ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകരെ സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവ സംവിധായകരെ സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക. ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരെയാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ സസ്‌പെന്‍ഡ് ചെയതത്. ലഹരി ഉപയോഗിക്കുന്നവരുമായി ഒരു തരത്തിലും സഹകരിക്കാന്‍ തയ്യാറാവില്ലെന്ന് നേരത്തെ ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. ലഹരിയുമായി പിടിയിലായ മേക്കപ്പ്മാനെ അന്നു തന്നെ ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തിരുന്നു ലഹരിയില്‍ വലിപ്പ – ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക പ്രസിഡന്റ് സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു. ഇന്ന് വെളുപ്പിന് രണ്ടുമണിക്ക് ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ…

