍ ഓയില്‍. ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന ലഭ്യതയെക്കുറിച്ച് ആളുകള്‍ അനാവശ്യമായി ആശങ്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ ഓയില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. പരിഭ്രാന്തിയോടെ ഇന്ധനം വാങ്ങിക്കൂട്ടേണ്ട കാര്യമില്ലെന്ന് ഇന്ത്യന്‍ ഓയില്‍ വ്യക്തമാക്കി. രാജ്യത്ത് എല്ലായിടത്തും ധാരാളം ഇന്ധനം സ്‌റ്റോക്കുണ്ടെന്നും വിതരണ ലൈനുകള്‍ വളരെ സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്നും ഇന്ത്യന്‍ ഓയില്‍ പ്രസ്താവനയിലൂടെ അറിയിച്ചു. എല്ലാ ഔട്ട്‌ലെറ്റിലും ഇന്ധനവും എല്‍പിജിയും ആവശ്യത്തിന് ലഭ്യമാകും. അനാവശ്യ പരിഭ്രാന്തി ഇല്ലാതെയും…

Read More

IPS തലപ്പത്ത് അഴിച്ചുപണി; എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് മേധാവി

      തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി. എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ആയി നിയമിച്ചു. മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. നിലവിൽ വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്ത ഫയർഫോഴ്സ് മേധാവിയായി മാറ്റി. മഹിപാൽ യാദവിനെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു. ബൽറാം കുമാർ ഉപാധ്യായ പൊലീസ് അക്കാദമി ഡയറക്ടർ, കെ.സേതുരാമൻ ജയിൽ വകുപ്പ് മേധാവി, ADGP മഹിപാൽ യാദവിനെ ക്രൈംബ്രാഞ്ചിൽ നിയമിച്ചു. ജി.സ്പർജൻ കുമാറിനെ ക്രൈംബ്രാഞ്ച് ഐ.ജിയായും പി.പ്രകാശ് കോസ്റ്റൽ പൊലീസ്…

Read More

എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയം കഴിഞ്ഞ വര്‍ഷത്തേതിനേക്കാളും .1 ശതമാനം കുറവാണ്. കഴിഞ്ഞവർഷം 99.69% ആയിരുന്നു വിജയം. എല്ലാ വിഷയത്തിലും 61449 പേര്‍ എ പ്ലസ് നേടി. പാല, മാവേലക്കര വിദ്യാഭ്യാസ ജില്ലയില്‍ നൂറുശതമാനം വിജയം. ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍. റവന്യൂ ജില്ലകളില്‍ ഏറ്റവുമധികം വിജയം നേടിയത് കണ്ണൂര്‍, 99.87 ശതമാനം….

Read More

സംസ്ഥാനത്ത് ഇന്നും സ്വർണവില വർദ്ധിച്ചു ; പവന് 240 രൂപ കൂടി

തിരുവനന്തപുരം: കേരളത്തിൽ ഇന്നും സ്വർണവിലയിൽ വർധനവ്. പവന് 240 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 72120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റിന് 30 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാമിൻ്റെ വില 9015 ലേക്കുയർന്നു.മെയ് മാസത്തിലെ ആദ്യവാരത്തിൽ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വർണ നിരക്കാണ് ഇപ്പോൾ ഉയരുന്നത്. ഏപ്രിൽ 22-ന് സ്വർണവില ആദ്യമായി 75000 ലേക്ക് അടുത്തിരുന്നു. ഈ മാസത്തോടെ ഗ്രാം നിരക്ക് 10000 കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ….

Read More

വിവാഹ ദിനത്തിൽ സ്വർണാഭരണങ്ങൾക്കൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാര്‍ എതിർത്തു; വിവാഹത്തലേന്ന് വധു കല്യാണത്തില്‍ നിന്നു പിന്മാറി

ഹരിപ്പാട്: വിവാഹ ദിനത്തിൽ സ്വർണാഭരണങ്ങൾക്കൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാര്‍ എതിര്‍ത്തെന്നാരോപിച്ച് വധു കല്യാണത്തില്‍ നിന്നു പിന്മാറി. ഹരിപ്പാടാണ് സംഭവം. വിവാഹത്തലേന്ന് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ ഇരുവീട്ടുകാരും തമ്മില്‍ സംസാരിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയുടെ പിന്‍മാറ്റം. ഇന്നലെ ഹരിപ്പാടിനടുത്തുള്ള ക്ഷേത്രത്തിലാണ് വിവാഹം നടത്താനിരുന്നത്. എന്നാൽ, വധു വിവാഹം വേണ്ടെന്ന് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. 15 പവന്റെ ആഭരണങ്ങളാണ് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് അണിയാനായി വാങ്ങിയത്. എന്നാൽ ഇതിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയിക്കുമെന്ന് വധുവിന്റെ അമ്മ വരന്റെ വീട്ടുകാരെ അറിയിച്ചതാണ്…

Read More

തൃശൂര്‍ കൊരട്ടിയിൽ സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു

തൃശൂര്‍: തൃശൂര്‍ കൊരട്ടിയിൽ സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു. കൊരട്ടി നയാര പെട്രോൾ പമ്പിന്‍റെ മുന്നിൽ വെച്ച് ഇന്ന് പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. ബംഗാൾ സ്വദേശിയായ സ്വാഭാൻ മണ്ഡൽ ( 51) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാറ് സൈക്കിളിൽ ഇടിക്കുകയും തുടർന്ന് നിർത്തിയിട്ട ചരക്ക് ലോറിയുടെ പിന്നിൽ ഇടിക്കുകയുമായിരുന്നു. ഇതിനിടയിൽ കുടുങ്ങിയാണ് സൈക്കിൾ യാത്രികൻ മരിച്ചത്. അപകടത്തിൽ കാർ യാത്രികർക്കും പരിക്കേറ്റു. പാലക്കാട് കള്ളിക്കാട് സ്വദേശികളായ നീത ഫർസിൻ ( 40), താറമോനി സോറിൻ (18), ഇവരെ…

Read More

ആശാൻ യുവകവി പുരസ്കാരം പി എസ് ഉണ്ണിക്കൃഷ്ണന്

ചിറയിൻകീഴ്:കായിക്കര കുമാരനാശാൻ സ്മാരകം നൽകുന്ന ഈ വർഷത്തെ കെ സുധാകരൻ സ്മാരക ആശാൻ യുവ കവി പുരസ്കാരം പി എസ് ഉണ്ണിക്കൃഷ്ണന്. ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച “മതിയാകുന്നേയില്ല’ എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. ഡോ. ഭുവനേന്ദ്രൻ, ശാന്തൻ, രാമചന്ദ്രൻ കരവാരം എന്നിവരാണ് ജേതാവിനെ തൈരഞ്ഞെടുത്തത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ശനിയാഴ്ച കായിക്കരയിൽ നടക്കുന്ന കുമാരനാശാൻ ജന്മദിനാഘോഷ ചടങ്ങിൽ കവി ഏഴാച്ചേരി രാമചന്ദ്രൻ പുരസ്കാരം നൽകും. കുമാരനാശാന്റെ ചെറുമകൾ നളിനി വിജയരാഘവനാണ് പുരസ്കാര തുക നൽകുന്നത്

Read More

ഇന്ത്യയും പാകിസ്ഥാൻ  സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍       ഐപിഎൽ മത്സരങ്ങള്‍ നിർത്തിവെക്കുമെന്ന്   ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നിർത്തിവെക്കുമെന്ന് സൂചന. അതിർത്തിയിൽ സംഘർഷങ്ങൾ തുടരുന്നതിനാൽ ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തിവെക്കാനുള്ള സാധ്യതയുണ്ട്. വ്യാഴാഴ്ച പഞ്ചാബ്-ഡല്‍ഹി മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐ അടിയന്തരയോഗം ചേർന്നിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. അതേസമയം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇതുവരെ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാർ നിർദേശം അനുസരിച്ചായിരിക്കും കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഐപിഎല്ലിലെ പഞ്ചാബ്…

Read More

ഇന്ത്യയിൽ ആദ്യമായി പൂച്ചയ്ക്കു പേസ്‌മേക്കർ ശസ്ത്രക്രിയ പൂർത്തിയാക്കി.

പുനെ: ഇന്ത്യയിൽ ആദ്യമായി പേസ്‌മേക്കർ ശസ്ത്രക്രിയ പൂർത്തിയാക്കിയ പൂച്ച ആരോഗ്യം വീണ്ടെടുത്തു. അജയ് ഹിരുൾക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ള പില്ലു എന്ന പൂച്ചയാമ് രാജ്യത്ത് ആദ്യമായി പേസ്മേക്കർ ശസ്ത്രക്രിയക്ക് വിധേയമായത്. ശസ്ത്രക്രിയ വിജയമായതോടെ പേസ് മേക്കറിന്റെ സഹായത്താൽ ഹൃദയതാളം നിയന്ത്രിച്ച് ജീവിതത്തിലേക്ക് നടന്നു കയറുകയാണ് പില്ലുപൂച്ച. പൂനെ സ്വദേശിയായ അജയ് ഹിരുൾക്കറിന്റെ അരുമയാണ് ഏഴുവയസ്സുള്ള പില്ലു. രണ്ടുവർഷം മുൻപുവരെ പൂച്ച വീട്ടിലെ അലമാരയുടെ മുകളിലേക്ക് ചാടുന്നത് പതിവായിരുന്നു. എന്നാൽ, പിന്നീടൊരു ഘട്ടത്തിൽ പില്ലു കസേരയിൽ കയറാൻപോലും പാടുപെട്ടു. തുടർന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial