kerala14.in

കാട്ടാന ആക്രമണം: പാലക്കാട് ടാപ്പിങ് തൊഴിലാളി മരിച്ചു

പാലക്കാട്: എടത്തുനാട്ടുകരയില്‍ ജനവാസമേഖലയോട് ചേര്‍ന്നുള്ള വനത്തിനുള്ളില്‍ ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാനയുടെ ആക്രമണം മൂലമാണ് മരണം സംഭവിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കോട്ടപ്പള്ളി സ്വദേശിയായ ഉമ്മര്‍ വാല്‍പ്പറമ്പന്‍ (65)ആണ് കൊല്ലപ്പെട്ടത്. പ്രദേശത്തുള്ള റബര്‍ തോട്ടത്തില്‍ രാവിലെ ജോലിയ്ക്ക് പോയതാണ് ഉമ്മര്‍. അതിനുശേഷം ഇയാളെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. എപ്പോഴാണ് സംഭവം നടന്നതെന്ന കാര്യത്തിലും വ്യക്തതയില്ല. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥിരമായി ആനയിറങ്ങുന്ന…

Read More

മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ‘സംസ്‌കൃതി’ പുരസ്‌കാരം വിദ്യാധരന്‍ മാസ്റ്റര്‍ക്ക്

തൃശൂര്‍: 2025ലെ മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ‘സംസ്‌കൃതി’ പുരസ്‌കാരം സംഗീത സംവിധായകന്‍ വിദ്യാധരൻ മാസ്റ്റർക്ക്. ജൂണ്‍ 10 ന് ഗുരുവായൂരില്‍ വെച്ച് നടക്കുന്ന നാലാമത് മാടമ്പ് സ്മൃതി പര്‍വ്വം – 2025 പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അവാര്‍ഡ് സമ്മാനിക്കും. ഡോക്ടര്‍ സുവര്‍ണ്ണാ നാലപ്പാട്ട്, ഗാന രചിയതാവ് ബി.കെ.ഹരിനാരായണന്‍, കവി സുധാകരന്‍ പാവറട്ടി, നടന്‍ മുരുകന്‍ എന്നീവര്‍ അടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. അരനൂറ്റാണ്ടിലേറെയായി സംഗീതം പാടിച്ചും പാടിയും മലയാളിയുടെ മനസ്സില്‍ പാട്ടുകള്‍ നിറച്ച സംഗീത…

Read More

റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് തുപ്പിയത് 31000 ലധികം പേര്‍; 32 ലക്ഷം രൂപ പിഴ ഈടാക്കി റെയില്‍വേ

കൊല്‍ക്കത്ത: റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് തുപ്പിയവരില്‍ നിന്ന് മുപ്പത്തി രണ്ട് ലക്ഷം രൂപ ഈടാക്കി ഈസ്റ്റേണ്‍ റെയില്‍വേ . ഈ വര്‍ഷം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ കണക്കാണ് ഇത്. തുപ്പിയതിനും മാലിന്യം തള്ളിയതിനും 31,576 ആളുകളില്‍ നിന്ന് പിഴ ഈടാക്കി. 32,31,740 ലക്ഷം രൂപയാണ് പിഴ ഈടാക്കിയിരിക്കുന്നത്. ഈ തരത്തില്‍ പിഴ ഈടാക്കുന്ന നടപടികള്‍ അച്ചടക്കം നടപ്പിലാക്കുന്നതിനോടൊപ്പം ദീര്‍ഘകാല മാറ്റം വരുത്തുക എന്നതാണ് ഉദ്ദേശ ലക്ഷ്യമെന്നും ഒരു റെയില്‍വെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ചില യാത്രക്കാര്‍ റെയില്‍വെ…

Read More

സ്വകാര്യ ബസിൽ വെച്ച് പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയുടെ ചിത്രം പുറത്ത് വിട്ട പൊലീസ്

തൃശൂർ: ചാലിശേരിയിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ വെച്ച് പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയുടെ ചിത്രം പുറത്ത് വിട്ട പൊലീസ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ദൃശ്യങ്ങൾ ലഭ്യമായത്. പ്രതിയെ കണ്ടെത്താനായില്ല. ഇയാൾക്കായുള്ള അന്വേഷണം തുടരുകയാണ്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ചാലിശ്ശേരിയിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ വെച്ചാണ് അജ്ഞാതൻ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആഴ്ചകൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചക്ക്…

Read More

കുവൈത്തിലെ ജഹ്‌റയിലെ  ജ്വല്ലറിയിൽ നിന്നും രണ്ട് കിലോഗ്രാം സ്വർണം മോഷ്ടിച്ച പ്രവാസികൾ അറസ്റ്റിൽ.

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റയിലെ ഒരു ജ്വല്ലറിയിൽ നിന്ന് 60,000 കുവൈത്ത് ദിനാറില്‍ കൂടുതൽ വിലമതിക്കുന്ന രണ്ട് കിലോഗ്രാം സ്വർണം മോഷ്ടിച്ചു. ജഹ്‌റ പൊലീസ് സ്റ്റേഷൻ അന്വേഷകന്‍റെ ഉത്തരവ് പ്രകാരം സംഭവത്തിൽ രണ്ട് പ്രവാസി ജീവനക്കാരെ അറസ്റ്റ് ചെയ്തു. പിടിയിലായ പ്രവാസികള്‍ക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുമുണ്ട്. ഏപ്രിൽ 9ന് രാവിലെ 9 മണിക്കും ഏപ്രിൽ 15 ന് രാവിലെ 11 മണിക്കും ഇടയില്‍ മോഷണം നടന്നതായാണ് മാനേജർ അവകാശപ്പെട്ടത്. കേസന്വേഷണത്തിന്‍റെ ഭാഗമായി അറസ്റ്റിന് ശേഷം പരാതി നൽകിയ…

Read More

ഫിനാന്‍സ് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ പ്രതികൾ അറസ്റ്റിൽ.

ഹരിപ്പാട്: ഫിനാന്‍സ് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ പ്രതികൾ അറസ്റ്റിൽ. ചെമ്പില്‍ സ്വര്‍ണം പൊതിഞ്ഞ് സ്വര്‍ണാഭരണങ്ങളാക്കിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. കണ്ണൂര്‍ സ്വദേശിയായ സിദ്ദിഖിക്കും ബിജുവുമാണ് പിടിയിലായത്. ആയാപറമ്പ് കുറ്റിമുക്കിലുള്ള ഫിനാന്‍സ് സ്ഥാപനത്തിലാണ് പ്രതികൾ സ്വർണ്ണമെന്ന വ്യാജേന ചേമ്പ് വച്ചത്. രണ്ടുമാസം മുന്‍പായിരുന്നു സംഭവം. പണയംവച്ച് കിട്ടിയ പണവുമായി ഇരുവരും നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സമാന കേസില്‍ പ്രതിയാണ് ഇരുവരും. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ സ്വര്‍ണാഭരണം…

Read More

പ്ലസ്ടു വിഎച്ച്എസ്ഇ  പരീക്ഷ ഫലം മെയ് 22 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക. ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 22 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ…

Read More

അമ്മായി അമ്മയെ കൊലപ്പെടുത്തി സ്വർണം കവർന്ന സംഭവത്തിൽ യുവതിയും സഹോദരിയും അറസ്റ്റിൽ

ഗൂഡല്ലൂർ: അമ്മായി അമ്മയെ കൊലപ്പെടുത്തി സ്വർണം കവർന്ന സംഭവത്തിൽ യുവതിയും സഹോദരിയും അറസ്റ്റിലായി. നെല്ലാക്കോട്ട വെള്ള കോളനിയിലെ മൈമൂനയെ(55) കൊലപ്പെടുത്തിയ സംഭവത്തിൽ മൈമൂനയുടെ മകന്റെ ഭാര്യ ഒൻപതാം മൈലിൽ താമസിക്കുന്ന ഹയറുന്നീസ(35), ഇവരുടെ സഹോദരി കൊട്ടായമേട്ടിൽ താമസിക്കുന്ന ഹസീന(31) എന്നിവരാണ് പിടിയിലായത്. ലഹരിക്കേസിൽ അറസ്റ്റിലായ സഹോദരിയുടെ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ പണം കണ്ടെത്താനാണ് ഹയറുന്നിസ അമ്മായിഅമ്മയെ കൊലപ്പെടുത്തി ആറു പവൻ സ്വർണം കവർന്നത്. ഹസീനയുടെ ഭർത്താവ് നജുമുദ്ദീൻ ലഹരിമരുന്നു കടത്തിയ കേസിൽ കോയമ്പത്തൂർ സെൻട്രൽ ജയിലിലാണ്. ഇയാളെ ജാമ്യത്തിൽ…

Read More

നാലരകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി  പിടിയിൽ

തളിപ്പറമ്പ്: നാലരകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി കിങ്‌ നായക് പിടിയിൽ. കണ്ണൂർ തളിപ്പറമ്പിൽ ബൈക്കിൽ വിൽപനക്ക്‌ കൊണ്ടുപോകുന്നതിനിടെയാണ് പിടിവീണത്. കരിമ്പം ഇടിസി റോഡിൽ വച്ച് തളിപ്പറമ്പ്‌ പൊലീസാണ് ഇയാളെ പിടികൂടിയത്‌. ഇയാൾ ഓടിച്ച ബൈക്കും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റൊരു സംഭവത്തിൽ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യാന്‍ ഒഡിഷയിൽ നിന്നും കൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കഞ്ചാവ് മൊത്തമായി വാങ്ങിക്കാന്‍ തൃശൂരില്‍ എത്തിയ ക്വട്ടേഷന്‍ സംഘാംഗം എക്‌സൈസിനെ കണ്ട്…

Read More

നാലു വര്‍ഷം പഴക്കമുള്ള സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററി ചാർജ് ചെയുന്നതിനിടെ പൊട്ടിത്തെറിച്ചു സർട്ടിഫിക്കറ്റ് ഉൾപ്പെടെ മുറി കത്തി നശിച്ചു.

കൊല്ലങ്കോട്: മുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. കൊല്ലങ്കോട് ഊട്ടറയ്ക്കടുത്ത് വിപി തറ ശ്രീജാലയത്തില്‍ ഗോപാലകൃഷ്ണന്റെ (രാജു) വീട്ടിലാണ് കഴിഞ്ഞ ദിവസം നാശമുണ്ടായത്. റെയില്‍വേയുടെ മത്സരപ്പരീക്ഷയ്ക്ക് തയ്യാറാകുന്ന മകള്‍ പത്മജയുടെ പഠനമുറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. തീപിടിത്തത്തില്‍ വിദ്യാര്‍ഥിനിയുടെ എസ്എസ്എല്‍സി, പ്ലസ് ടു ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളും പുസ്തകശേഖരവും കത്തിനശിച്ചു. സംഭവം നടക്കുന്നതിന് അഞ്ചു മിനിറ്റ് മുമ്പാണ് ചായ കുടിക്കാനായി പത്മജ താഴേക്ക് ഇറങ്ങിവന്നതെന്നും ജനലിലൂടെ പുക ഉയരുന്നതു കണ്ട് മുകളിലെത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടതെന്നും പത്മജയുടെ അമ്മ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial