kerala14.in

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ 70 ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം

ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ 70 ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം ഒമ്പത് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും ഭീകരരെ കൊലപ്പെടുത്തിയത്. ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകള്‍ പുറത്തുവന്നു. മസൂദ് അസ്ഹറിന്റെ സഹോദരി ഉള്‍പ്പെടെ 10 കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ചയാളുടെ ഭാര്യാ സഹോദരനും ആക്രമണത്തില്‍ കൊല്ലപ്പെട്ട കുടുംബാംഗങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു. അതേസമയം 32 പേരാണ് കൊല്ലപ്പെട്ടതെന്ന് പാക്…

Read More

ഓപ്പറേഷൻ സിന്ദൂറിനെതുടർന്നു ദക്ഷിണേഷ്യയിലൂടെയുള്ള ഗള്‍ഫ് വിമാന സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ.

ദുബൈ: ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ തുടർന്ന് ദക്ഷിണേഷ്യയിലൂടെയുള്ള ഗള്‍ഫ് വിമാന സർവീസുകൾ വിമാനക്കമ്പനികൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്ന് ദുബൈ, അബുദാബി, ദോഹ വിമാനത്താവളങ്ങളിൽ നിന്നുള്ള എമിറേറ്റ്സ് , ഇത്തിഹാദ്, ഖത്തർ എയർലൈനുകൾ വടക്കൻ ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. പാകിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വ്യോമാക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടതായി ഇത്തിഹാദ് എയർലൈൻസ് അധികൃതർ അറിയിച്ചു. ഇൻഡിഗോ, സ്പൈസ് ജെറ്റ് എയർലൈനുകളും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ദുബൈ, സിയാൽകോട്ട്,…

Read More

അമേരിക്കയിൽ പാർട്ടിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനിയ്ക്ക് ഗുരുതര പരിക്ക്

വാഷിങ്ടൺ: അമേരിക്കയിൽ കെട്ടിടത്തിന് മുകളിൽ നി‌ന്നും വീണ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ബർക്കലിയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിലെ ഡാറ്റാ സയൻസ് വിദ്യാർത്ഥിനി ബന്ദന ഭട്ടിയാണ് അപകടത്തിൽപെട്ടത്. ഫ്രാറ്റേണിറ്റി ഹൗസ് പാർട്ടി നടക്കുന്നതിനിടെ ബാൽക്കണിയിൽ നിന്നും വീഴുകയായിരുന്നു. ബന്ദനയുടെ അരയ്ക്ക് താഴേയ്ക്ക് തളർന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിരുദം നേടാൻ മൂന്നാഴ്ച മാത്രം ശേഷിക്കെയാണ് യുവതി അപകടത്തിൽപെട്ടത്. ഏപ്രിൽ 19ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഫൈ കാപ്പാ ടൗ ഫ്രാറ്റേണിറ്റി ഹൗസിൽ പാർട്ടി…

Read More

ഇന്ത്യയും പാകിസ്ഥാനും വേർപെടുത്താൻ കഴിയാത്ത അയൽക്കാരാണ് യുദ്ധത്തിൽ ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന്  ആവശ്യപ്പെട്ടു ചൈന

ബീജിംഗ്: പഹൽഗാം ആക്രമണത്തിന് പ്രതികാരമായി ഇന്ത്യ ബുധനാഴ്ച ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ നിർദേശവുമായി ചൈന. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും വേർപെടുത്താൻ കഴിയാത്ത അയൽക്കാരാണ്, ഇരു രാജ്യങ്ങളും ചൈനയുടെയും അയൽക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. നടപടികളിൽ ചൈന ആശങ്ക പ്രകടിപ്പിക്കുകയും ആണവായുധങ്ങളുള്ള അയൽക്കാർ തമ്മിലുള്ള വലിയ സംഘർഷം ഒഴിവാക്കാൻ ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പാകിസ്ഥാന്റെ അടുത്ത സഖ്യകക്ഷിയായ ചൈന, ഇരു രാജ്യങ്ങളുമായും കര അതിർത്തി…

Read More

യുദ്ധ സാഹചര്യം നിലനിർത്തി രാജ്യത്ത് കനത്ത ജാഗ്രത അഞ്ച് വിമാനതാവളങ്ങൾ അടിച്ചിടാൻ നിർദ്ദേശം

കൂടാതെ: പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഓപ്പറേഷൻ സിന്ധൂറിലൂടെ ഒമ്പത് പാക് ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തതോടെ രാജ്യത്ത് കനത്ത ജാഗ്രത തുടരുകയാണ്. വരാനിരിക്കുന്ന ഏത് പ്രതികൂല സാഹചര്യങ്ങളെയും ശക്തമായി തന്നെ നേരിടാൻ ഇന്ത്യൻ സൈന്യം സർവസന്നാഹങ്ങളുമായി ഒരുങ്ങി നിൽക്കുകയാണ്. രാജ്യത്തിൻ്റെ തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. യുദ്ധസമാന സാഹചര്യം ഉള്ളതിനാൽ ഇന്ത്യയിൽ വിവിധ വിമാനത്താവളങ്ങൾ അടച്ചിടാൻ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ധർമ്മശാല, ലേ, ജമ്മു, ശ്രീനഗർ, അമൃത്സർ, ചണ്ഡീഗണ്ട് തുടങ്ങിയ വിമാനത്തവാളങ്ങൾ അടച്ചിടാനാണ് നിലവിൽ നിർദ്ദേശം ലഭിച്ചിരിക്കുന്നത്….

Read More

ജമ്മുകാശ്മീരിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ഗുൽമാർഗിൽ നിന്ന് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വർമംകോട് അബ്ദുൾ സമദ് -ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബി (27)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 13നാണ് മുഹമ്മദ് ഷാനിബ് വീട്ടിൽ നിന്ന് പോയത്. മൃതദേഹം കണ്ടെത്തിയ വിവരം ഗുൽമാർഗ് പോലീസ് യുവാവിൻ്റെ കുടുംബത്തെ അറിയിച്ചു. ഇയാളുടെ മൃതദേഹത്തിൽ വന്യമൃഗങ്ങൾ ആക്രമിച്ചതിന് സമാനമായ പരിക്കുകൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കരടിയായിരിക്കും യുവാവിനെ അക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം….

Read More

പരസ്പരം സ്നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളുകളായി ജീവിക്കാന്‍ സാധിക്കണം, നടൻ നിവിൻ പോളി

കൊല്ലം: സ്വാർത്ഥരായ ചില മനുഷ്യരെ, പ്രത്യേകിച്ച് ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ ജീവിതത്തില്‍ നാം കണ്ടുമുട്ടാറുണ്ടെന്ന് നടൻ നിവിന്‍ പോളി. പേര് വെളിപ്പെടുത്താതെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമയിലെ ഒരു നടനെതിരെ എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ത്തി ദിവസങ്ങൾക്ക് ശേഷമാണ് നടന്‍റെ പ്രതികരണം. കൊല്ലം കൊട്ടാരക്കരയിലെ ക്ഷേത്രോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍. നല്ല മനസിന്‍റെ ഉടമയാകണമെന്നും പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും ജീവിക്കാൻ സാധിക്കണമെന്നും നിവിൻ പറഞ്ഞു. അല്ലാതെ മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയും ദ്രോഹിച്ചും ജീവിതത്തിൽ മുൻപോട്ട് പോകാതിരിക്കണമെന്നും നിവിൻ…

Read More

ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺക്ലേവിന് ഇന്ന് വത്തിക്കാനിൽ തുടക്കം.

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺക്ലേവിന് ഇന്ന് വത്തിക്കാനിൽ തുടക്കം. ഇന്ന് ദിവ്യബലിക്ക് ശേഷം കർദിനാൾമാർ സിസ്റ്റീൻ ചാപ്പലിൽ എത്തുകയും ആദ്യ വോട്ടെടുപ്പിൽ പങ്കെടുക്കുകയും ചെയ്യും. കത്തോലിക്കാ സഭയുടെ 267 ആം പോപ്പിനെ തെരഞ്ഞെടുക്കാനായി 133 കർദിനാൾമാർ സിസ്റ്റീൻ ചാപ്പലിൽ സമ്മേളനം നടത്തും. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്ന കർദിനാൾ ആകും പുതിയ മാർപാപ്പയാവുക. ഇന്ന് പുതിയ പോപ്പിനെ കണ്ടെത്താൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. നാളെയും മറ്റന്നാളും രാവിലെയും ഉച്ചയ്ക്ക് ശേഷവും രണ്ട് വീതം വോട്ടെടുപ്പ്…

Read More

കാന്താരാ സിനിമാ ഷൂട്ടിങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ യുവാവ് പുഴയിൽ മുങ്ങി മരിച്ചു.

കൊല്ലൂർ: സിനിമാ ഷൂട്ടിങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശി അഭിനേതാവ് പുഴയിൽ മുങ്ങി മരിച്ചു. വൈക്കം പള്ളപ്പത്ത്ശേരി പട്ടശ്ശേരി മൂശാറത്തറ വീട്ടിൽ കബിൽ ആണ് മൂകാംബികയിലെ സൗപർണ്ണികയിൽ മുങ്ങി മരിച്ചത്. 28 വയസായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ആണ് അപകടം. സിനിമയുടെ ഷൂട്ടിങ്ങിനായി വൈക്കത്ത് നിന്നും പോയ സഹപ്രവർത്തകരുമായി പുഴയിൽ ഇറങ്ങി കുളിക്കുന്നതിനിടെ യുവാവ് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് ഉടൻ മുങ്ങിയെടുത്ത് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി ടെലിഫിലിമുകളിൽ കബിൽ അഭിനയിച്ചിട്ടുണ്ട്. കാന്താര…

Read More

ഇന്ത്യ – പാക് അതിര്‍ത്തിയില്‍ ഷെല്ലാക്രമണം, മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയുടെ വാര്‍ത്തകള്‍ക്കിടെ കലുഷിതമായി ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തി. നിയന്ത്രണ രേഖയിലും ജമ്മു – കശ്മീര്‍ മേഖലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലും വെടിവെപ്പും ഷെല്ലാക്രമണമണവും നടന്നതായി റിപ്പോര്‍ട്ട്. പാക് പ്രദേശത്ത് നിന്നുണ്ടായ വെടിവെയ്പ്പിലും ഷെല്ലാക്രമണത്തിലും മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് ഭാഗത്ത് നിന്നും ഷെല്ലാക്രമണം ശക്തമായതോടെ ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. പാക് പ്രകോപനത്തോട് ഇന്ത്യന്‍ സേന ശക്തമായി പ്രതികരിച്ചായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial