kerala14.in

മംഗളൂരുവിൽ ബജ്റംഗദൾ നേതാവിനെ വെട്ടിക്കൊന്നു

ബെംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ ബജ്റംഗദൾ നേതാവിനെ വെട്ടിക്കൊന്നു. സുഹാസ് ഷെട്ടി (30) ആണ് കൊല്ലപ്പെട്ടത്. ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയായ സുഹാസ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് ആക്രമണം. വ്യാഴാഴ്ച രാത്രി എട്ടരയോടെ മംഗളൂരുവിലെ ബാജ്‌പെയിയില്‍ വെച്ച് കാറിലും പിക്കപ്പ് വാനിലുമായി എത്തിയ ആറംഗ സംഘം സുഹാസും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തുകയും സുഹാസിനെ മാരകായുധം കൊണ്ട് വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഹാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ ബാജ്‌പെ പൊലീസ് കേസെടുത്തു. കൊലപാതകത്തെ തുടർന്ന്…

Read More

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിന് കൂടുതല്‍ കരുത്തുപകരുമെന്ന് കരുതുന്ന, അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് വെള്ളിയാഴ്ച നടക്കുന്നത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ജനപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്നലെ പ്രധാനമന്ത്രി തങ്ങിയത്. കമ്മിഷനിങ്ങിന് സാക്ഷിയാകാന്‍ ആയിരങ്ങള്‍ വിഴിഞ്ഞത്തേക്ക് എത്തുമെന്ന കണക്കുക്കൂട്ടലില്‍ നഗരത്തില്‍ നിന്ന് വിഴിഞ്ഞത്തേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ്…

Read More

മംഗളൂരു ആള്‍ക്കൂട്ട ആക്രമണം: അന്വേഷണം വൈകിപ്പിച്ചു, മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ബംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവിലെ ബത്രയില്‍ മലയാളി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കൊലപാതകം സംബന്ധിച്ച് അന്വേഷണം നടത്താന്‍ കാലതാമസം വരുത്തിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. മംഗളൂരു റൂറല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശിവകുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദ്ര പി, കോണ്‍സ്റ്റബിള്‍ എല്ലലിംഗ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വയനാട് പുല്‍പ്പള്ളി സ്വദേശി മുഹമ്മദ് അഷ്‌റഫാണ് കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് വഴിയില്‍ കിടന്ന അഷ്‌റഫിനെ പൊലീസ് ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. അഷറഫ് കൊല്ലപ്പെട്ട് മൂന്ന് ദിവസം…

Read More

അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു

കണ്ണൂര്‍: പയ്യാവൂരില്‍ അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു. നോറയാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് അപകടം ഉണ്ടായത്. നോറയുടെ വീടിന് സമീപത്തെ വീട്ടില്‍ പോയി മുത്തശ്ശിക്കൊപ്പം നടന്നു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. നോറ തല്‍ക്ഷണം തന്നെ മരിച്ചു. മുത്തശ്ശിയുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് കാറുകളെ മറികടന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇവരെ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നേരത്തെയും ഇവിടെ അപകടം നിരവധി ഉണ്ടായിട്ടുണ്ട്.

Read More

വൈറ്റിലയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യ പ്രവര്‍ത്തനം പതിനൊന്ന് യുവതികള്‍ പിടിയില്‍

കൊച്ചി: വൈറ്റിലയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യപ്രവര്‍ത്തനത്തില്‍ പതിനൊന്ന് യുവതികള്‍ പിടിയില്‍. വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്. സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസും ഡാന്‍സാഫും സംഘവും പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ലെന്നാണ് വിവരം. അതിനിടെയാണ് സ്പായുടെ മറവില്‍ അനാശാസ്യം നടത്തിവരുന്ന പതിനൊന്നു യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 11 പേരും മലയാളികളാണ് പൊലീസ് പറഞ്ഞു. സൗത്ത് എസിപിയുടെ…

Read More

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് നാളെ മുതൽ 10 രൂപ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് നാളെ മുതൽ ചാർജ്ജ് കൂടും. നാളെ മുതൽ പത്ത് രൂപയാണ് നിരക്ക് ഈടാക്കുക. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റിയുടേതാണ് തീരുമാനം. എല്ലാ ഒപി കൗണ്ടറുകൾക്ക് മുന്നിലും ഒപി ടിക്കറ്റ് നിരക്ക് കൂട്ടിയതായുള്ള ബോർഡ് സ്ഥാപിക്കും. മെയ് ഒന്ന് മുതലാണ് ഒപി ടിക്കറ്റിന്റെ നിരക്ക് കൂട്ടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇന്ന് അവധി ദിനമായതിനാൽ അടുത്ത ദിവസം മുതൽ ചാർജ്ജ് നിരക്ക് കൂട്ടാമെന്നായിരുന്നു തീരുമാനം. പുതിയ ഒപി ടിക്കറ്റിന്…

Read More

വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ജോണ്‍ ബ്രിട്ടാസ് എം.പി

തിരുവനന്തപുരം: വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ജോണ്‍ ബ്രിട്ടാസ് എം.പി. റാപ്പര്‍ വേടനെതിരായി വനം വകുപ്പ് കേസെടുത്തതിനെതിരെ ആണ് ജോൺ ബ്രിട്ടാസ് എംപി ഫേസ്ബുക്ക് കുറിപ്പിലൂടെ രൂക്ഷ വിമർശനവുമായെത്തിയത്. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നും എന്നാൽ ചില ഉദ്യോഗസ്ഥർ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ലെന്നും അദ്ദേഹം എഴുതി. പോസ്റ്റിന്‍റെ പൂർണരൂപംറാപ്പർ വേടനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിൻറെ സംഗീതശാഖ എനിക്കത്ര പരിചിതവുമല്ല. എന്നാൽ അദ്ദേഹത്തെ മുൻനിർത്തി സൃഷ്ടിക്കപ്പെട്ട വിവാദത്തെക്കുറിച്ച് പറയാതിരിക്കാൻ വയ്യ. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടെ. എന്നാൽ…

Read More

സാമ്പ്രാണിക്കോടി ടൂറിസം കേന്ദ്രത്തിലെ ടിക്കറ്റെടുക്കുന്നത് ഇന്നുമുതൽ ഓൺലൈൻ മാത്രം

കൊല്ലം: ഡിടിപിസിയുടെ അധീനതയിലുള്ള സാമ്പ്രാണിക്കോടി ടൂറിസം കേന്ദ്രത്തിലെ വിനോദസഞ്ചാരികൾക്ക് ടിക്കറ്റെടുക്കുന്നത് ഇന്നുമുതൽ ഓൺലൈൻ മാത്രം. ഡിടിപിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.dtpckollam.com-ലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. സാമ്പ്രാണിക്കോടി, മണലിൽ, കുരീപ്പുഴ എന്നിവിടങ്ങളിലേക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. തുരുത്തിൽ സന്ദർശനത്തിനെത്തുന്നവരുടെ തിരക്ക് വർധിച്ചതോടെ കഴിഞ്ഞ ഏപ്രിൽ 20-ന് ബോട്ട് യാത്ര സംബന്ധിച്ചുള്ള തർക്കം സംഘർഷത്തിൽവരെ എത്തിയിരുന്നു. പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഡിടിപിസിയുടെ നിയന്ത്രണത്തിലാണ് ബോട്ടുകൾ തുരുത്തിലേക്ക് സർവീസ് നടത്തുന്നത്. ആദ്യം സാമ്പ്രാണിക്കോടിയിൽ മാത്രമാണ് ബോട്ട് സെന്റർ ഉണ്ടായിരുന്നത്….

Read More

കൊട്ടാരക്കരയിൽ വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

കൊട്ടാരക്കരയിൽ വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വെട്ടിക്കവല ചിരട്ടക്കോണം സ്വദേശിനി 76കാരിയായ ഓമനയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് കുട്ടപ്പനെ പോലിസ് അറസ്റ്റ് ചെയ്തു. കുട്ടപ്പൻ കൊലപാതക വിവരം മൂത്ത മകളെ വിളിച്ചറിയിറിയിക്കുകയായിരുന്നു. ഇളയ മകൾക്കൊപ്പമായിരുന്നു ഓമനയും കുട്ടപ്പനും താമസിച്ചിരുന്നത്. ഇന്ന് പുലർച്ചെ 5 മണിയോടെ മണ്ണടിയിൽ താമസിക്കുന്ന മൂത്ത മകളെ വിളിച്ച് ഓമനയ്ക്ക് സുഖമില്ലെന്ന് കുട്ടപ്പൻ അറിയിച്ചു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഇളയമകൾ തട്ടിവിളിച്ചപ്പോഴാണ് മുറിയ്ക്കുള്ളിൽ ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിൽ ഓമനയെ കണ്ടത്. പൊലീസെത്തി കുട്ടപ്പനെ…

Read More

തൃശൂർ പൂരത്തിന് മതിയായ ആനകളെ ലഭിക്കുന്നില്ല; പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്ന് ദേവസ്വങ്ങൾ

          തൃശൂർ : തൃശൂർ പൂരത്തിന് മതിയായ ആനകളെ ലഭിക്കുന്നില്ലെന്ന് ദേവസ്വങ്ങൾ. ഫിറ്റ്‌നെസ് പരിശോധന കഴിയുന്നതോടെ ലിസ്റ്റിലുള്ള ആനകളുടെ എണ്ണം കുറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ എത്തിക്കാൻ അനുമതി ലഭിച്ചില്ലെങ്കിൽ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്ന് ദേവസ്വങ്ങൾ. കഴിഞ്ഞവർഷം ആവശ്യത്തിന് ആനകളെ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആനകൾ കുറഞ്ഞു. പ്രതിസന്ധി കൂടികൂടി വരികയാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറയുന്നു. 42 ആനകളെയാണ് കഴിഞ്ഞവർ സജ്ജീകരിച്ചിരുന്നത്. എന്നാൽ 28 ആനകളെയാണ് കിട്ടിയത്. കഴിഞ്ഞവർഷം പൂരത്തിൽ പങ്കെടുത്ത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial