kerala14.in

വഖഫ് ബില്‍ രാജ്യസഭയും പാസ്സാക്കി; പ്രതിപക്ഷ ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും പാസ്സാക്കി. 12 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഇന്നു പുലര്‍ച്ചെ 1.10ഓടെ ആണ് രാജ്യസഭയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. 128 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 95 എംപിമാര്‍ എതിര്‍ത്തു. ബില്ലിനെ എതിര്‍ക്കുമെന്ന് ഇന്നലെ രാവിലെ പ്രഖ്യാപിച്ച ബിജെഡി വൈകിട്ടോടെ മനസ്സാക്ഷി വോട്ടിന് അംഗങ്ങളോട് നിര്‍ദേശിക്കുകയായിരുന്നു. വഖഫ് ഭേദഗതി ബില്‍ ഇന്നലെ ലോക്‌സഭയും അംഗീകരിച്ചിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗീകാരം ലഭിച്ചതോടെ, രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമാകും. ബില്ലിലെ വ്യവസ്ഥകളിൽ കേരള എംപിമാരായ ജോൺ…

Read More

പശു വിൽപ്പനയുടെ പേരിലും ഓൺലൈൻ തട്ടിപ്പ്; കണ്ണൂർ സ്വദേശിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി

കണ്ണൂർ: പശു വിൽപ്പനയുടെ പേരിലും ഓൺലൈൻ തട്ടിപ്പ്. മട്ടന്നൂർ സ്വദേശിയായ കുമ്മാനം സ്വദേശി റഫീഖിന് ഒരു ലക്ഷം രൂപ നഷ്ടമായി. സംഭവത്തിൽ കണ്ണൂർ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. റഫീഖ് യുട്യൂബിലൂടെയാണ് പശുവിനെ വിൽക്കാനുണ്ടെന്ന പരസ്യം കണ്ടത്. വിഡിയോയിൽ ഉള്ള നമ്പറിൽ ബന്ധപ്പെട്ടു. രാജസ്ഥാനിലെ സംഘമാണ് കച്ചവടത്തിന്റെ മറുവശത്ത്. 10 പശുക്കളും രണ്ട് എരുമയും അടക്കം 5.60 ലക്ഷം രൂപക്ക് കച്ചവടം ഉറപ്പിച്ചു. എല്ലാം വാട്സ്ആപ്പിലൂടെയാണ് നടന്നത് ഒരു ലക്ഷം രൂപയാണ് അഡ്വാൻസായി ആവശ്യപ്പെട്ടത്. ബിൽ അയച്ചു…

Read More

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി, ആറ് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം: കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി ആറ് വയസ്സുകാരൻ മരിച്ചു. അരുവിക്കര മലമുകളില്‍ അദ്വൈത് ആണ് മരിച്ചത്. അംബു – ശ്രീജ ദമ്പതികളുടെ മകനാണ്. അരുവിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടിലെ റൂമിലെ ജനലില്‍ ഷാള്‍ കൊണ്ട് കളിച്ചുകൊണ്ടിരുന്നപ്പോള്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു എന്നാണ് വിവരം. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അപ്പൂപ്പനും അമ്മൂമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തു. മൃതദേഹം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്

Read More

പാർട്ടി കോണ്‍ഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം

മധുര: പാർട്ടി കോണ്‍ഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ ഉടൻ തന്നെ മധുരയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് കുടുംബാംഗങ്ങള്‍ അറിയിക്കുന്നത്. പാർട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനിടെയാണ് മണിക്ക് ശാരീരിക അസ്വസ്ഥത നേരിട്ടത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇടുക്കിയില്‍ നിന്നുള്ള മുതിർന്ന നേതാവായ അദ്ദേഹം സിപിഎം സംസ്ഥാന സമിതി അംഗമാണ്

Read More

സഹോദരനെ മര്‍ദിച്ച് യുവതിയെ ബലാത്സംഗംചെയ്തു; സംഭവം ബെംഗളൂരുവില്‍, പ്രതികള്‍ പിടിയില്‍

       ബെംഗളൂരു: കെആര്‍ പുരം റെയില്‍വേ സ്റ്റേഷന് സമീപം സഹോദരനെ മര്‍ദിച്ച് അവശനാക്കിയശേഷം ബിഹാര്‍ സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കര്‍ണാടക കോലാര്‍ സ്വദേശികളായ ആസിഫ്, സയ്യിദ് മുസ്ഹര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. യുവതിയെ ബലാത്സംഗംചെയ്തത് ആസിഫാണെന്നും യുവതിയുടെ സഹോദരനെ മര്‍ദിച്ച് അവശനാക്കിയത് സയ്യിദ് മുസ്ഹറാണെന്നും വൈറ്റ്ഫീല്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കമ്മീഷണര്‍ അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കെആര്‍ പുരം റെയില്‍വേ സ്റ്റേഷന് സമീപത്താണ് യുവതി ബലാത്സംഗത്തിനിരയായത്….

Read More

ആശാ വര്‍ക്കേഴ്സുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം; സമരവുമായി മുന്നോട്ട് പോകുമെന്ന് ആശമാര്‍

        സമരത്തിന്റെ അമ്പത്തിമൂന്നാം ദിനം ആശാ വര്‍ക്കേഴ്‌സുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. ആശാ വര്‍ക്കേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ പഠിയ്ക്കാന്‍ കമ്മിഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം യൂണിയനുകള്‍ തള്ളി. ചര്‍ച്ചയില്‍ തീരുമാനമായില്ലെന്ന് ആശാവര്‍ക്കേഴ്‌സ് പറഞ്ഞു. ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ച നടത്തുമെന്നും സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്നും ആശാ വര്‍ക്കേഴ്‌സ് വ്യക്തമാക്കി. സര്‍ക്കാര്‍ കൂടെയുണ്ടെന്നത് എല്ലായ്‌പ്പോഴും പറയുന്നുണ്ട്. അതിനെ എല്ലാവരും വളരെ പോസിറ്റീവ് ആയാണ് എടുക്കുന്നത്. ഗവണ്‍മെന്റിന് ആശ വര്‍ക്കേഴ്‌സിനോട് അനുഭാവമുണ്ടെന്നും ഓണറേറിയം വര്‍ധിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും…

Read More

ഒമാനില്‍ പർവ്വതാരോഹണത്തിനിടെ വീണ് വിനോദസഞ്ചാരിക്ക് പരിക്ക്

മസ്കറ്റ്: ഒമാനില്‍ പർവ്വതാരോഹണത്തിനിടെ വീണ് വിനോദസഞ്ചാരിക്ക് പരിക്ക്. മസ്‌കത്ത് ഗവർണറേറ്റ് ബൗഷർ വിലായത്തിലെ പർവത പ്രദേശങ്ങളിലൊന്നിലാണ് കഴിഞ്ഞ ദിവസം അപകടം നടന്നത്. അപകടം നടന്ന ഉടൻ തന്നെ റോയൽ ഒമാൻ പൊലീസ് ഏവിയേഷൻ യൂണിറ്റ് സ്ഥലത്തെത്തി. വിനോദസഞ്ചാരിയെ ഹെലികോപ്റ്റർ മാര്‍ഗം ഖൗല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പർവതാരോഹകന് വേണ്ട വൈദ്യസഹായം ഉറപ്പാക്കിയതായി അധികൃതർ അറിയിച്ചു.

Read More

സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിൽ നിരോധിച്ച് അബുദാബി.

ദുബായ്: സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിൽ നിരോധിച്ച് അബുദാബി. 40-ലധികം ഉൽപ്പന്നങ്ങൾ യുഎഇ വിപണിയിൽ മായം കലർന്നതും സുരക്ഷിതമല്ലാത്തതുമായി കണക്കാക്കിയിട്ടുണ്ട്. പട്ടികയിൽ, ബോഡി ബിൽഡിംഗ്, ലൈംഗിക വർദ്ധനവ്, ഭാരം കുറയ്ക്കൽ, സൗന്ദര്യവർദ്ധക വസ്തുക്കൾ അല്ലെങ്കിൽ മറ്റ് ആരോഗ്യ സംബന്ധമായ കാരണങ്ങൾക്കായി വിപണനം ചെയ്യുന്ന മായം കലർന്നതോ മലിനമായതോ ആയ സപ്ലിമെന്റുകൾ ഉൾപ്പെടുന്നു. ഇത്തരം ഉൽപ്പന്നങ്ങൾ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി. ഈ ഉൽപ്പന്നങ്ങളിൽ ചിലതിൽ യീസ്റ്റ്, പൂപ്പൽ, ബാക്ടീരിയ തുടങ്ങിയ…

Read More

യാത്രകാരന് പാനിക് അറ്റാക്ക് ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് യാത്രതിരിച്ച വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം തുര്‍ക്കിയില്‍ അടിയന്തരമായി ലാൻഡ് ചെയ്തു

ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് യാത്രതിരിച്ച വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം തുര്‍ക്കിയില്‍ അടിയന്തര ലാൻഡ് ചെയ്തതിനെത്തുടർന്ന് 200 ലധികം ഇന്ത്യൻ യാത്രക്കാർ കുടുങ്ങി. തുർക്കിയിലെ വിദൂര ദിയാർബക്കിർ വിമാനത്താവളത്തിൽ (DIY) 16 മണിക്കൂറിലേറെയായി തുര്‍ക്കിയിലെ ഡീയാര്‍ബക്കര്‍ വിമാനത്താവളത്തില്‍ തുടരുകയാണ് യാത്രക്കാര്‍. ബദൽ സംവിധാനം ഒരുക്കാൻ സമയമെടുക്കുന്നതിനാൽ വിമാനം വിമാനത്താവളത്തിൽ ദിയാർബക്കിർ തന്നെ നിലകൊള്ളുകയാണ്. വിമാനത്തിലെ യാത്രക്കാരിലൊരാള്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടാവുകയും വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ലാന്‍ഡിങ്ങിനിടെ വിമാനം സാങ്കേതിക തകരാര്‍ നേരിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്തിലെ സാങ്കേതിക…

Read More

അവധിക്കാല ക്ലാസുകൾക്ക് വിലക്ക്, ട്യൂഷൻ നിശ്ചിത സമയത്ത് മാത്രം; കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ

മലപ്പുറം : സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ അംഗം ഡോ.വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഹൈക്കോടതി വിധി നടപ്പാക്കുന്നു എന്ന് ബന്ധപ്പെട്ട റീജണൽ ഓഫീസർമാരും ചെയർമാനും ഉറപ്പുവരുത്തണമെന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial