Headlines

kerala14.in

ഭർത്താവിനൊപ്പം വിരുന്നിന് വന്ന നവവധു കാമുകനൊപ്പം ഒളിച്ചോടി

പരപ്പനങ്ങാടി:വിവാഹ പിറ്റേന്ന് സ്വന്തം വീട്ടിൽ വിരുന്നിനെത്തിയ ഇരുപത്തിനാലുകാരിയായ യുവതി കാമുകനോടൊപ്പം പോയി. പരപ്പനങ്ങാടി ഉള്ളണത്താണ് സംഭവം. വെള്ളിയാഴ്ചയായിരുന്നു വിവാഹം. ശനിയാഴ്ച ഉള്ളണത്തെ വീട്ടിലേക്ക് ഭർത്താവിനോടൊപ്പം വിരുന്നെത്തിയിരുന്നു. ഉച്ചക്ക് ശേഷം ഭർതൃഗൃഹത്തിലേക്ക് തിരിച്ചു പോകുന്നതിനിടെ പുത്തരിക്കലിൽ വെച്ച് ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് ഭർത്താവിനോട് കാർ നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് കാത്തു നിന്ന കാമുകനോടപ്പം ഒളിച്ചോടുകയായിരുന്നു.  ഇതോടെ ബന്ധുക്കൾ പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. കാമുകന്റെ താനൂരിലെ വീട്ടിൽ നിന്നും യുവതിയെ പോലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. കാമുകനോടപ്പം…

Read More

ഇന്ത്യ-പാക് വെടിനിർത്തൽ കരാറിന് ശേഷം പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകൾ പുനരാരംഭിച്ച് യുഎഇ വിമാന കമ്പനികള്‍.

ദുബൈ: ഇന്ത്യ-പാക് വെടിനിർത്തൽ കരാറിന് ശേഷം പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകൾ പുനരാരംഭിച്ച് യുഎഇ വിമാന കമ്പനികള്‍. വെടിനിര്‍ത്തല്‍ കരാറിന് ശേഷം വ്യോമപാത തുറന്നായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ദിവസങ്ങളോളം നീണ്ടു നിന്ന ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സും ഇത്തിഹാദ് എയര്‍വേയ്സും പാകിസ്ഥാനിലേക്കുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച മുതല്‍ യുഎഇയ്ക്കും പാകിസ്ഥാനും ഇടയിലുള്ള സര്‍വീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അറിയിപ്പ്. ഇന്ന് പകല്‍സമയത്തെ തെരഞ്ഞെടുത്ത ചില…

Read More

15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസ് അസം സ്വദേശിയായ പ്രതി പിടിയിൽ

     

കോഴിക്കോട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. അസം സ്വദേശി നസിദുൽ ഷെയ്ഖ് ആണ് അറസ്റ്റിലായത്. 2024 ലാണ് 15 കാരിയായ വെസ്റ്റ് ബംഗാൾ സ്വദേശിയെ തട്ടിക്കൊണ്ടു പോകുന്നത്. ഹരിയാനയിൽ എത്തിച്ച കുട്ടിയെ 25,000 രൂപക്ക് ഹരിയാന സ്വദേശി സുശീൽ കുമാറിന് വിൽക്കുകയായിരുന്നു. കുട്ടിയെ തട്ടി കൊണ്ടു പോയ അസം സ്വദേശിയായ നസിദുൽ ഷെയ്ഖിനെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ട്രെയിനിൽ കൊണ്ടു വരുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം…

Read More

പാക് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജവാന് വീരമൃത്യു

ഡൽഹി: വീണ്ടും ഒരു ജവാൻ കൂടി വീരമൃത്യു വരിച്ചു. ഉധംപൂരിലെ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജവാനാണ് വീരമൃത്യു വരിച്ചത്. രാജസ്ഥാനിലെ ജുൻജുനു സ്വദേശി സുരേന്ദ്ര കുമാറാണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ വ്യോമസേനയുടെ മെഡിക്കൽ വിഭാഗത്തിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

Read More

വന്ദന ദാസ് കൊലകേസ്  വിചാരണ നടപടികൾ  നീട്ടിവച്ചു

കൊല്ലം: ഏറെ കോളിളക്കം സൃഷ്ടിച്ച ഡോക്ടർ വന്ദന ദാസ് കൊലക്കേസിലെ വിചാരണ നടപടികൾ നീട്ടിവെച്ചു. പ്രതിഭാഗത്തിന് വേണ്ടി ഹാജരായ രണ്ട് അഭിഭാഷകരും മരിച്ച സാഹചര്യത്തിലാണ് കോടതി വിചാരണ നടപടികൾ നീട്ടിവെച്ചത്. പ്രതിഭാഗത്തിന് പുതിയ അഭിഭാഷകനെ കണ്ടെത്താനുള്ള സമയവും കോടതി നിലവിൽ അനുവദിച്ചിട്ടുണ്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദന ദാസിനെ 2023 മേയ് 10 ന് പുലർച്ചെയാണ് സന്ദീപ് എന്ന അക്രമി കുത്തിക്കൊലപ്പെടുത്തിയത്. അഡ്വ. ബി എ ആളൂ‍രായിരുന്നു നന്ദന വധകേസിലെ പ്രതിഭാഗം വക്കീലിൽ ഒരാൾ. കഴിഞ്ഞ…

Read More

സ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : സ്കൂൾ പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് വലിയ തുക പിരിക്കുന്ന പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഗവ. സ്കൂളുകൾ അടക്കം പല സ്കൂളുകളും പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് നിർബന്ധമായി അയ്യായിരത്തോളം രൂപവരെ പിരിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ പണപ്പിരിവ്. എന്നാൽ പിടിഎ ഫണ്ടുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും ഇതിൽ പറയുന്ന തുകയ്ക്കപ്പുറം പിരിക്കാൻ പാടില്ല എന്ന് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.                                                                              സർക്കാർ നിർദ്ദേശങ്ങൾ മറികടന്ന് പ്രവർത്തിക്കുന്ന…

Read More

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിനു ശമനം; ഇരു രാജ്യങ്ങളും തമ്മില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിനു ധാരണ

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിനു ശമനം. ഇരു രാജ്യങ്ങളും തമ്മില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിനു ധാരണയായി. ഇന്ന് വൈകീട്ട് 5 മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി സ്ഥിരീകരിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എക്‌സില്‍ കുറിപ്പിട്ടിരുന്നു. എന്നാല്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇല്ല എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 3.35നു പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ഇന്ത്യന്‍…

Read More

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 107 ഗ്രാം സ്വര്‍ണം മോഷണം പോയതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 107 ഗ്രാം സ്വര്‍ണം മോഷണം പോയതായി പരാതി. ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നാണ് സ്വര്‍ണം കാണാതായിരിക്കുന്നത്. ലോക്കറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്വര്‍ണം തൂക്കി നല്‍കുകയും തിരികെ വയ്ക്കുകയുംചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Read More

കൃത്രിമ രേഖകൾ ഉണ്ടാക്കി 80 ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിൽ‌ ജീവനക്കാരി പിടിയിൽ

ആലപ്പുഴ: തത്തംപള്ളി സഹൃദയ ആശുപത്രിയിൽ നിന്നും 80 ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിൽ‌ ജീവനക്കാരി പിടിയിൽ. തത്തംപള്ളി കുളക്കാടു വീട്ടിൽ ദീപമോൾ കെസി(44)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരുന്നതിനിടെയാണ് ദീപമോൾ പണം തട്ടിയത്. സംഭവത്തിൽ ആലപ്പുഴ നോർത്ത് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികളിൽ നിന്നും ബിൽ പ്രകാരമുള്ള തുക കൈപ്പറ്റിയശേഷം രോഗികൾക്ക് ചികിത്സയിൽ ഇളവ് നൽകിയതായി കാണിച്ചുള്ള കൃത്രിമ രേഖയുണ്ടാക്കി ആശുപത്രി അധികൃതരെ കാണിച്ചായിരുന്നു പ്രതി…

Read More

കോഴിക്കോട് തൊട്ടിൽപ്പാലം റോഡിൽ അമിതവേഗത്തിലെത്തിയ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കുറ്റ്യാടി: കോഴിക്കോട് തൊട്ടിൽപ്പാലം റോഡിൽ അമിതവേഗത്തിലെത്തിയ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പൂളക്കണ്ടി സ്വദേശിയായ അടുക്കത്ത് നബീൽ(43) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് നബീൽ ബൈക്കിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ നബീൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന നബീൽ സഞ്ചരിച്ച ബൈക്കിൽ അമിത വേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തലശ്ശേരി-തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ദേവരാഗം ബസാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial