Headlines

kerala14.in

കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍

        കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുത്തേറ്റ് മരിച്ച നിലയിലിലാണ് ബംഗലൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയേയും മകളേയും പൊലീസ് ചോദ്യം ചെയ്യുന്നു. പോസ്റ്റ്‌മോര്‍ട്ടമുള്‍പ്പടെയുള്ള നടപടികള്‍ക്കായി ഓം പ്രകാശിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയാണ് കൊലയ്ക്ക് പിന്നിലെന്ന ആരോപണം ഉയരുന്നുണ്ട്. രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കര്‍ണാടക കേഡര്‍ 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ്, സംസ്ഥാന ഡിജിപിയായും ഐജിപിയുമായും സേവനമനുഷ്ഠിച്ചയാളാണ്….

Read More

പിൻഭാഗത്തിന്റെ വലിപ്പം കൂട്ടാൻ ശ്രമം: യുവതി മരിച്ചു

നിതംബത്തിൽ ചെയ്‌ത കോസ്‌റ്റിക് സർജറി പാളിയതിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം. മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ കൊളംബിയൻ സ്വദേശി മറിയ പെനലോസ കാബ്രേര (31) ആണ് ന്യൂയോർക്കിൽ മരിച്ചത്. ബട്ട് ലിഫ്റ്റ് ഇംപ്ലാൻ്റ് നീക്കം ചെയ്യാനുള്ള പ്രക്രിയക്കിടെ കാബ്രേരയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചു. ഡോക്ടർ നൽകിയ ലിഡോകെയ്ൻ ഇഞ്ചെക്ഷൻ ആണ് വില്ലനായത്. അന്വേഷണത്തിൽ ഡോക്ടർ വ്യാജനാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Read More

ലഖ്‌നൗവിൽ ഓടുന്ന കാറിൽ ബലാത്സംഗ ശ്രമത്തെ ചെറുത്തതിനെത്തുടർന്ന് സ്ത്രീയെ കുത്തിക്കൊന്നു

ലഖ്‌നൗവിൽ ഓടുന്ന കാറിൽ ബലാത്സംഗ ശ്രമത്തെ ചെറുത്തതിനെത്തുടർന്ന് സ്ത്രീയെ കുത്തിക്കൊന്നു. വനിതാ ബ്യൂട്ടീഷ്യനാണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഒരാൾ ഇപ്പോഴും ഒളിവിലാണ്.26 വയസ്സുള്ള ബ്യൂട്ടീഷ്യനെ ഒരു വിവാഹത്തിന് മൈലാഞ്ചിയിടാൻ സുധാൻഷു എന്നയാൾ വിളിക്കുകയായിരുന്നു. ബ്യൂട്ടീഷ്യനെയും സഹോദരിയെയും അജയ്, വികാസ്, ആദർശ് എന്നീ മൂന്ന് പുരുഷന്മാർ സുധാൻഷു അയച്ച ചുവന്ന കാറിൽ കൂട്ടിക്കൊണ്ടുപോയി. ജോലി പൂർത്തിയാക്കിയ ശേഷം, രണ്ട് സ്ത്രീകളും രാത്രി വൈകി വീട്ടിലേക്ക് മടങ്ങാൻ ഇവരോടൊപ്പം പുറപ്പെട്ടു. എന്നാൽ, തിരികെ പോകുമ്പോൾ,…

Read More

ഷൈന്‍ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് വൈകും

കൊച്ചി: ഷൈന്‍ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് വൈകും. കൂടിയാലോചനയ്ക്ക് ശേഷമാകും രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ എന്നു വേണമെന്ന് തീരുമാനമാകുക. നിലവിലെ മൊഴി വിശദമായി പരിശോധിക്കും. തിങ്കളാഴ്ച കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷമാകും തുടര്‍ നടപടികള്‍ എന്ത് വേണമെന്ന് തീരുമാനിക്കുക. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിന് ശേഷം ഈ മാസം 22ന് ഹാജരാകാന്‍ ഷൈനിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ 22ന് തനിക്ക് അസൗകര്യം ഉണ്ടെന്നും 21ന് ഹാജരാകാമെന്നും…

Read More

എഡിജിപി അജിത് കുമാറിന് വീണ്ടും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് വീണ്ടും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ. ആറാം തവണയാണ് വിശിഷ്ട സേവാ മെഡലിന് അജിത് കുമാറിനെ ഡിജിപി ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തില്‍ അഞ്ചുതവണയും കേന്ദ്രം മെഡല്‍ നിരസിക്കുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയതിനു പിന്നാലെയാണ് ശുപാര്‍ശ. സംസ്ഥാനത്തിന്റെ അടുത്ത ഡിജിപിയാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ അജിത് കുമാറും ഉള്‍പ്പെട്ടിരിക്കെയാണ് ഡിജിപിയുടെ നടപടി. അജിത് കുമാറിന്റെ…

Read More

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി: മര്‍മചികിത്സാ കേന്ദ്രം ഉടമ അറസ്റ്റില്‍

തൃശൂര്‍: കൊടകരയില്‍ മര്‍മ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തെ തുടർന്ന് സ്ഥാപന ഉടമ പോലീസ്അറസ്റ്റ് ചെയ്തു.വല്ലപ്പാടിയിലുള്ള സ്വകാര്യ  സ്ഥാപനത്തില്‍ ചികിത്സക്കെത്തിയ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തി എന്ന പേരിൽ വട്ടേക്കാട് ദേശത്ത് വിരിപ്പില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍(47) ആണ് പിടിയിലായത്. ഈ മാസം 15നാണ് സംഭവം. വലതുകൈയുടെ തരിപ്പിന് ചികിത്സയ്ക്കായി എത്തിയ തൃക്കൂര്‍ സ്വദേശിനിയായ യുവതിയെ ആണ് ഇയാള്‍ പീഡിപ്പിച്ചതായി പറയുന്നത്.. ഉഴിച്ചിലിനായി വനിതാ ജീവനക്കാര്‍ ഉണ്ടായിരിക്കെ അവരെ ഒഴിവാക്കി ചികിത്സയുടെ മറവില്‍ സെബാസ്റ്റ്യന്‍ യുവതിയെ നിര്‍ബന്ധിച്ച് വിവസ്ത്രയാക്കുകയും…

Read More

സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി; സംസ്ഥാന പ്രവേശനോത്സവം ആലപ്പുഴയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് സ്കൂൾ തുറക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ തുറക്കുന്നതിന് മുൻപ് യൂണിഫോമും അരിയും വിതരണം ചെയ്യും. മെയ് 10നകം പാഠപുസ്തകം വിതരണം പൂർത്തിയാക്കും.സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിലാണ് നടത്തുകയെന്നും മന്ത്രി പറഞ്ഞു. അതേസമയം, പിഎം ശ്രീ വിഷയം അടുത്ത മന്ത്രിസഭ യോഗത്തിൽ ചർച്ച ചെയ്തേക്കുമെന്ന് മന്ത്രി പറഞ്ഞു.വിഷയത്തിൽ ബിജെപി ഇതര സർക്കാരുകളോട് കാണിക്കുന്ന നയം കേന്ദ്രം വിളിച്ച യോഗത്തിൽ ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

‘ഡിയര്‍ ലാലേട്ടാ’ മോഹൻലാലിന് സമ്മാനമായി ലയണൽ മെസിയുടെ കയ്യൊപ്പുചാര്‍ത്തിയ ജേഴ്‌സി, വീഡിയോ

ഫുട്ബോൾ പ്രേമികളുടെ ഇതിഹാസ താരമാണ് ലയണല്‍ മെസി. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള അദ്ദേഹത്തിന്റെ കടുത്ത ആരാധകരിൽ ഒരാളാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാൽ. ആ ആരാധകന് ഇന്നൊരു ഗിഫ്റ്റ് കിട്ടി. അതാണ് സോഷ്യൽ മീഡിയയെ ഒന്നാകെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. സാക്ഷാല്‍ ലയണല്‍ മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്‌സിയാണ് മോഹൻലാലിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. പ്രിയ താരത്തിന്റെ ജേഴ്സി കയ്യിൽ കിട്ടിയ സന്തോഷം മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കിടുകയും ചെയ്തു. ‘ഡിയര്‍ ലാലേട്ടാ’ എന്നാണ് ജേഴ്സിയിൽ മെസി എഴുതിയിരിക്കുന്നത്. ഡോ. രാജീവ് മാങ്കോട്ടില്‍,…

Read More

916 മുദ്ര പതിപ്പിച്ച വ്യാജസ്വർണം പണയം വയ്ക്കാനായി ബാങ്കിലെത്തി;നാലു പേർ അറസ്റ്റിൽ

കാസർകോട്: കരിന്തളം സഹകരണ ബാങ്കിൽ വ്യാജ സ്വർണം പണയപ്പെടുത്തി പണം തട്ടാൻ ശ്രമം. 4 പേർക്കെതിരെ കേസെടുത്തു. ബുധനാഴ്ച്ച സ്വർണം പണയം വച്ച് പണം എടുക്കാനായി 26.400 ഗ്രാം വ്യാജ സ്വർണവുമായാണ് ഇവർ ബാങ്കിലെത്തിയത്. 916 മുദ്ര പതിപ്പിച്ച വ്യാജ സ്വ‍ർണമാണ് കൊണ്ടു വന്നത്. ജീവനക്കാർക്ക് സംശയം തോന്നിയതോടെ കൂടുതൽ പരിശോധന നടത്തുകയും ഇത് വ്യാജ സ്വർണമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ബാങ്ക് അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. വ്യാജ സ്വർണം പണയംവയ്ക്കാൻ ശ്രമിച്ചതിന് കൊല്ലംപാറയിലെ വി.രമ്യ (32), കരിന്തളം സ്വദേശികളായ…

Read More

ലഹരിക്ക് അടിമപ്പെട്ട് മാനസിക പ്രശ്‌നങ്ങളുണ്ടാകുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും ആരംഭിക്കും: മുഖ്യമന്ത്രി

      തിരുവനന്തപുരം : ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്‌നങ്ങളുണ്ടാകുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരിക്ക് അടിമപ്പെടുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമല്ല സർക്കാർ സ്വീകരിക്കുന്നത്. അവരെ തിരുത്തി സമൂഹത്തോടൊപ്പം ചേർത്തുകൊണ്ടുപോകാനാണ് ശ്രമം. സാധാരണജീവിതത്തിലേക്ക് മടങ്ങിവരുന്നവരെ ഉൾക്കൊള്ളുന്ന തരത്തിൽ സമൂഹവും മാറണം. അവർ വീണ്ടും ലഹരിയിലേക്ക് തിരിയാതിരിക്കാനുള്ള ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ അധ്യയന വർഷത്തിൽ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial