ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചതിന് അറസ്റ്റിലായ മലയാളി ആക്ടിവിസ്റ്റും സ്വതന്ത്ര മാധ്യമപ്രവർത്തകനുമായ റിജാസ് സൈദീക്ക് ഡാർക്ക് വെബിൽ സജീവമായിരുന്നുവെന്ന് പോലീസ്
മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചതിന് അറസ്റ്റിലായ മലയാളി ആക്ടിവിസ്റ്റും സ്വതന്ത്ര മാധ്യമപ്രവർത്തകനുമായ റിജാസ് സൈദീക്ക് (26) ഡാർക്ക് വെബിൽ സജീവമായിരുന്നുവെന്ന് പോലീസ്. ഇയാൾ അവിടെയും പ്രകോപനപരമായ അഭിപ്രായങ്ങൾ പങ്കുവയ്ക്കാറുണ്ടായിരുന്നതായി കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ തന്നെ യുവാവിന്റെ ഡാർക്‌വെബിലെ സാന്നിധ്യം കണ്ടെത്തിയെന്നും വിശദമായ അന്വേഷണം നടത്തുന്നതിനിടെ ഭാഗമായി ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ സൈബർ ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മെയ് ഏഴിന് നാഗ്പുരിലെ ഹോട്ടലിൽ നിന്നാണ് റിജാസിനെയും നിയമവിദ്യാർഥിനിയായ സുഹൃത്ത് ഉഷാകുമാരിയെയും അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ…

