പിഎം കിസാൻ സാമ്പത്തിക സഹായത്തിന്റെ മറവി ഓൺലൈൻ തട്ടിപ്പ്
തിരുവനന്തപുരം: പലതരം സൈബർ തട്ടിപ്പുകൾ കണ്ടിട്ടുണ്ടെങ്കിലും കർഷകരെ മാത്രം ലക്ഷ്യമിട്ടുള്ള പുതിയ ഓൺലൈൻ തട്ടിപ്പ് സംഘം സജീവമാണെന്ന് റിപ്പോർട്ട്. പിഎം കിസാൻ സാമ്പത്തിക സഹായത്തിന്റെ മറവിലാണ് തട്ടിപ്പ്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വിവിധ കേസുകളിലായി 14 ലക്ഷത്തോളം രൂപ നഷ്ടമായി. പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നായി പതിനഞ്ചോളം പരാതികൾ നിലവിൽ സൈബർ പോലീസിനു ലഭിച്ചിട്ടുണ്ട്. ‘പിഎം കിസാൻ’ യോജനയെക്കുറിച്ച് വിവരിക്കുന്ന സന്ദേശവും ഒപ്പം ആപ്ലിക്കേഷൻ ഫയലും (എപികെ) വാട്സാപ്പിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ്. ആപ്ലിക്കേഷൻ ഫയൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ…

