ബോക്സ് ഓഫീസിന് തീയിട്ട് എമ്പുരാൻ; രണ്ടാം ദിവസം പൂർത്തിയാകും മുന്നേ 100 കോടി ക്ലബ്ബിൽ
100 കോടി ക്ലബിൽ അംഗത്വം എടുത്ത് എമ്പുരാൻ. 48 മണിക്കൂറിനുള്ളിൽ 100 കോടി എന്ന നേട്ടത്തിലെത്താൻ സിനിമയ്ക്ക് സാധിച്ചത്. സിനിമാ ചരിത്രത്തിലെ തന്നെ അപൂർവ നേട്ടമാണ് എമ്പുരാൻ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ രാഷ്ട്രീയം ചോടിപ്പിച്ച സംഘപരിവാർ ഉയർത്തിയ ഹേറ്റ് ക്യാമ്പയിൻ മറികടന്നാണ് എമ്പുരാൻ ഈ നേട്ടത്തിലെത്തിയത്. നൂറു കോടി ക്ലബിലെത്തിയ വിവരം മോഹൻലാലാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിജയത്തിന്റെ ഭാഗമായതിന് ആരാധകർക്കെല്ലാവർക്കും ഹൃദയംഗമമായ നന്ദിയും താരം രേഖപ്പെടുത്തി. സിനിമ ഉള്‍പ്പടെയുള്ള സകലമേഖലയും തങ്ങളുടെ വരുതിയിലാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോഴാണ് ഒരു…

