രാജ്യത്ത് രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാർ ഉടൻ രാജ്യം വിടണമെന്ന് അമേരിക്ക
രാജ്യത്ത് രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാർ ഉടൻ രാജ്യം വിടണമെന്ന് അമേരിക്ക.അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി ഡിപാർട്‌മെൻ്റിൻ്റേതാണ് മുന്നറിയിപ്പ്. ‘അനധികൃത അന്യഗ്രഹജീവികൾക്കുള്ള സന്ദേശം’ എന്ന തലക്കെട്ടിലാണ് ഈ സന്ദേശം പുറത്ത് വന്നിരിക്കുന്നത്. രാജ്യത്ത് രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാർ 30 ദിവസത്തിനുള്ളിൽ രാജ്യംവിടണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഉത്തരവില്‍ പറയുന്നത്. രാജ്യത്ത് മുപ്പത് ദിവസത്തിലധികം കഴിയുന്ന വിദേശികൾ സർക്കാർ സംവിധാനത്തിൽ രജിസ്‌റ്റർ ചെയ്യണമെന്നും ഇല്ലാത്ത പക്ഷം നിയമനടപടികൾ നേരിടേണ്ടിവരും. കനത്ത പിഴയടക്കം നിയമനടപടികള്‍ നേരിടേണ്ടി വരും മുന്നറിയിപ്പുണ്ട്. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ്…

