kerala14.in

പാകിസ്താനി യുവതിയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ചതിന് സർവീസിൽ നിന്ന് പിരിച്ചുവിട്ടു

ന്യൂഡൽഹി: പാകിസ്താനി യുവതിയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ചതിന് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സി.ആർ.പി.എഫ് കോൺസ്റ്റബിൾ മുനീർ അഹ്മദിനെയാണ് പിരിച്ചുവിട്ടത്. ജമ്മു സ്വദേശിയായ മുനീർ, വിസാ കാലാവധി കഴിഞ്ഞെന്ന് അറിഞ്ഞിട്ടും ഭാര്യയ്ക്ക് അഭയം നൽകിയെന്നും അദ്ദേഹത്തിന്റെ പ്രവൃത്തി സേനയുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധവും ദേശ സുരക്ഷയ്ക്ക് ഹാനികരവുമെന്ന് വിലയിരുത്തിയാണ് നടപടി. എന്നാൽ മുനീർ വിവാഹം ചെയ്ത മിനാൽ ഖാനെ തിരിച്ചയക്കുന്നത് ജമ്മു കശ്മീർ ഹൈകോടതി തടഞ്ഞിരുന്നു. മിനാൽ ഖാനെ ദീർഘകാല വിസ അപേക്ഷയിൽ തീരുമാനമെടുക്കുന്നതുവരെ നാടുകടത്തുന്നത് കോടതി…

Read More

ബിജെപി പ്രവർത്തകന്റെ പൂജാ മുറിയിൽ സൂക്ഷിച്ച കഞ്ചാവും എംഡിഎംഎയും പിടികൂടി

കണ്ണൂർ: ബിജെപി പ്രവർത്തകൻ്റെ വീട്ടിൽ നിന്ന് ലഹരി മരുന്ന് പിടികൂടി. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം. തലശ്ശേരി ഇല്ലത്ത് താഴെയിലെ റെനിലിൻ്റെ വീട്ടിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. 1.2 കിലോ കഞ്ചാവും അഞ്ച് ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. പൂജാ മുറിയിലാണ് കഞ്ചാവും എംഡിഎംഎയും സൂക്ഷിച്ചത്. പോലീസ് പരിശോധനക്കെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടുകയായിരുന്നു. വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്താറുണ്ടെന്ന് സഹോദരൻ മൊഴി നൽകി. മൂന്ന് ദിവസം മുമ്പ് റിനിലിൻ്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. അന്ന്…

Read More

ഉറക്കത്തിൽ കിടന്ന് വർത്തമാനം പറയുന്നവരാണോ നിങ്ങൾ അതിനുള്ള കാരണങ്ങൾ ഏതൊക്കെയാണെന്ന്  അറിയാം

ഉറക്കത്തിൽ കിടന്ന് വർത്തമാനം പറയുന്നവരാണോ നിങ്ങൾ? നിങ്ങൾക്ക് അറിയാവുന്ന ആരെങ്കിലും ഉറക്കത്തിൽ ഉച്ചത്തില്‍ ചിരിക്കുകയും കരയുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടോ? എങ്കിൽ ഇത് ഒരു സാധാരണമായ കാര്യമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചിലർ പറയും സ്വപ്നം കണ്ടിട്ടാണ് രാത്രിയിൽ ഈ ചിരിയും ബഹളവുമൊക്കെയെന്ന്. എന്നാൽ ഇതിന് പിന്നിൽ മറ്റ് ചില കാര്യങ്ങൾ കൂടി ഉണ്ട്. ഉറക്കവൈകല്യങ്ങളോ നാഡീവ്യവസ്ഥയുടെ തകരാറു മൂലമോ ആളുകള്‍ ഇത്തരത്തില്‍ ഉറക്കത്തില്‍ ചിരിക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഉറക്കത്തിൽ ആളുകൾ ചിരിക്കുന്നതിന്റെ കാരണങ്ങൾ ഏതൊക്കെയാണെന്ന് നിങ്ങൾക്ക്…

Read More

പ്രണയബന്ധം ഉപേക്ഷിച്ച വൈരാഗ്യത്തിൽ യുവതിക്കെതിരെ ആസിഡ് ആക്രമണം നടത്തി മുൻകാമുകൻ

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രണയബന്ധം ഉപേക്ഷിച്ചതിൻ്റെ പേരിൽ യുവതിക്ക് നേരെ ആക്രമണം. യുപിയിലെ മാവ് ജില്ലയിലായിരുന്നു സംഭവം. യുവതിയുടെ വിവാഹം നടക്കാനായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയായിരുന്നു ആസിഡ് ആക്രമണം. സംഭവത്തിൽ യുവതിയുടെ മുൻകാമുകൻ രാം ജനം സിംഗ് പട്ടേൽ തിരഞ്ഞെടുത്ത മൂന്ന് പേർ പേർ. പ്രണയബന്ധം അവസാനിപ്പിച്ചിരുന്നുവെങ്കിലും യുവതി മറ്റൊരാളെ വിവാഹം കഴിക്കുന്നത് റാം എതിർത്തിരുന്നു. മേയ് 27നാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. പിതാവ് മരണപ്പെട്ടതിനാൽ യുവതി തന്നെയായിരുന്നു വിവാഹകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. കഴിഞ്ഞ വ്യാഴാഴ്‌ച ബാങ്കിൽ…

Read More

റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ സർക്കാരിന് റിപ്പോർട്ട് നൽകി വനംമേധാവി.

കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ സർക്കാരിന് റിപ്പോർട്ട് നൽകി വനംമേധാവി. വേടനെതിരായ കേസിൽ നടപടി ക്രമങ്ങൾ പാലിച്ചുവെന്നാണ് റിപ്പോർട്ടിൽന്യായീകരിച്ചിരിക്കുന്നത്. എന്നാൽ, ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് ശരിയായില്ലെന്നും വനംവകുപ്പ് മേധാവി കുറ്റപ്പെടുത്തുന്നു. അന്വേഷണത്തിന് മുന്‍പ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വിശദാംശങ്ങള്‍ പറ‍ഞ്ഞതും തെറ്റാണെന്ന് റിപ്പോർട്ടിൽ വിമർശിക്കുന്നു. പുലിനഖ കേസിലെ അറസ്റ്റിൽ മുഖ്യമന്ത്രിയും മന്ത്രിയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തെളിവുകളൊന്നുമില്ലാതെയുള്ള അറസ്റ്റിലെ കോടതിയും നിശിതമായി വിമർശിച്ചു. ഇതേ തുടർന്നാണ് അറസ്റ്റിൽ നടപടി ക്രമങ്ങള്‍ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി എ.കെ.ശശീന്ദ്രൻ…

Read More

മുസ്ലിം ആയതിന്റെ പേരിൽ ആറ് വയസ്സുള്ള  ആൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അമേരിക്കൻ പൗരന് 53 വർഷം തടവ്

ഇല്ലിനോയിസ്: ആറ് വയസ്സുള്ള പലസ്തീൻ അമേരിക്കൻ ആൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അമേരിക്കൻ പൗരന് 53 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. വിദ്വേഷ കുറ്റകൃത്യങ്ങൾക്കും കൊലപാതകത്തിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്ക് ശിക്ഷ വിധിക്കുകയായിരുന്നു. അമേരിക്കയിലെ ഇല്ലിനോയിസിലാണ് സംഭവം. വെള്ളിയാഴ്ചയാണ് 2023 ഓക്ടോബറിൽ നടന്ന വംശീയ ആക്രമണത്തിൽ കോടതി ശിക്ഷ വിധിച്ചത്. ജോസഫ് സൂബ എന്ന 73കാരനാണ് ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ അമേരിക്കൻ പലസ്തീൻ ബാലനെ കുത്തിക്കൊലപ്പെടുത്തിയത്. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ 6 വയസുകാരൻ…

Read More

ഓവർഹെഡ് ഇലക്ട്രിക്കൽ വയറുകളിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

ഗോരഖ്പൂർ: ഉത്തർപ്രദേശിലെ സഹ്ജൻവ റെയിൽവേ സ്റ്റേഷന് പിന്നിലുള്ള ഓവർഹെഡ് ഇലക്ട്രിക്കൽ വയറുകളിൽ നാല് മാസം പ്രായമുള്ള ഒരു ഗർഭസ്ഥ ശിശു തൂങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. സഹ്ജൻവ റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിന് പിന്നിലുള്ള കേശവ്പൂർ പവർ സബ്‌സ്റ്റേഷന് സമീപമുള്ള വയറുകളിലാണ് ജഡം കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. അധികാരികൾ എത്തുന്നതിനുമുമ്പ് പ്രദേശവാസികൾ ഈ ദാരുണമായ രംഗത്തിന്റെ വീഡിയോകൾ പകർത്തി. സ്ഥലത്തെത്തിയ പോലീസ് ഗർഭസ്ഥ ശിശുവിനെ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് അയച്ചു. മറ്റെവിടെയെങ്കിലും നടത്തിയ ഗർഭഛിദ്രത്തിന് ശേഷം, ഉയരത്തിൽ നിന്ന്…

Read More

പാതിവില തട്ടിപ്പ് കേസില്‍ഒളിവിലായിരുന്ന യൂത്ത് ലീഗ് നേതാവ് ബക്കർ പൊലീസില്‍ കീഴടങ്ങി

മലപ്പുറം: പാതിവില തട്ടിപ്പ് കേസില്‍ മാറഞ്ചേരി പഞ്ചായത്ത് അംഗവും പൊന്നാനിയിലെ യൂത്ത് ലീഗ് നേതാവുമായ ബക്കർ പൊലീസില്‍ കീഴടങ്ങി. രണ്ട് മാസമായി ഒളിവിലായിരുന്ന ഇയാൾ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് കീഴടങ്ങിയത്. 330 പരാതികളിലായി 32 കേസുകള്‍ ബക്കറിനെതിരെയുണ്ട്. പകുതിവിലയ്ക്ക് സ്‌കൂട്ടര്‍ അടക്കമുള്ള സാധനങ്ങള്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ് പാതിവില തട്ടിപ്പ് കേസ്. നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷന്‍ ആജീവനാന്ത അധ്യക്ഷന്‍ കെ എന്‍ ആനന്ദകുമാറും ദേശീയ സെക്രട്ടറി അനന്തുകൃഷ്ണനും ചേര്‍ന്നാണ് പാതിവില തട്ടിപ്പ് നടത്തിയത്….

Read More

അമിതമായ സ്ക്രീൻ അഡിക്ഷൻ കുട്ടികളിൽ ഹ്രസ്വദൃഷ്ടിക്ക് കാരണമായേക്കാമെന്നു വിദഗ്ധർ

മൊബൈൽ ഫോണിലോ അതുപോലുള്ള ഉപകരണങ്ങളിലോ നോക്കിയിരിക്കുന്നതാണ് ഇന്നത്തെ കാലത്തെ മാതാപിതാക്കളുടെ ഏറ്റവും വലിയ തലവേദന. സ്ക്രീൻ അഡിക്ഷൻ പല രീതിയിലാണ് കുട്ടികളെ ബാധിക്കുന്നത്. അമിതവണ്ണം, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നീ പ്രശ്നങ്ങൾക്ക് ഒരുതരത്തിൽ സ്ക്രീൻ കാരണമായേക്കാമെന്ന് നേരത്തെ കണ്ടെത്തലുകളുണ്ട്. ഇപ്പോഴിതാ, ഇത്തരം ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളിൽ ഹ്രസ്വദൃഷ്ടിക്ക് കാരണമായേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. ആവശ്യമായ നടപടികളുണ്ടായിട്ടില്ലെങ്കിൽ 2050-ഓടെ ഇന്ത്യയിലെ കുട്ടികളിൽ 50 ശതമാനം പേർക്ക് വരെ ഹ്രസ്വദൃഷ്ടിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. മഹാരാഷ്ട്ര നാഗ്പുരിൽ…

Read More

കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.

കോഴിക്കോട്: മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് പോലീസ്കേസെടുത്തത്. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചുവെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ നടപടി. അഞ്ച് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുമെന്നാണ് വിവരം. അപകടം നടന്ന കെട്ടിടം പോലീസ് സീൽ ചെയ്തിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിലൂടെ മരണകാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടം ഉണ്ടായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial