വ്യാപാരിയെ ഹോട്ടൽ മുറിയിൽ കെട്ടിയിട്ട് 20 കോടിയിലേറെ വില വരുന്ന വജ്രാഭരണങ്ങൾ കവർന്ന കേസിലെ പ്രതികൾ പിടിയിലായി
ചെന്നൈ: വടപളനിയിൽ 20 കോടി രൂപയുടെ വജ്രങ്ങൾ മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്ന നാലംഗ സംഘം ടോൾ പ്ലാസ കടക്കാൻ ശ്രമിക്കുന്നതിനിടെ ശിവകാശിക്ക് സമീപം അറസ്റ്റിലായി. ചെന്നൈ പോലീസിന്റെ മുന്നറിയിപ്പിനെ തുടർന്ന് തൂത്തുക്കുടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വ്യാപാരിയെ ഹോട്ടൽ മുറിയിൽ കെട്ടിയിട്ട് 20 കോടിയിലേറെ വില വരുന്ന വജ്രാഭരണങ്ങൾ കവരുകയായിരുന്നു ചെന്നൈ അണ്ണാനഗർ സ്വദേശിയായ ചന്ദ്രശേഖറിനെയാണ് വട പളനിയിലുള്ള ഹോട്ടലിൽ വിളിച്ചുവരുത്തി കെട്ടിയിട്ട് വജ്രാഭരണങ്ങൾ കവർന്നത്. മറ്റൊരു വജ്ര വ്യാപാരിയായ ലണ്ടൻ രാജനേയും ഇയാളുടെ കൂട്ടാളിയേയും…

