kerala14.in

കാറ്റ് നിറക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് കോഴിക്കോട് സ്വദേശി  മരിച്ചു

കോഴിക്കോട് : ഗുജറാത്തിൽ വെച്ച് ടയറിൽ കാറ്റ് നിറക്കുമ്പോൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് കടിയങ്ങാട് മഹിമ സ്വദേശി കോവുമ്മൽ സുരേഷ് (50) മരിച്ചു. ഗുജറാത്തിലെ രാജ്ഘട്ട് മുന്ന എന്ന സ്ഥലത്ത് ടയർ കമ്പനി നടത്തിവരുകയായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് അപകടം. പിതാവ്: കുഞ്ഞിക്കുട്ടി നായർ. മാതാവ്: പരേതയായ നാരായണി അമ്മ. ഭാര്യ: ഷീബ (പന്തിരിക്കര). മക്കൾ: ആകാശ് (ബി.ടെക് വിദ്യാർഥി), അശ്വിൻ (എസ്.എസ്.എൽ.സി വിദ്യാർഥി). സഹോദരങ്ങൾ: ഗീത അച്യുതൻ നായർ (ചരണ്ടത്തൂർ), പത്മിനി രാമകൃഷ്ണൻ (പന്തിരിക്കര), പരേതയായ ഷിജി…

Read More

ഷൈനും ശ്രീനാഥ് ഭാസിയും മോഡല്‍ സൗമ്യയും ചോദ്യം ചെയ്യലിന് ഹാജരായി

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാടില്‍ വ്യക്തത തേടിയാണ് ഇരുതാരങ്ങളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും എക്‌സൈസ് വിളിപ്പിച്ചത്. ഇതേ കേസില്‍ കൊച്ചിയിലെ മോഡല്‍ ആയ സൗമ്യയും ചോദ്യം ചെയ്യലിന് ഹാജരായി. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴി. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്‌സൈസ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം…

Read More

ഒമാനിൽ നിന്നും കാർഗോയിൽ മലപ്പുറത്ത് എത്തിച്ചത് 1.5കിലോ എംഡിഎംഎ, ലഹരി കടത്ത് സംഘത്തിലെ 2 പേർ കൂടി പിടിയിൽ

       മലപ്പുറം: അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിലെ 2 പേർ കൂടി മലപ്പുറത്ത് പിടിയിൽ. ഒമാനിൽ നിന്നും കാർഗോ വഴി എത്തിച്ച് വീട്ടിൽ സൂക്ഷിച്ച ഒന്നര കിലോയോളം എംഡിഎംഎ പിടികൂടിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കോഴിക്കോട് ബേപ്പൂർ സ്വദേശി കല്ലിങ്ങൽ മുഹമ്മദ്‌ സനിൽ (30), കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി കൊട്ടപറമ്പിൽ വീട്ടിൽ നാഫിദ് (27) എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 3 ആയി. കഴിഞ്ഞ മാസമാണ് ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലിൽ…

Read More

പമ്പ പൊലീസ് കൺട്രോൾ റൂമിനു മുന്നിലെ സിസിടിവി കല്ലെറിഞ്ഞ് തകർത്തു, 290000 രൂപയുടെ നഷ്ടം, 19കാരൻ അറസ്റ്റിൽ

         പത്തനംതിട്ട : ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കേരള പൊലീസ് സ്ഥാപിച്ചിട്ടുള്ള പമ്പ പൊലീസ് കൺട്രോൾ റൂമിന് മുന്നിലെ സിസിടിവി ക്യാമറ കല്ലെറിഞ്ഞ് കേടുപാട് വരുത്തിയയാളെ അറസ്റ്റ് ചെയ്തു. ളാഹ പെരുനാട് വെട്ടിക്കോട്ടിൽ വീട്ടിൽ വിഷ്ണു (19)വാണ്‌ പമ്പ പൊലീസിന്റെ പിടിയിലായത്. പമ്പ ത്രിവേണിയിൽ 26ന് വൈകുന്നേരം അഞ്ചോടെ മരാമത്തു കോംപ്ലക്സിന് സമീപത്തെ പൊലീസ് കൺട്രോൾ റൂമിനു മുൻവശത്തെ ക്യാമറ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായത്.      ജോലിക്കിടെ പാലക്കാട്‌ ഭഗവതി അസോസിയേറ്റ്സ് കമ്പനിയുടെ ടെക്‌നീഷ്യൻ സുജിത്തിനെ…

Read More

ചെന്നൈ-കൊല്ലം എക്‌സ്പ്രസിൽനിന്ന് പിടിച്ചെടുത്തത് 34 ലക്ഷം രൂപ; രണ്ട് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

കൊല്ലം: തീവണ്ടിയില്‍നിന്ന് കള്ളപ്പണം പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ ചെന്നൈ എഗ്മോര്‍-കൊല്ലം എക്‌സ്പ്രസ് തീവണ്ടിയില്‍നിന്നാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 34.62 ലക്ഷം രൂപ പിടിച്ചെടുത്തത്. സംഭവത്തില്‍ തമിഴ്‌നാട് തെങ്കാശി കടയനല്ലൂര്‍ സ്വദേശി അബ്ദുല്‍ അസീസ് (46), വിരുദുനഗര്‍ സ്വദേശിയും കൊല്ലം ബീച്ച് റോഡില്‍ താമസക്കാരനുമായ ബാലാജി (46)എന്നിവരെ കസ്റ്റഡിയിലെടുത്തു. പുനലൂര്‍ റെയില്‍വേ പോലീസ് എസ്എച്ച്ഒ ജി. ശ്രീകുമാര്‍, റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്)യുടെ പുനലൂര്‍ എഎസ്‌ഐ തില്ലൈ നടരാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അബ്ദുല്‍ അസീസിന്റെ പക്കല്‍ നിന്നാണ് ആദ്യം…

Read More

പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ സംഘത്തെ കണ്ടെത്തിയതായി സൂചന; സൈന്യവുമായി ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ സംഘവും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ട്.കുല്‍ഗാം വനമേഖലയില്‍വെച്ചാണ് വെടിവയ്പ്പുണ്ടായത്. കുല്‍ഗാമില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകരര്‍ സൈന്യത്തിന് നേരെ വെടിവെച്ചത്. സൈന്യം തിരിച്ചടിച്ചു. കഴിഞ്ഞ 5 ദിവസത്തിനിടെ നാലിടങ്ങളില്‍ സൈന്യം ഇവര്‍ക്ക് അടുത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് ദുര്‍ഘടമായ മേഖലകളില്‍ തിരച്ചില്‍ നടത്തുന്നത്. അനന്ത്നാഗിലെ ഹാപ്പെത് നഗര്‍ ഗ്രാമത്തില്‍വെച്ചാണ് ആദ്യം ഭീകരരെ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. പക്ഷെ ഇവര്‍ സൈന്യമെത്തുംമുന്‍പേ കടന്നുകളഞ്ഞു. തുടര്‍ന്ന് കുല്‍ഗാം…

Read More

ബോക്സ് ഓഫീസിൽ ചരിത്രം രചിച്ച് ‘തുടരും’ 50 കോടി ക്ലബ്ബിൽ

തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം തുടരും 50 കോടി ക്ലബിൽ ഇടം നേടി. മൂന്ന് ദിവസം കൊണ്ടാണ് സിനിമയുടെ ഈ നേട്ടം എന്നാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ അതിവേഗ 50 കോടി ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് ചിത്രം എത്തിയിരിക്കുകയാണ്. മോഹൻലാൽ നായകനായ എമ്പുരാൻ എന്ന ചിത്രമാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനപ്രീതി കണക്കിലെടുക്കുമ്പോള്‍…

Read More

കാറിൽ ലഹരി വിൽപന നടത്തിയ യുവാവിനെ പിടികൂടി

മലപ്പുറം: കാറിൽ ലഹരി വിൽപന നടത്തിയ യുവാവിനെ പിടികൂടി. പാക്കടപ്പുറായ ബാലൻ പീടിക സ്വദേശി മുഹമ്മദ് ജൽജസാണ് പിടിയിലായത്. പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഉദ്യോഗസ്ഥരും കണ്ണമംഗലം കർമ്മ സേന അംഗങ്ങളും നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. 11.267ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഇയാൾ കാറിൽ ലഹരി വിൽപന നടത്തിയിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

Read More

അപകടത്തിൽപ്പെട്ട കാറിൽ നിന്നും ഭാര്യയെ ഉപേക്ഷിച്ച്  രക്ഷപ്പെട്ടു; ഭർത്താവ് അറസ്റ്റിൽ

തൊടുപുഴ: ആലടിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്നു ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷാണ് രക്ഷപ്പെട്ടത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഭാര്യ നവീനയെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. മദ്യലഹരിയിലായിരുന്ന സുരേഷ് അപകടം ഉണ്ടാകുന്നതിനു മുന്‍പ് വാഹനത്തില്‍നിന്നു ചാടുകയായിരുന്നു. ശനിയാഴ്ച രാത്രി ഇടുക്കി ഉപ്പുതറയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെയാണു കാറില്‍ സ്ത്രീ കുടുങ്ങിക്കിടക്കുന്ന കാര്യം മറ്റുള്ളവര്‍ അറിയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് നവീനയെ ആശുപത്രിയില്‍ എത്തിച്ചത്. ഭാര്യയെ അപായപ്പെടുത്തുന്നതിനായി സുരേഷ് മനഃപൂര്‍വം…

Read More

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലക്ക്; വാർത്ത നിഷേധിച്ച് പി കെ ശ്രീമതി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത നിഷേധിച്ച് മുതിര്‍ന്ന നേതാവ് പി കെ ശ്രീമതി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പി കെ ശ്രീമതി വിലക്ക് വാര്‍ത്ത നിഷേധിച്ചത്. വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും, പിന്‍വലിക്കണമെന്നും പി കെ ശ്രീമതി കുറിപ്പില്‍ വ്യക്തമാക്കി. ഈ മാസം 19 ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ പി കെ ശ്രീമതിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial