kerala14.in

കായിക മത്സരങ്ങളിൽ എട്ടാം സ്ഥാനം വരെ സ്വന്തമാക്കുന്ന താരങ്ങൾക്ക് ഗ്രേസ് മാർക്ക്: മന്ത്രി വി അബ്ദുറഹിമാൻ

കോഴിക്കോട്: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിൽ എട്ടാം സ്ഥാനം വരെ സ്വന്തമാക്കുന്ന കായിക താരങ്ങൾക്കു ഗ്രേസ് മാർക്ക് നൽകുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. സ്പോർട്സ് കൗൺസിലും മറ്റ് കായിക അസോസിയേഷനുകളും സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിൽ നാലാം സ്ഥാനം വരെ സ്വന്തമാക്കുന്ന കായിക താരങ്ങൾക്കും ഗ്രേസ് മാർക്ക് നൽകുമെന്നും അതിനുള്ള ശുപാർശ സർക്കാർ അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. കായിക വകുപ്പ് സംഘടിപ്പിക്കുന്ന ‘കിക്ക് ഡ്രഗ്സ്- സേ യെസ് ടു സ്പോർട്സ്’ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ നാലാം…

Read More

പ്രകോപനത്തിന് തിരിച്ചടി തുടങ്ങി, ലാഹോറില്‍ ആക്രമണം, യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടെന്ന് പാകിസ്താൻ

ഇസ്ലാമാബാദ്: ഇന്ത്യയെ ആക്രമിക്കാൻ അയച്ച യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് സമ്മതിച്ച്‌ പാകിസ്താൻ. തങ്ങളുടെ രണ്ട് ജെ.എഫ്-17 യുദ്ധവിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടതെന്ന് പാകിസ്താൻ അറിയിച്ചു പാകിസ്താന്റെ ഡയറക്ടർ ജനറല്‍ ഓഫ് ഇന്റർ സർവീസ് പബ്ലിക് റിലേഷൻ ആണ് യുദ്ധവിമാനം നഷ്ടപ്പെട്ടകാര്യം അറിയിച്ചത്. മാത്രമല്ല പാകിസ്താന്റെ ഈസ്റ്റേണ്‍ കോറിഡോർ മേഖലയില്‍ കനത്ത നാശം ഇന്ത്യയുടെ പ്രത്യാക്രമണത്തിലുണ്ടായി എന്നും ഡിജിഐഎസ്പിആർ നടത്തിയ വാർത്താ സമ്മേളനത്തിലറിയിച്ചു. പാകിസ്താൻ യുദ്ധം ആഗ്രഹിക്കുന്നില്ല. സമാധാനത്തിന് വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പറയുന്നു. ജമ്മു കശ്മീർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കാണ്…

Read More

വെളുത്ത പുകയുയര്‍ന്നു, ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ, മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തു

വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനെ തിരഞ്ഞെടുത്തതിന്റെ അടയാളമായി സിസ്റ്റിൻ ചാപ്പലിലെ ചിമ്മിനിയില്‍ നിന്ന് മൂന്നാംവട്ടം ഉയർന്നത് വെളുത്ത പുക.ഇതോടെ പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തതായി സ്ഥിരീകരിച്ചു അതേസമയം കർദ്ദിനാള്‍മാരില്‍ ആരെയാണ് പാപ്പയായി തിരഞ്ഞെടുത്തതെന്ന വിവരം പുറത്തുവന്നിട്ടില്ല. മാർപ്പാപ്പയെ തിരഞ്ഞെടുത്ത കർദ്ദിനാല്‍ അല്പസമയത്തിനകം സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ ജനങ്ങളെ അഭിവാദ്യം ചെയ്യും. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ 45,000ത്തിലധികം പേരാണു പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തുവെന്ന വാർത്ത കേള്‍ക്കാനായി എത്തിയത്. ആദ്യ ഫലം പ്രാദേശിക സമയം…

Read More

ഹോട്ടലിൽ സ്ത്രീകളും കുട്ടികളും കേൾക്കേ അസഭ്യം വിളിച്ചതിന് നടൻ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തു കേസെടുത്ത ശേഷം വിട്ടയച്ചു.

കൊല്ലം: ആഡംബര ഹോട്ടലിൽ സ്ത്രീകളെ അസഭ്യം വിളിച്ചതിന് അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്ത വിനായകനെ പൊലീസ് കേസെടുത്ത ശേഷം വിട്ടയച്ചു. ആദ്യം സ്റ്റേഷനിൽ നിന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരെയും വിനായകൻ ചീത്ത വിളിച്ചു. നാലു മണിക്കൂർ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ചതിന് ശേഷം വൈകിട്ടോടെയാണ് വിനായകനെ വിട്ടയച്ചത്. സിനിമാ ചിത്രീകരണത്തിൻ്റെ ആവശ്യത്തിനായിരുന്നു വിനായകൻ കൊല്ലത്ത് എത്തിയത്. ഷൂട്ടിംഗ് പൂർത്തിയാക്കി വിശ്രമിക്കുന്നതിനിടെ, വിനായകൻ്റെ മാനേജർ മദ്യപിച്ച് ബഹളം വച്ചു. ഇത് ചോദിക്കാനാണ് നടൻ വിനായകൻ ഇടപെട്ടത്. തുടർന്ന് ഹോട്ടൽ ജീവനക്കാരെ…

Read More

വേടൻ എന്ന പദം ഉപയോഗിക്കുന്നത് പിൻവലിച്ച് മാപ്പ് പറയണമെന്ന് വേടർ മഹാസഭ

കൊല്ലം: വേടൻ എന്ന പദം ഉപയോഗിക്കുന്നത് പിൻവലിച്ച് മാപ്പ് പറയണമെന്ന് വേടർ മഹാസഭ. ഹിരൺദാസ് മുരളി എന്നയാൾ വേടൻ എന്ന പദം ദുരുപയോഗം ചെയ്യാൻ സംസ്ഥാനത്ത് മൂന്നേകാൽ ലക്ഷത്തോളം വരുന്ന വേടർ സമുദായാംഗങ്ങളുടെ ജീവിതരീതികളെയും സംസ്കാരത്തേയും ജാതിയേയും തെറ്റായി ഗിരിവർഗ വേടർ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. കൊല്ലത്തെ അഭിഭാഷകൻ പനമ്പിൽ എസ്. ജയകുമാർ മുഖേന വേടർ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി ശാസ്താംകോട്ട മണിയാണ് വക്കീൽ നോട്ടീസയച്ചത്. അതേസമയം, തന്നെ പ്രതിയാക്കിയ പുലിപ്പല്ല് കേസിൽ വനംവകുപ്പ്…

Read More

പാകിസ്ഥാൻ അനുകൂല പോസ്റ്റിട്ടെന്നാരോപിച്ച് കോഴിക്കോട് കക്കോടി പഞ്ചായത്തു പ്രസിഡൻറിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്.

കോഴിക്കോട്: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷാവസ്ഥ തുടരുമ്പോൾ പാകിസ്ഥാൻ അനുകൂല പോസ്റ്റിട്ടെന്നാരോപിച്ച് കോഴിക്കോട് കക്കോടി പഞ്ചായത്ത് പ്രസിഡൻറിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. യുദ്ധത്തിനെതിരെ പോസ്റ്റിട്ടെന്നാണ് കക്കോടി പഞ്ചായത്ത് പ്രസിഡൻറ് ഷീബ കക്കോടിക്കെതിരെയുള്ള പരാതി. ‘ദേശാതിർത്തിക്ക് അപ്പുറവും മനുഷ്യരാണ്, വികാര വിചാരങ്ങൾ ഉള്ളവരാണ്’ എന്നാണ് ഷീബ പോസ്റ്റ് ചെയ്തത്. സിപിഐഎം നേതാവ് കൂടിയായ പ്രസിഡൻറ് പാക് അനുകൂല പരാമർശം നടത്തിയതായി ചൂണ്ടികാട്ടിയാണ് പരാതി. വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച്പോസ്റ്റ് പിൻവലിച്ചു. അതേ സമയം, സ്വന്തം മുറ്റത്ത് മിസൈൽ…

Read More

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്എസ്എല്‍സി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും. sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്‌സൈറ്റില്‍ പരീക്ഷാഫലം അറിയാന്‍ കഴിയും. എസ്എസ്എല്‍സി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകളുടെ വിവരങ്ങള്‍ ഈ വര്‍ഷം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. മുന്‍…

Read More

മലപ്പുറത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു.

മലപ്പുറം : മലപ്പുറത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഞ്ചേരി സ്വദേശിയായ 42 വയസ്സുകാരിക്കാണ് നിപ്പ രോഗബാധ സ്ഥിരീകരിച്ചത്. യുവതി ഒരാഴ്ചയായി പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യുവതിയുടെ രോഗത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ സിറം പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും അവിടുന്ന് പരിശോധന ഫലം ലഭിച്ചപ്പോഴാണ് നിപ്പയാണെന്ന് സ്ഥിരീകരിച്ചത്. പനി ചുമ ശ്വാസതടസം തുടങ്ങി രോഗ ലക്ഷണങ്ങൾ കണ്ടതിനാലാണ് സാമ്പിൾ പരിശോധനക്ക് പൂനയിലേക്ക് അയച്ചത്. യുവതി മരുന്നിനോട് നല്ല രീതിയിൽ പ്രതികരിക്കുന്നില്ലായിരുന്നു….

Read More

വേടൻ എന്ന പദം ഉപയോഗിക്കുന്നത് പിൻവലിച്ച് മാപ്പ് പറയണമെന്ന് വേടർ മഹാസഭ.

കൊല്ലം: വേടൻ എന്ന പദം ഉപയോഗിക്കുന്നത് പിൻവലിച്ച് മാപ്പ് പറയണമെന്ന് വേടർ മഹാസഭ. ഹിരൺദാസ് മുരളി എന്നയാൾ വേടൻ എന്ന പദം ദുരുപയോഗം ചെയ്യാൻ സംസ്ഥാനത്ത് മൂന്നേകാൽ ലക്ഷത്തോളം വരുന്ന വേടർ സമുദായാംഗങ്ങളുടെ ജീവിതരീതികളെയും സംസ്കാരത്തേയും ജാതിയേയും തെറ്റായി ഗിരിവർഗ വേടർ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. വേട വക്കീൽ നോട്ടീസയച്ചു. കൊല്ലത്തെ അഭിഭാഷകൻ പനമ്പിൽ എസ്. ജയകുമാർ മുഖേന വേടർ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി ശാസ്താംകോട്ട മണിയാണ് വക്കീൽ നോട്ടീസയച്ചത്. അതേസമയം, തന്നെ പ്രതിയാക്കിയ…

Read More

വീണ്ടും ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് പാകിസ്ഥാൻ ആക്രമണം, ശ്രമം തകർത്ത് ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: വീണ്ടും പാകിസ്ഥാന്റെ ഭാഗത്ത് നിന്നും പ്രകോപനം. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് എത്തിയ ഡ്രോണുകൾ ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടു. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായി വിവരം. പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയിരുന്നു. ജമ്മുവിലും പഞ്ചാബിലെ ഗുരുദാസ്പൂരിലും ബ്ലാക്ക്ഔട്ടാണ്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial