kerala14.in

പത്തനംതിട്ട ആസിഡ് ആക്രമണ കേസ് പ്രതി പിടിയിൽ

പത്തനംതിട്ട: കലഞ്ഞൂരിലെ ആസിഡ് ആക്രമണത്തിൽ പ്രതി കൊടുമൺ ഐക്കാട് സ്വദേശി ലിതിൻലാൽ അറസ്റ്റിൽ. ശനിയാഴ്ച രാത്രിയാണ് കലഞ്ഞൂർ സ്വദേശി അനൂപ് കുമാറിനെ നേരെ ആസിഡ് ആക്രമണം ഉണ്ടായത്. ലിതിൻ ലാലിൻ്റെ ഭാര്യയുമായി അനൂപിന് അടുത്ത സൗഹൃദം ഉണ്ടെന്ന സംശയത്തിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിന് ലിതിൻലാൽ മറ്റൊരാളെ ഉപയോഗിച്ച് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൂട്ടുപ്രതിക്കായി കൂടൽ പൊലീസ് അന്വേഷണം നടത്തും.

Read More

ആലപ്പുഴയിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി. സൂര്യ അനിൽകുമാർ (15), ശിവകാമി (16) എന്നിവരെയാണ് കാണാതായത്. ദിശ കാരുണ്യ കേന്ദ്രം ഗേൾസ് ഹോം എന്ന ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് കാണാതായത്. കുട്ടികൾ രണ്ട് പേരും പുലർച്ചെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. സംഭവത്തിൽ പൂച്ചാക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ…

Read More

വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട അധ്യാപിക അറസ്റ്റിൽ

ലേക് വർത്ത്: വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപിക അറസ്റ്റിൽ. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ഇരുപത്തേഴുകാരിയായ ബ്രൂക്ക് ആൻഡേഴ്സൺ എന്ന യുവതിയാണ് അറസ്റ്റിലായത്. തന്റെ വിദ്യാർത്ഥിയുമായി ക്ലാസ്മുറിയിൽ വെച്ച് യുവതി നിരന്തരം ലൈംഗികബന്ധം പുലർത്തിയിരുന്നു എന്നാണ് ആരോപണം. ഹിൽസ്‌ബറോ കൗണ്ടി ഷെരീഫിന്റെ ഓഫിസാണ് (എച്ച്‌സി‌എസ്‌ഒ) അധ്യാപികയെ അറസ്റ്റ് ചെയ്തത്. “ഒരു വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന്” ഫ്ലോറിഡയിലെ അധികാരികൾ ഒരു ഹൈസ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തതായി ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രായപൂർത്തിയാകാത്ത ഒരാളുമായി നിയമവിരുദ്ധമായി ലൈംഗിക…

Read More

തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടം; ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടം. തിരുപ്പൂർ ജില്ലയിലെ കങ്കയത്തിനു സമീപം കാർ മരത്തിൽ ഇടിച്ചു കയറി ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. മൂന്നാറിലെ കേരള വിഷൻ കേബിൾ ഓപ്പറേറ്ററായ രാജ എന്ന നിക്സൺ,ഭാര്യ ജാനകി,മൂത്തമകൾ ഹെമിമിത്ര എന്നിവരാണ് മരിച്ചത്. ഇളയ മകൾ മൗന ഷെറിൻ്റെ നില ഗുരുതരമായി തുടരുന്നു. ഇവർ യാത്ര ചെയ്ത കാർ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഭാര്യ ജാനകി തമിഴ്നാട് ഈറോഡ് ജില്ലയിൽ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ…

Read More

തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി

പത്തനംതിട്ട: തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി. പത്തനംതിട്ട ഇളമണ്ണൂരിൽ തോട്ടിൽ ചൂണ്ടയിടുന്നതിനിടെയാണ് യുവാവിനെ കാണാതായത്. പത്തനംതിട്ട ഇളമണ്ണൂർ സ്വദേശി ബിജോ(30) ജെ വർഗീസിനെയാണ് കാണാതായത്. വിദേശത്തുനിന്നും ബിജോ നാട്ടിലെത്തിയിട്ട് ഒരാഴ്ച ആയതേയുള്ളു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. യുവാവിൻ്റെ ചെരിപ്പ്, ചൂണ്ട എന്നിവ തോട്ടിൻകരയിൽ നിന്നും കണ്ടെത്തി. രാത്രിയിലെ ശക്തമായ മഴ കാരണം തോട്ടിൽ വെള്ളം നിറഞ്ഞിരുന്നു. രാവിലെയാണ് ബിജോയെ കാണുന്നില്ലായെന്ന വിവരം പുറത്തറിയുന്നത്. പിന്നാലെ അടൂർ ഫയർഫോഴ്സ് യൂണിറ്റിൽ ബന്ധുക്കൾ വിവരമറിയിച്ചു. അടൂരിൽ…

Read More

സൗദിയിൽ വാഹന അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തെതുടർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം പാണ്ടിക്കാട് കാരായ സ്വദേശി മാഞ്ചേരി നസ്റുദ്ധീൻ (26) ആണ് ജിദ്ദയിൽ മരിച്ചത്. ജിസാൻ-ജിദ്ദ ഹൈവേയിൽ തിങ്കളാഴ്ച്ച പുലർച്ചെയാണ് അപകടമുണ്ടായത്. ജിദ്ദയുടെ നഗരപരിധിയോട് ചേർന്നുള്ള സ്ഥലത്തായിരുന്നു അപകടം. യുവാവ് ഓടിച്ച മിനി ട്രക്ക് അതേ റോഡിൽ വന്ന ഒരു ട്രൈലറിന്റെ പിന്നിൽ ഇടിച്ചായിരുന്നു അപകടം. മൃതദേഹം ജിദ്ദ മഹ്‌ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. അവിവാഹിതനാണ്. പിതാവ്: ഉസ്മാൻ, മാതാവ്: സഫിയ, സഹോദരിമാർ: ആയിഷ…

Read More

ആലപ്പുഴക്കാരി അനാമിക, കൂട്ടിന് ഭർത്താവും, പ്രണയം നടിച്ച് യുവാവിനെ രാത്രി വിളിച്ച് വരുത്തി, സ്വർണമാല മോഷ്ടിച്ചു

          ആലപ്പുഴ : ആശ്രുപത്രിയിൽ വെച്ച് പരിചയപ്പെട്ട തൈയ്ക്കാട്ടുശേരി സ്വദേശിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി ഒന്നര പവന്‍റെ സ്വർണ്ണമാലയും മൊബൈൽ ഫോണും മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതികൾ പിടിയില്‍. എരമല്ലൂർ ചാപ്രകളം വീട്ടിൽ നിധിൻ, നിധിന്റെ ഭാര്യ അനാമിക, നിധിന്റെ സുഹൃത്ത് സുനിൽ കുമാര്‍ എന്നിവര്‍ ചേർന്നാണ് മോഷണം നടത്തിയത്. എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട തൈയ്ക്കാട്ടുശ്ശരി സ്വദേശിയെ അനാമിക സ്നേഹം നടിച്ച് കഴിഞ്ഞ 17ന് രാത്രി 8.30ന് ചമ്മനാട് അയ്യപ്പക്ഷേത്രത്തിന് സമീപം വിളിച്ചു വരുത്തി…

Read More

ബാറിലെ തർക്കം, നെടുമങ്ങാട് മാർക്കറ്റിലിട്ട് യുവാവിനെ കുത്തിക്കൊന്നു: 3 പ്രതികളെ വയനാട്ടിലെത്തി പിടികൂടി

            നെടുമങ്ങാട് : മദ്യപിച്ച ശേഷമുണ്ടായ തർക്കത്തിനൊടുവിൽ യുവാവിന് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ മൂന്ന് പ്രതികളെ ഒളിസങ്കേതത്തിൽ നിന്നും പിടികൂടി പൊലീസ്.  കേസിലെ രണ്ടാം പ്രതി നെടുമങ്ങാട് പുളിഞ്ചി സ്വദേശി ജാഫർ(38), നാലാം പ്രതി വാളിക്കോട് സ്വദേശി മുഹമ്മദ്‌ ഫാറൂഖ്(44), അഞ്ചാം പ്രതി കാട്ടാക്കട സ്വദേശി മഹേഷ്‌ (48) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് വയനാട് വൈത്തിരിയിൽ നിന്നും പിടികൂടിയത്. അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിറിനെ (26) നെടുമങ്ങാട് മാർക്കറ്റിനുള്ളിൽവെച്ചു കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഒരു സംഘം കുത്തിക്കൊന്നത്. കേസിലെ…

Read More

അബൂദബിയില്‍ മലയാളി യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയില്‍

അബൂദബി:തിരുവനന്തപുരം സ്വദേശിയെ അബൂദബിയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലം കുടവൂര്‍ മടന്തപ്പച്ച ആലുംമൂട്ടില്‍ വീട്ടില്‍ പരേതനായ അബ്ദുല്‍ സത്താറിന്റെ മകന്‍ സുനീര്‍(43) ആണ് മരിച്ചത്. ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മാതാവ്: നസീമ. ഭാര്യ: അനീസ. മക്കള്‍: റംസാന ഫാത്തിമ, റിസ്വാന.

Read More

കൊല്ലത്ത് വിവാഹത്തിന് സാലഡിന്റെ പേരിൽ പൊരിഞ്ഞയടി

കൊല്ലത്ത് സാലഡിന്റെ പേരിൽ പൊരിഞ്ഞയടി. വിവാഹ സല്‍ക്കാരത്തിനിടെ ഇരവിപുരം പിണയ്ക്കലിലെ രാജധാനി ഓഡിറ്റോറിയത്തിലാണ് കാറ്ററിങ്ങ് തൊഴിലാളികള്‍ സാലഡിന്റെ പേരിൽ വേണ്ടി തമ്മില്‍ അടിച്ചത്. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ബിരിയാണി വിളമ്പിയശേഷം കാറ്ററിങ്ങ് തൊഴിലാളികള്‍ ആഹാരം കഴിക്കാനായി തയ്യാറെടുത്തു. ഇവര്‍ പരസ്പരം വിളമ്പിയ ബിരിയാണിയ്ക്കൊപ്പം ചിലര്‍ക്ക് സാലഡ് കിട്ടാതെ വന്നത് ചോദ്യം ചെയ്തായിരുന്നു തര്‍ക്കത്തിന്‍റെ തുടക്കം. പിന്നീട് സാലഡ് കിട്ടിയവരും കിട്ടാത്തവരും തമ്മില്‍ പൊരിഞ്ഞയടിയായി. ഇരു വിഭാഗങ്ങളായി തിരിഞ്ഞ് യുവാക്കള്‍ ഭക്ഷണം വിളമ്പിയ പാത്രങ്ങളുമായും ഏറ്റുമുട്ടി. അക്രമത്തില്‍ നാലു പേര്‍ക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial