kerala14.in

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്എസ്എല്‍സി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും. sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്‌സൈറ്റില്‍ പരീക്ഷാഫലം അറിയാന്‍ കഴിയും. എസ്എസ്എല്‍സി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകളുടെ വിവരങ്ങള്‍ ഈ വര്‍ഷം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. മുന്‍…

Read More

മലപ്പുറത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു.

മലപ്പുറം : മലപ്പുറത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഞ്ചേരി സ്വദേശിയായ 42 വയസ്സുകാരിക്കാണ് നിപ്പ രോഗബാധ സ്ഥിരീകരിച്ചത്. യുവതി ഒരാഴ്ചയായി പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യുവതിയുടെ രോഗത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ സിറം പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും അവിടുന്ന് പരിശോധന ഫലം ലഭിച്ചപ്പോഴാണ് നിപ്പയാണെന്ന് സ്ഥിരീകരിച്ചത്. പനി ചുമ ശ്വാസതടസം തുടങ്ങി രോഗ ലക്ഷണങ്ങൾ കണ്ടതിനാലാണ് സാമ്പിൾ പരിശോധനക്ക് പൂനയിലേക്ക് അയച്ചത്. യുവതി മരുന്നിനോട് നല്ല രീതിയിൽ പ്രതികരിക്കുന്നില്ലായിരുന്നു….

Read More

വേടൻ എന്ന പദം ഉപയോഗിക്കുന്നത് പിൻവലിച്ച് മാപ്പ് പറയണമെന്ന് വേടർ മഹാസഭ.

കൊല്ലം: വേടൻ എന്ന പദം ഉപയോഗിക്കുന്നത് പിൻവലിച്ച് മാപ്പ് പറയണമെന്ന് വേടർ മഹാസഭ. ഹിരൺദാസ് മുരളി എന്നയാൾ വേടൻ എന്ന പദം ദുരുപയോഗം ചെയ്യാൻ സംസ്ഥാനത്ത് മൂന്നേകാൽ ലക്ഷത്തോളം വരുന്ന വേടർ സമുദായാംഗങ്ങളുടെ ജീവിതരീതികളെയും സംസ്കാരത്തേയും ജാതിയേയും തെറ്റായി ഗിരിവർഗ വേടർ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. വേട വക്കീൽ നോട്ടീസയച്ചു. കൊല്ലത്തെ അഭിഭാഷകൻ പനമ്പിൽ എസ്. ജയകുമാർ മുഖേന വേടർ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി ശാസ്താംകോട്ട മണിയാണ് വക്കീൽ നോട്ടീസയച്ചത്. അതേസമയം, തന്നെ പ്രതിയാക്കിയ…

Read More

വീണ്ടും ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് പാകിസ്ഥാൻ ആക്രമണം, ശ്രമം തകർത്ത് ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: വീണ്ടും പാകിസ്ഥാന്റെ ഭാഗത്ത് നിന്നും പ്രകോപനം. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് എത്തിയ ഡ്രോണുകൾ ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടു. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായി വിവരം. പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയിരുന്നു. ജമ്മുവിലും പഞ്ചാബിലെ ഗുരുദാസ്പൂരിലും ബ്ലാക്ക്ഔട്ടാണ്.

Read More

കിളിമാനൂരിൽ വേടൻ്റെ പരിപാടിക്ക്  എൽഇഡി ഡിസ്പ്ലേ സെറ്റു ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു.

കിളിമാനൂർ : കിളിമാനൂരിൽ റാപ്പർ വേടന്റെ പ്രോഗ്രാമിനായി എൽഇഡി ഡി‌സ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്‌നീഷ്യൻ ഷോക്കേറ്റ് മരിച്ചു. ആറ്റിങ്ങൽ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്. എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിന് ഇടയിലാണ് ടെക്നീഷ്യന് ഷോക്കേറ്റത്. വൈകുന്നേരം 5മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ കിളിമാനൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ചിറയിൽ കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും

Read More

സണ്ണി ജോസഫ് കെപിസിസി അദ്ധ്യക്ഷൻ; അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ

ദില്ലി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വാദ പ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എയെ നിയമിച്ചു. നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരൻ കോണ്‍ഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി. അടൂർ പ്രകാശ് ആണ് യുഡിഎഫ് കണ്‍വീനർ. പിസി വിഷ്ണുനാഥ്, എപി അനില്‍കുമാർ, ഷാഫി പറമ്പില്‍ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാരാണ്. പ്രസിഡൻ്റ് സ്ഥാനത്തുനിന്നും മാറണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരൻ പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തില്‍ പാർട്ടിക്ക് അതൃപ്തിയുമുണ്ടായിരുന്നു. അതിനിടെയാണ് സണ്ണി ജോസഫിനെ നിയമിച്ചു കൊണ്ടുള്ള തീരുമാനം വരുന്നത്. അതിനിടെ, കെ സുധാകരനെ അനുകൂലിച്ച്‌…

Read More

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ നിരീക്ഷണം; രാജ്യ വിരുദ്ധ പോസ്റ്റുകൾക്ക്ക്കെതിരെ നടപടി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. സാമൂഹ്യമാധ്യമങ്ങളിലെ രാജ്യവിരുദ്ധ പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലെ പാകിസ്ഥാന്‍ അനുകൂല ഹാന്‍ഡിലുകളില്‍ നിന്ന് വരുന്ന വ്യാജവാര്‍ത്തകളും ദേശവിരുദ്ധ പ്രചാരണങ്ങളും തടയാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കാനും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഭീകര ക്യാംപുകള്‍ക്കെതിരെ ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആക്രമണത്തിന് പിന്നാലെ വന്‍തോതില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണിത്. ആക്രമണങ്ങള്‍…

Read More

കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ

കൊല്ലം: നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍. ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നാണ് വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഉച്ചയോടെയാണ് അഞ്ചാലുംമൂട് പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടല്‍ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിനായകന്‍ തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയെന്നും പറയുന്നുണ്ട്. സ്റ്റേഷനിലെത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥരോട് വിനായകന്‍ തട്ടിക്കയറി. തന്നെ എന്തിനാണ് പിടിച്ചുവച്ചിരിക്കുന്നതെന്നും തനിക്ക് ഒരു പരാതി നല്‍കാനുണ്ടെന്നും പറഞ്ഞാണ് നടന്‍ ബഹളം വച്ചത്. മദ്യപിച്ച നടന്‍ വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടുണ്ട്. വിനായകനെ മെഡിക്കല്‍…

Read More

റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകർത്തു; 7 പാക് വ്യോമസേന ഉദ്യോഗസ്ഥർ മരിച്ചു, ലാഹോർ വാൾട്ടൺ എയർബേസിൽ ഇന്ത്യൻ ഡ്രോൺ ആക്രമണം

     ലാഹോർ വാൾട്ടൺ എയർബേസിൽ വീണ്ടും ഇന്ത്യൻ ഡ്രോൺ ആക്രമണം. 7 പാക് വ്യോമ സേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകർത്തു. ഇന്നും PSL മത്സരം നടക്കേണ്ട സ്റ്റേഡിയം. ഇസ്ലാമബാദിൽ ആശങ്ക. സൈറനുകൾ മുഴങ്ങി. പെഷവാർ സാൽമിയും കറാച്ചി കിംഗ്സും തമ്മിലുള്ള പാകിസ്ഥാൻ സൂപ്പർ ലീഗ് ( പിഎസ്എൽ ) മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം നടന്നത്. ഡ്രോൺ അപകടം ടൂർണമെന്റിലെ കളിക്കാരുടെയും കാണികളുടെയും സുരക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. അപകടത്തിൽ സ്റ്റേഡിയത്തിന് സമീപമുള്ള ഒരു…

Read More

നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ വിധി പറയുന്നത് വീണ്ടും ഈ മാസം 12 ലേക്ക് മാറ്റി

നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ വിധി പറയുന്നത് വീണ്ടും ഈ മാസം 12 ലേക്ക് മാറ്റി. നേരത്തെ മെയ് 6ന് വിധി പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചിരുന്നുവെങ്കിലും, പിന്നീട് ആ തീയതി മെയ് 8-ലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ വീണ്ടും മാറ്റി 12ന് വിധി പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. സാത്താൻ ആരാധനയുടെ ഭാഗമായാണ് താൻ കൊലപാതകം നടത്തിയതെന്നും മാതാപിതാക്കളോട് വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കുടുംബത്തോടുളള അടങ്ങാത്ത പക കാരണം അച്ഛനെയും അമ്മയെയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial