kerala14.in

പി വി അന്‍വറിനെ യുഡിഎഫില്‍ സഹകരിപ്പിച്ചേക്കും; അന്തിമ തീരുമാനം ഒരാഴ്ച്ചക്കകം

കോഴിക്കോട്: പി വി അന്‍വറിനെ യുഡിഎഫില്‍ സഹകരിപ്പിക്കാന്‍ ധാരണ. കോഴിക്കോട് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തിരുമാനം. ഏത് രീതിയില്‍ സഹകരിപ്പിക്കണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അന്തിമ തീരുമാനം ഒരാഴ്ച്ചക്കകം എന്നാണ് റിപോര്‍ട്ടുകള്‍. തീരുമാനമെടുക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തി എന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായും മറ്റു ഘടകക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്തതിനു ശേഷമായിരിക്കും തീരുമാനം. അതേസമയം, യുഡിഎഫ് യോഗത്തിലെ തീരുമാനത്തില്‍ വലിയ സന്തോഷം ഉണ്ടെന്ന് പി വി അന്‍വര്‍ പറഞ്ഞു. ഫാസിസത്തിനെതിരേ പോരാടുന്ന ആശയമാണ്…

Read More

പത്താം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പത്താം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കൂടല്ലൂർ കല്ലിങ്ങൽ മുഹമ്മദ് കുട്ടിയുടെ മകൻ ഇബ്രാഹിം ബാദുഷയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് വിവരം. ആനക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായിരുന്നു ഇബ്രാഹിം. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായ ശേഷം കൂടല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

Read More

കല്ലറ ആശുപത്രിയിൽ വയോധികയുടെ മാല പൊട്ടിച്ച കേസ് അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു വയോധികയുടെയും മാല പൊട്ടിക്കാൻ ശ്രമം

     കല്ലറ : കല്ലറ ആശുപത്രിയിൽ വയോധികയുടെ മാല പൊട്ടിച്ച കേസ് അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു വയോധികയുടെയും മാല പൊട്ടിക്കാൻ ശ്രമം. സംഭവത്തിൽ തമിഴ്‌നാട് മധുര സ്വദേശി ശോഭ (43) അറസ്റ്റിലായി. കല്ലറ സ്വദേശിനിയായ സക്കീനാ ബീവിയുടെ (73) മാല അപഹരിക്കാനുള്ള ശ്രമത്തിനിടെയാണ്‌ ഇവർ പിടിയിലായത്. ഇന്നലെ രാവിലെ ഒൻപതു മണിയോടെ കല്ലറ തറട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. ആശുപത്രിയിൽ ഒപി വിഭാഗത്തിൽ കൊച്ചു മകനോടൊപ്പമെത്തിയ സക്കീനാ ബീവിയുടെ പിന്നിലെത്തിയ മൂന്നംഗ സംഘത്തിലെ അംഗമായ ശോഭ…

Read More

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് പണം തട്ടിയയാൾ പിടിയിൽ

മുംബൈ: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് പണം തട്ടിയയാൾ പിടിയിൽ. ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് 27 കാരിയായ സ്ത്രീയിൽ നിന്ന് 88,000 രൂപ തട്ടി പ്രതി നാടുവിടുകയായിരുന്നു. ‘ബംബിൾ’ എന്ന ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്. ലാബ് ടെക്നോളജിസ്റ്റായി ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തു. പരിചയത്തിലായതിന് പിന്നാലെ പ്രതിയായ ഡാനിഷ് പെട്ടെന്ന് തന്നെ യുവതിയുടെ വിശ്വാസം പിടിച്ചുപറ്റി. ജനുവരിയിൽ ഇരുവരും തമ്മിൽ നല്ല സുഹൃത്തുക്കളായി….

Read More

13വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ ട്യൂഷൻ അധ്യാപിക പിടിയിൽ

സൂറത്ത്: 13വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ ട്യൂഷൻ അധ്യാപിക പിടിയിൽ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. ഇരുവരും പൂണെ പൊലീസ് സ്റ്റേഷന് കീഴിലുള്ള മഗോബ് പ്രദേശത്തെ ഒരേ ഹൗസിംഗ് സൊസൈറ്റിയിലാണ് താമസിച്ചിരുന്നത്. ഏപ്രിൽ 25നാണ് 23 വയസ്സുകാരിയായ മാൻസി എന്ന അധ്യാപികയെയും 13വയസ്സുള്ള വിദ്യാർത്ഥിയെയും കാണാതാകുന്നത്. മൂന്ന് വർഷമായി യുവതി കുട്ടിക്ക് ട്യൂഷനെടുത്തിരുന്നു എന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. അധ്യാപിക മൂന്നാം നിലയിലും കുട്ടിയും കുടുംബവും രണ്ടാം നിലയിലുമാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക്…

Read More

ഹോസ്റ്റൽ മുറിയിൽ നേപ്പാളി ബിരുദ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ഭുവനേശ്വർ: ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിലെ (കെഐഐടി) ഹോസ്റ്റൽ മുറിയിൽ നേപ്പാളി ബിരുദ വിദ്യാർത്ഥിനിയെ വ്യാഴാഴ്ച വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മാസത്തിനുള്ളിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ കേസാണിത്. ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതായും ആത്മഹത്യ ചെയ്തതായിരിക്കാമെന്ന് സംശയിക്കുന്നതായും ഭുവനേശ്വർ പോലീസ് കമ്മീഷണർ എസ് ദേവ്ദത്ത് സിംഗ് പറഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമല്ല. മൂന്ന് മാസം മുമ്പ് മൂന്നാം വർഷ ബിടെക് വിദ്യാർഥി ക്യാമ്പസ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തിരുന്നു….

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. പദ്ധതി പ്രദേശം സന്ദർശിച്ചതിന് പിന്നാലെയാണ് മോദി ഉദ്ഘാടനം നിർവഹിച്ചത് എല്ലാവർക്കും എന്‍റെ നമസ്കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്‍റെ മണ്ണിലേക്ക് വരാൻ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ സ്വാഗതം പറഞ്ഞു. കേരളത്തിന്‍റെ ദീർഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി…

Read More

സ്വർണവിലയിൽ ഇടിവ്; പവന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഇടിഞ്ഞു. പവന് ഇന്നലെ ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,040 രൂപയായി. ആനുപാതികമായി ഗ്രാമിന് 20 രൂപ കുറഞ്ഞു. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പത്തുദിവസത്തിനിടെ പവന് 4000ത്തിലധികം രൂപയാണ് കുറഞ്ഞത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ത്തിലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ…

Read More

കൂടല്ലൂരിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ആനക്കര: കൂടല്ലൂരിൽ വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂടല്ലൂർ കല്ലിങ്ങൽ മുഹമ്മദ്കുട്ടിയുടെ മകൻ ഇബ്രാഹിം ബാദുഷ (16) എന്ന വിദ്യാർത്ഥിയെയാണ് വ്യാഴാഴ്ച വൈകുന്നേരം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആനക്കര ഗവ.ഹയർസെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഖബറടക്കം വെള്ളിയാഴ്ച കൂടല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Read More

ചലച്ചിത്ര – സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

ചലച്ചിത്ര – സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ ആയിരുന്നു താരം. കൈ എത്തും ദൂരത്ത്, റൺവേ, ലയൺ, മാമ്പഴക്കാലം, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട്, കാശി, തുടങ്ങി മലയാളത്തിൽ എക്കാലത്തേയും ഹിറ്റുകളായി അറിയപ്പെടുന്ന സിനിമകളിൽ അടക്കം അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. സീരിയൽ രംഗത്തും അദ്ദേഹം സജീവമായിരുന്നു. കരൾ രോഗത്തെ തുടർന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial